»   » പാര്‍വ്വതി ഒരു സ്ത്രീയാണ്, അവരെ ഇങ്ങനെ അസംഭ്യം പറയരുത് എന്ന് മമ്മൂട്ടി!!

പാര്‍വ്വതി ഒരു സ്ത്രീയാണ്, അവരെ ഇങ്ങനെ അസംഭ്യം പറയരുത് എന്ന് മമ്മൂട്ടി!!

Written By:
Subscribe to Filmibeat Malayalam

ഐഎഫ്എഫ്‌കെയുടെ ഓപ്പണ്‍ ഫോറത്തില്‍ മമ്മൂട്ടിയുടെ കസബ എന്ന ചിത്ത്രതെയും അതില്‍ മമ്മൂട്ടി അവതരിപ്പിച്ച രാജന്‍ സക്കറിയ എന്ന കഥാപാത്രത്തെയും പാര്‍വ്വതി വിമര്‍ശിച്ചത് വന്‍ ചര്‍ച്ചയായിരിയ്ക്കുകയാണിപ്പോള്‍. മമ്മൂട്ടിയെ പോലൊരു നടനെ വിമര്‍ശിക്കാന്‍ പാര്‍വ്വതിയ്ക്ക് എന്ത് യോഗ്യതയാണ് ഉള്ളതെന്ന് ആരാധകര്‍ ചോദിയ്ക്കുന്നു.

മമ്മൂട്ടിയെ വിമര്‍ശിച്ച പാര്‍വ്വതി മോഹന്‍ലാലിനെ കുറിച്ച് എന്താണ് പറഞ്ഞതെന്ന് കേട്ടോ?

വിഷയത്തില്‍ പാര്‍വ്വതിയോട് പ്രതികരിയ്ക്കാന്‍ താത്പര്യമില്ല എന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടി വിഷയത്തില്‍ പ്രതികരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിയ്ക്കുന്നു. പാര്‍വ്വതിയെ ഇങ്ങനെ അസഭ്യം പറയരുതെന്ന് മെഗാസ്റ്റാര്‍ ഫാന്‍സിനോട് അഭ്യര്‍ത്ഥിച്ചു.

ഇങ്ങനെ ക്രൂശിക്കരുത്

പാര്‍വ്വതിയെ ഇങ്ങനെ ക്രൂശിക്കരുത് എന്ന് മമ്മൂട്ടി പറയുന്നു. പാര്‍വ്വതി വിമര്‍ശിച്ചത് എന്നെയല്ല, രാജന്‍ സക്കറിയ എന്ന കതാപാത്രത്തെയാണ്. ഇതിന് മുന്‍പും എന്റെ കഥാപാത്രത്തെ പലരും വിമര്‍ശച്ചിട്ടുണ്ട്.

പാര്‍വ്വതി വിളിച്ചു

എന്നെ പാര്‍വ്വതി വിളിച്ചിരുന്നു എന്നും സത്യത്തില്‍ സംഭവിച്ചത് എന്താണെന്ന് പറഞ്ഞിട്ടുണ്ട് എന്നും മെഗാസ്റ്റാര്‍ പറയുന്നു. പാര്‍വ്വതി പറഞ്ഞതിനെ മാധ്യമങ്ങള്‍ വളച്ചൊടിയ്ക്കുകയായിരുന്നു.

അന്ന രാജനോട്

ഇതിന് മുന്‍പ് നടി അന്ന രാജനോടും മാധ്യമങ്ങള്‍ ഇത്തരത്തിലൊരു ക്രൂരത കാണിച്ചിരുന്നു. എന്നാല്‍ ഒരാള്‍ ചെയ്യുന്ന തെറ്റിന് തന്റെ ആരാധകരെ മുഴുവന്‍ അത് ബാധിക്കുന്നുണ്ട് എന്നും മമ്മൂട്ടി പറഞ്ഞു.

പാര്‍വ്വതി സ്ത്രീയാണ്

എന്നെ സ്‌നേഹിക്കുന്നവരാണെങ്കില്‍ പാര്‍വ്വതിയെ ഇനിയെങ്കിലും അതിര് കടന്ന് ഇങ്ങനെ പറയരുതെന്നും നമ്മുടെ എല്ലാവരുടെയും വീട്ടില്‍ സ്ത്രീകളുണ്ടെന്നും ചീത്ത വിളിച്ചല്ല സ്ത്രീകള്‍ക്ക് മറുപടി കൊടുക്കേണ്ടത് എന്നും അത് മാന്യതയല്ല എന്നും മമ്മൂട്ടി പറയുന്നു.

വളരുന്ന നടി

പാര്‍വ്വതി ഉയര്‍ന്നു വരുന്ന ഒരു കലാകാരിയാണ്. അവരെ നാം തളര്‍ത്തുന്നത് ശരിയായ രീതിയല്ല- മെഗാസ്റ്റാര്‍ ആരാധാകരോടായി പറഞ്ഞു

English summary
Mammootty replied to Parvathy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X