»   » ആകെ ആ ഒരൊറ്റ ചതിയേ അഭിനയ ജീവിതത്തിലും അല്ലാതെയും ചെയ്തിട്ടുള്ളുവെന്ന് മമ്മൂട്ടി

ആകെ ആ ഒരൊറ്റ ചതിയേ അഭിനയ ജീവിതത്തിലും അല്ലാതെയും ചെയ്തിട്ടുള്ളുവെന്ന് മമ്മൂട്ടി

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമാ ജീവിതത്തില്‍ പലവിധ അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് വിധേയമാകേണ്ടി വരാറുണ്ട്. ഇത്തരത്തില്‍ താരങ്ങള്‍ നടത്തുന്ന വിട്ടുവീഴ്ചയും തയ്യാറെടുപ്പുകളുമൊക്കെ ചര്‍ച്ചയാവാറുണ്ട്. എന്നാല്‍ അഭിനയ ജീവിത്തില്‍ നടത്തിയ ചെറിയ ഒരു ചതിയെക്കുറിച്ച് മെഗാസ്റ്റാര്‍ വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്.

യാഥാര്‍ത്ഥ്യത്തില്‍ നിന്നും മാറി കഥാപാത്രത്തിന് വേണ്ടിയാണ് അങ്ങനെ ചെയ്തത്. വ്യക്തി ജീവിതത്തിലും സിനിമയിലുമായി ആകെ ആ ഒരൊറ്റ കാര്യമേ അത്തരത്തില്‍ ചെയ്തിട്ടുള്ളൂവെന്നാണ് മെഗാസ്റ്റാര്‍ പറയുന്നത്.

സിനിമയ്ക്ക് വേണ്ടി ചില വിട്ടുവീഴ്ചകള്‍

സിനിമയിലായാലും ജീവിതത്തിലായാലും മമ്മൂട്ടിയെക്കുറിച്ച് ആര്‍ക്കും എതിരഭിപ്രായമില്ല. അഭിഭാഷക ജോലിയില്‍ നിന്നുമാണ് താരം സിനിമയിലേക്ക് വന്നത്.

യാഥാര്‍ത്ഥ്യത്തിന് നേരെ കണ്ണടച്ചു

ഹരികൃഷ്ണന്‍സ് എന്ന സിനിമയിലെ ഷൂട്ടിങ്ങിനിടയിലാണ് മമ്മൂട്ടി ഇങ്ങനെ ചെയ്തത്. വീട്ടില്‍ നിന്നും പൊതിച്ചോറു കൊണ്ടു പോവുന്ന പതിവുണ്ട് താരത്തിന്. വിഭവ സമൃദ്ധമായ പൊതിച്ചോറാണ് ഭാര്യ സുലു താരത്തിനായി കൊടുത്തുവിടുന്നത്. എന്നാല്‍ കൊടുത്തുവിടുന്ന ഭക്ഷണം കഴിക്കാന്‍ ആള്‍ക്കാരുടെ എണ്ണം കൂടിയതോടെ പൊതിയുടെ എണ്ണവും വര്‍ധിച്ചു.

ഹരികൃഷ്ണന്‍സിലെ രംഗത്തിന് വേണ്ടി

ഹരികൃഷ്ണന്‍സില്‍ ജൂഹിചൗള ഉപ്പും എരിവും കൂടിയ ഭക്ഷണം വിളമ്പുന്ന രംഗമുണ്ട്. അത് കഴിച്ച് മോഹന്‍ലാലും താനും അസ്വസ്ഥരാകണം. ഭാര്യ നല്‍കിയ പൊതിച്ചോറാണ് കഴിക്കാനായി തിരഞ്ഞെടുത്തത്. ഏറെ രുചിയുള്ള ഭക്ഷണം കഴിച്ചിട്ടാണ് ആ രംഗം അഭിനയിച്ചത്.

വിട്ടുവീഴ്ച ചെയ്‌തെങ്കിലെന്താ ചിത്രം സൂപ്പര്‍ഹിറ്റായില്ലേ

സംഭവം ചെറിയൊരു കള്ളം കാണിച്ചാണ് ആ സീന്‍ പൂര്‍ത്തിയാക്കിയതെങ്കിലും ഹരികൃഷ്ണന്‍സ് മികച്ച വിജയമാണ് സമ്മാനിച്ചത്.

English summary
Actor Mammootty reveals his shooting experience.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam