»   » ഇത്തവണയും മമ്മൂട്ടി പറ്റിച്ചു, ദുല്‍ഖര്‍ മമ്മൂട്ടി ചിത്രത്തിനായുള്ള കാത്തിരിപ്പ് നീളും

ഇത്തവണയും മമ്മൂട്ടി പറ്റിച്ചു, ദുല്‍ഖര്‍ മമ്മൂട്ടി ചിത്രത്തിനായുള്ള കാത്തിരിപ്പ് നീളും

By: Nihara
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ 66ാമത്തെ പിറന്നാള്‍ ദിനമായ വ്യാഴാഴ്ച പ്രഖ്യാപിക്കുന്ന സര്‍പ്രൈസ് ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. നിരവധി ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരം ഏത് ചിത്രത്തെക്കുറിച്ചാണ് പ്രഖ്യാപിക്കുന്നതെന്നറിയാനുള്ള ആകാംക്ഷയ്ക്ക് ഇതോടെ വിരാമമായിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രത്തിനായി ഇനിയും ഏറെ കാത്തിരിക്കണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വാക്കിലും നോക്കിലും മാത്രമല്ല കൈയ്യില്‍ വരെ അഭിനയം, മോഹന്‍ലാലിനെക്കുറിച്ച് സംവിധായകന്‍

സമീപകാലത്ത് മമ്മൂട്ടിയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ദി ഗ്രേറ്റ് ഫാദര്‍. ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ നേടി മുന്നേരിയ ചിത്രത്തിന്റെ സംവിധായകന്‍ ഹനീഫ് അദേനിയും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

Mammootty

അബ്രഹാമിന്റെ സന്തതികള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് ഹനീഫ് അദേനിയാണ്. ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാജി പാടൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഔദ്യോഗികമായി അനൗണ്‍സ് ചെയ്തിട്ടില്ലാത്ത വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏതിനെക്കുറിച്ചാണ് താരം ഇന്നു പറയുന്നതെന്നറിയാനുള്ള ആകാംക്ഷ ഇപ്പോഴും തുടരുകയാണ്. ഹനീഫ് അദേനിക്കൊപ്പമല്ലാതെ മറ്റുള്ള പ്രൊജക്ടുകളെക്കുറിച്ച് താരം പ്രഖ്യാപിക്കുമോയെന്നറിയാനായി ആരാധകര്‍ കാത്തിരിപ്പ് തുടരുകയാണ്.

English summary
Mammootty's project announced on his birthday.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam