»   » പ്രേമത്തിനും മൊയ്തീനും പിന്നാലെ ജീവിതത്തിന്റെ മറ്റൊരു നേര്‍ക്കാഴ്ച; പത്തേമാരിയെ കുറിച്ച് അന്തിക്കാട്

പ്രേമത്തിനും മൊയ്തീനും പിന്നാലെ ജീവിതത്തിന്റെ മറ്റൊരു നേര്‍ക്കാഴ്ച; പത്തേമാരിയെ കുറിച്ച് അന്തിക്കാട്

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരിയ്ക്ക് പ്രശംസിച്ച് സംവിധായകതന്‍ സത്യന്‍ അന്തിക്കാട്. ഫേസ്ബുക്കിലൂടെയാണ് അന്തിക്കാട് ചിത്രത്തെ പ്രശംസിച്ചത്.

കാറും കോളും കടല്‍ക്ഷോഭങ്ങളുമൊക്കെ മറികടന്ന് മലയാള സിനിമയുടെ പത്തേമാരി മുന്നോട്ടു കുതിക്കുകയാണ്. ആശങ്കകളൊന്നും വേണ്ട. നല്ല സിനിമകള്‍ ഇവിടെ സ്വീകരിക്കപ്പെടുക തന്നെ ചെയ്യും.


sathyan-anthikad-about-pathemari

പത്തേമാരിയുടെ അവസാന രംഗം കഴിഞ്ഞപ്പോള്‍ തിയറ്ററിലുയര്‍ന്ന കരഘോഷം അത് തെളിയിക്കുന്നുണ്ടെന്നും 'പ്രേമത്തിനും' 'മൊയ്തീനും' പിന്നാലെ ജിവിതത്തിന്റെ മറ്റൊരു നേര്‍ക്കാഴ്ചയാണ് ചിത്രമെന്നും സത്യന്‍ അന്തിക്കാട് പറയുന്നു


മമ്മൂട്ടി വീണ്ടും നമ്മുടെ കണ്ണു നനയിക്കുന്നു. അഭിനയിക്കുക എന്ന തോന്നലുണ്ടാക്കാതെ സങ്കടത്തിന്റെ ഒരു വലിയ കടല്‍ നമ്മുടെ ഹൃദയത്തില്‍ നിറക്കുന്നു. അതൊരു മാജിക്കാണ്. അഭിനയ വിദ്യാര്‍ത്ഥികള്‍ക്ക് കണ്ടു പഠിക്കാന്‍ ഒരു പാഠം! സലിം അഹമ്മദിനും പത്തേമാരിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എന്റെ സ്‌നേഹം; അഭിനന്ദനം- എന്ന് പറഞ്ഞാണ് അന്തിക്കാടിന്റെ പോസ്റ്റ് അവസാനിക്കുന്നത്


പത്തേമാരി റിലീസ് ചെയ്ത് 25 ദിവസങ്ങൾ പിന്നിടുന്നു. ഇന്നലെയാണ് കാണാൻ സാധിച്ചത്. സന്തോഷവും അഭിമാനവും തോന്നി. കാറും കോളും ക...


Posted by Sathyan Anthikad on Friday, October 23, 2015
English summary
Pathemari is tired after getting a lot of appreciation but the good words still flowing in for the film and for Mammootty as well for his great performance. Now it is the turn of director Sathyan Anthikkadu. Sathayn Anthikad posted on his Facebook page after watching the film Pathemari is that it was a fantastic film and Mammootty’s performance in it was a magical one.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam