»   » വരുന്നു മെഗാസ്റ്റാറിന്റെ ബിഗ് ബജറ്റ് ചിത്രം, എഴുപത് കോടി മുതല്‍ മുടക്കില്‍ മമ്മൂട്ടി ചിത്രം !!

വരുന്നു മെഗാസ്റ്റാറിന്റെ ബിഗ് ബജറ്റ് ചിത്രം, എഴുപത് കോടി മുതല്‍ മുടക്കില്‍ മമ്മൂട്ടി ചിത്രം !!

By: Rohini
Subscribe to Filmibeat Malayalam

ഇതുവരെ മലയാളത്തില്‍ റിലീസ് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കില്‍ തിയേറ്ററിലെത്തിയ ചിത്രം മമ്മൂട്ടിയുടെ പഴശ്ശിരാജ (27 കോടി) യാണ്. 35 കോടി ചെലവിട്ട് നിര്‍മ്മിയ്ക്കുന്ന ജയരാജിന്റെ വീരം റിലീസിന് തയ്യാറാകുന്നതേയുള്ളൂ.

പുലിമുരുകന്‍ ഇഫക്ട്; മലയാളത്തില്‍ വരാനിരിക്കുന്ന കൂറ്റന്‍ പടങ്ങളും അത്ഭുതപ്പെടുത്തുന്ന പ്രത്യേകതകളും

ഇതാ മമ്മൂട്ടിയുടെ അടുത്ത ബിഗ് ബജറ്റ് ചിത്രവും വരുന്നു. എഴുപത് കോടി രൂപാ മുതല്‍ മുടക്കിലാണ് മധുപാല്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ കര്‍ണ്ണന്‍ എത്തുന്നത്.

വ്യാജ വാര്‍ത്തകള്‍ക്ക് വിട

മമ്മൂട്ടിയുടെ കര്‍ണ്ണന്‍ ഉപേക്ഷിച്ചു എന്നും, മെഗാസ്റ്റാര്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നും ഒക്കെയുള്ള വ്യാജ വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ അതൊക്കെ വാസ്തവ വിരുദ്ധമാണെന്നും എഴുപത് കോടി രൂപാ മുതല്‍ മുടക്കില്‍ മമ്മൂട്ടിയുടെ കര്‍ണന്‍ തിയേറ്ററിലെത്തുമെന്നും മധുപാല്‍ പറഞ്ഞു

പി ശ്രീകുമാറിന്റെ തിരക്കഥ

പി ശ്രീകുമാറാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് പി ശ്രീകുമാര്‍ എഴുതി പൂര്‍ത്തിയാക്കിയതാണ് ഇതിഹാസ നായകന്‍ കര്‍ണന്റെ കഥ.

വൈകാതെ ആരംഭിയ്ക്കും

ചിത്രീകരണത്തിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ കര്‍ണ്ണന്‍. 2017 ല്‍ ഷൂട്ടിങ് ആരംഭിയ്ക്കും എന്നാണ് മധുപാല്‍ പറഞ്ഞിരിയ്ക്കുന്നത്.

പൃഥ്വിയുടെ കര്‍ണ്ണന്‍

അതേ സമയം പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണ്ണനും അണിയറയില്‍ തയ്യാറെടുക്കുകയാണ്. 300 കോടി രൂപാ ബഡ്ജറ്റിലാണ് പൃഥ്വി- ആര്‍എസ് വിമല്‍ കൂട്ടുകെട്ടിലെ കര്‍ണന്‍ എത്തുന്നതത്രെ.

English summary
Mammootty's big budget film is on cards
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam