Just In
- 5 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 5 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 5 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
- 6 hrs ago
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
Don't Miss!
- News
രാജ്യം 72ാമത് റിപബ്ലിക്ക് ദിനാഘോഷ നിറവില്‍, കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജം
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Lifestyle
ഗര്‍ഭാവസ്ഥയില്‍ ചര്‍മ്മത്തിന് വരള്‍ച്ചയോ, ശ്രദ്ധിക്കണം
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
രാജമാണിക്യം ലുക്കുമായി മമ്മൂട്ടി വീണ്ടും
2014ല്‍ മമ്മൂട്ടിയ്ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നൊരു ചിത്രമാണ് സലാം ബാപ്പു ഒരുക്കുന്ന മംഗ്ലീഷ്. ഇംഗ്ലീഷില്‍ ജ്ഞാനമില്ലെങ്കിലും ഇംഗ്ലീഷ് ഭാഷയെ ഏറെ സ്നേഹിയ്ക്കുകയും അതുതന്നെ പറയാന്‍ ശ്രമിയ്ക്കുകയും ചെയ്യുന്നൊരു മീന്കച്ചവടക്കാരനായിട്ടാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്.
ഷൂട്ടിങ് തുടങ്ങിക്കഴിഞ്ഞ ചിത്രത്തിന്റെ ആദ്യ ലുക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. പഴയ സൂപ്പര്‍ഹിറ്റ് ചിത്രമായ രാജമാണിക്യത്തെ ഓര്‍മ്മിപ്പിക്കുന്ന ലുക്കാണ് ഈ ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക്. വെള്ള മുണ്ടും, ഷര്‍ട്ടും വള്ളിച്ചെരുപ്പും, കറുത്ത കണ്ണടയും തലയില്‍ ടവ്വലിന്റെ ഒരു കെട്ടുമെല്ലാമായിട്ടാണ് മമ്മൂട്ടി മംഗ്ലീഷില്‍ മീന്‍ ഹോള്‍സെയില്‍ കച്ചവടക്കാരനായി എത്തുന്നത്.
മംഗ്ലീഷിന്റെ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ പരക്കുകയാണ്. ബോളിവുഡ് താരം കാരലിന് ബക്കാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തീരദേശം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രം പറയുന്നത് ഒരു വിനോദസഞ്ചാരിയും നാട്ടുകാരനും ഇടയില്‍ ഉടലെടുക്കുന്ന ബന്ധത്തിന്റെ കഥയാണ്.
മമ്മൂട്ടിയുടെ വിഷുച്ചിത്രമായ ഗ്യാങ്സ്റ്റര്‍ സൂപ്പര്ഹിറ്റാകുമെന്നായിരുന്നു പ്രതീക്ഷിയ്ക്കപ്പെട്ടിരുന്നത്. എന്നാല്‍ ഗ്യാങ്സ്റ്റര്‍ വിഷുച്ചിത്രങ്ങളില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന ചിത്രമായി മാറുകയാണ്. ഇതിനിടെ പുറത്തിറങ്ങിയ പ്രെയ്സ് ദി ലോര്‍ഡ് എന്ന ചിത്രവും മമ്മൂട്ടിയെ തുണച്ചിട്ടില്ല. അതുകൊണ്ടുതന്നെ മംഗ്ലീഷ് ഒരു ഹിറ്റ് ചിത്രമായി മാറേണ്ടത് സൂപ്പര്‍താരത്തിന്റെ ആവശ്യമാണ്.
ഏറെനാളായി ഹിറ്റുകളില്ലാതെ നില്ക്കുന്ന മമ്മൂട്ടിയ്ക്ക് മംഗ്ലീഷിലൂടെ ഒരു ഹിറ്റ് സമ്മാനിയ്ക്കാന്‍ റെഡ് വൈനിന്റെ സംവിധായകനായ സലാം ബാപ്പുവിന് സാധിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കാം.