»   » പുലിവാല് പിടിക്കാന്‍ വയ്യ; ബോബനും മോളിയും തോപ്പില്‍ ജോപ്പനായതിനെ കുറിച്ച് മമ്മൂട്ടി

പുലിവാല് പിടിക്കാന്‍ വയ്യ; ബോബനും മോളിയും തോപ്പില്‍ ജോപ്പനായതിനെ കുറിച്ച് മമ്മൂട്ടി

By: Rohini
Subscribe to Filmibeat Malayalam

നവമിയ്ക്ക്, പുലിമുരുകനൊപ്പം റിലീസ് ചെയ്ത മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍ കുടുംബ പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന് ആദ്യം പരിഗണിച്ച പേര് തോപ്പില്‍ ജോപ്പന്‍ എന്നായിരുന്നില്ല എന്ന് ഒരു ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ മമ്മൂട്ടി പറയുകയുണ്ടായി.

മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരും ജോപ്പന്‍ എന്നായിരുന്നില്ലത്രെ. മമ്മൂട്ടിയുടേത് മാത്രമല്ല നായികയുടെ പേരും മാറ്റി. ഇരുവരുടെയും പേര് ചേര്‍ത്തൊരു പേരായിരുന്നു സിനിമയ്ക്ക് നിര്‍ദ്ദേശിച്ചിരുന്നത്. പല കഥകളും ചര്‍ച്ച ചെയ്തതിന് ശേഷമാണ് തോപ്പില്‍ ജോപ്പനില്‍ എത്തിയത് എന്ന് മെഗാസ്റ്റാര്‍ പറയുന്നു.


ബോബനും മോളിയും

തോപ്പില്‍ ജോപ്പന് പകരം ബോബനും മോളിയും എന്ന പേരാണ് ആദ്യം ആലോചിച്ചത്. തോപ്പില്‍ ബോബനും നായിക ആനിക്ക് പകരം മോളിയും. ബോബനും മോളിയും എന്ന പേരിട്ടാല്‍ പകര്‍പ്പവകാശ പ്രശ്‌നം വരുമോ എന്ന് കരുതി ഉപേക്ഷിക്കുകയായിരുന്നു. ബോബനും മോളിയും കുറച്ചുകൂടി ആകര്‍ഷകമായിരുന്ന പേരായിരുന്നു. പേരില്‍ പുലിവാല് പിടിക്കേണ്ടെന്ന് കരുതി ആ പേര് വേണ്ടെന്ന് വച്ചു.


തോപ്പില്‍ ബോബന്‍

പിന്നീട് തോപ്പില്‍ ബോബന്‍ എന്ന പേര് ആലോചിച്ചു. പക്ഷേ അങ്ങനെ ആരോ ഉണ്ടെന്ന് അറിഞ്ഞു. അങ്ങനെ ആ പേരും വേണ്ടെന്നും വച്ചു. പിന്നീട് തോപ്പില്‍ ജോപ്പനായി.


പല കഥകളും ആലോചിച്ചു

മറ്റ് പല കഥകളും ആലോചിച്ച ശേഷമാണ് തോപ്പില്‍ ജോപ്പന്‍ എന്ന സിനിമയിലെത്തിയതെന്നും മമ്മൂട്ടി പറഞ്ഞു. അതില്‍ പ്രധാനപ്പെട്ട ഒരു കഥ പങ്കുകശാപ്പിനെക്കുറിച്ചായിരുന്നു. ഒരു ഉരുവിനെ വാങ്ങി പലരായി പങ്കിട്ടെടുക്കുന്ന രീതി. ആ കഥ പിന്നീട് ഉപേക്ഷിച്ചു. പിന്നീട് പറഞ്ഞ കഥ അമേരിക്കയില്‍ നിന്ന് തിരിച്ചുവന്ന ഒരാളെക്കുറിച്ചാണ്. ഏറ്റവും ഒടുവില്‍ പറഞ്ഞ കഥ ഡാന്‍സ് ക്ലബ്ബിലെ ബൗണ്‍സറെ കുറിച്ചാണ്.


ക്ലബ്ബിലെ ബൗണ്‍സറെ ഒഴിവാക്കാന്‍ കാരണം

അയാള്‍ക്ക് 45 വയസ്സുണ്ട്. കുടുംബത്തിന് വേണ്ടി ദുബായിയില്‍ ജോലി ചെയ്തയാളാണ്. ബൗണ്‍സറുടെ ശരീര പ്രകൃതമൊന്നുമില്ല. അയാള്‍ ധരിച്ചിരിക്കുന്ന സ്യൂട്ടിലാണ് അയാളുടെ ശരീരപ്രകൃതമുണ്ടക്കിയെടുക്കുന്നത്. സ്യൂട്ട് മാറ്റിയാല്‍ സാധാരണ ശരീരം ആണ് അയാള്‍ക്ക്. ഇന്‍ ബില്‍ഡ് ഡ്രസ് സ്യൂട്ട്. അതൊക്കെ ആയിരുന്നു ഇതിലെ തമാശ. എവിടെയോ ഒരിടത്ത് ആ കഥ സ്റ്റക്ക് ആയപ്പോള്‍ ഉപേക്ഷിച്ചു.
English summary
Mammootty reveals first title considered for Thoppil Joppan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam