»   »  മമ്മൂട്ടിയുടെ പുതിയ നിയമം തിയേറ്ററുകളില്‍ നിര്‍ത്തി വച്ചു, പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയോ?

മമ്മൂട്ടിയുടെ പുതിയ നിയമം തിയേറ്ററുകളില്‍ നിര്‍ത്തി വച്ചു, പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയോ?

By: Sanviya
Subscribe to Filmibeat Malayalam

ഭാസ്‌കര്‍ ദി റാസ്‌കലിന്റെ വിജയത്തിന് ശേഷം മമ്മൂട്ടിയും നയന്‍താരയും നായിക-നായകനായി എത്തുന്ന ചിത്രമാണ് പുതിയ നിയമം. എകെ സാജനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

എന്നാല്‍ പുതിയ നിയമം കേരളത്തിലെ പല തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചതായി വാര്‍ത്തകള്‍ പ്രചരിക്കുന്നു. ചിത്രം കാണാന്‍ ആളില്ലാത്തതാണ് പല തിയേറ്ററുകളില്‍ നിന്നും പുതിയ നിയമം പിന്‍വലിക്കാന്‍ കാരണമെന്നാണ് പറയുന്നത്.

മമ്മൂട്ടിയുടെ പുതിയ നിയമം തിയേറ്ററുകളില്‍ നിര്‍ത്തി വച്ചു, പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയോ?

മഹേഷിന്റെ പ്രതികാരം, നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജു, പുതിയ നിയമം എന്നീ ചിത്രങ്ങളാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ ഓടികൊണ്ടിരിക്കുന്നത്. ഇന്ന് വെള്ളിയാഴ്ച രാജേഷ് പിള്ളയുടെ വേട്ടയും തിയേറ്ററില്‍ എത്തിയിട്ടുണ്ട്.

മമ്മൂട്ടിയുടെ പുതിയ നിയമം തിയേറ്ററുകളില്‍ നിര്‍ത്തി വച്ചു, പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയോ?

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായി എത്തിയ മഹേഷിന്റെ പ്രതികാരം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മികച്ച ബോക്‌സ് ഓഫീസ് കളക്ഷനാണ് ചിത്രം നേടിയത്.

മമ്മൂട്ടിയുടെ പുതിയ നിയമം തിയേറ്ററുകളില്‍ നിര്‍ത്തി വച്ചു, പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയോ?

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായി എത്തിയ ചിത്രം മികച്ച പ്രതികരണത്തോടെയാണ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്.

മമ്മൂട്ടിയുടെ പുതിയ നിയമം തിയേറ്ററുകളില്‍ നിര്‍ത്തി വച്ചു, പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയോ?

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പുതിയ നിയമം. ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോശമല്ലാത്ത ബോക്‌സ് ഓഫീസ് കളക്ഷനും. ചിത്രം റിലീസ് ചെയ്ത് ഇരുപതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

English summary
Mammootty Puthiya niyamam box office collection.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam