ബിലാല്‍ ജോണ്‍ കുരിശിങ്കലായി മമ്മൂട്ടിയുടെ രണ്ടാംവരവ്! ചിത്രം ഫെബ്രുവരിയില്‍ തുടങ്ങും!

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളിലൊന്നാണ് ബിലാല്‍. ബിഗ് ബിയുടെ രണ്ടാം ഭാഗവുമായി തങ്ങളെത്തുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആവേശത്തിലായിരുന്നു. ബിലാല്‍ ജോണ്‍ കുരിശിങ്കലിന് തിയേറ്ററുകളിലേതിനാക്കാള്‍ മികച്ച സ്വീകരണം ലഭിച്ചത് ഡിവിഡി ഇറങ്ങിയതിന് ശേഷമായിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ തന്നെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിലൊന്നായി മാറുകയായിരുന്നു ഇത്. ബിലാലിന്റെ ഡയലോഗും മാനറിസവുമൊക്കെ ഇന്നും ആരാധകമനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അതിനാല്‍ത്തന്നെ രണ്ടാംവരവ് എങ്ങനെയായിരിക്കുമെന്നാണ് ആരാധകരുടെ ആകാംക്ഷ.

സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിച്ചേക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും ഫെബ്രുവരി പകുതിയോടെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നുമുള്ള വിവരങ്ങളുമാണ് പുറത്തുവന്നിട്ടുള്ളത്. നിലവിലെ തിരക്കുകളെല്ലാം തീര്‍ത്ത് മമ്മൂട്ടിയും ചിത്രത്തില്‍ ജോയിന്‍ ചെയ്യും. 2020 പകുതിയോടെ സിനിമ റിലീസ് ചെയ്യുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

Mammootty

ഫോര്‍ ബ്രദേഴ്‌സ് എന്ന ഹോളിവുഡ് സിനിമയെ അടിസ്ഥാനമാക്കിയായിരുന്നു അമല്‍ നീരദ് ബിഗ് ബി ഒരുക്കിയത്. ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അമലിനൊപ്പം നിര്‍മ്മാണത്തിലും താരം സഹകരിക്കുന്നുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ഷൈലോക്കാണ് ഇനി മമ്മൂട്ടിയുടേതായി തിയേറ്ററുകളിലേക്കെത്തുന്ന അടുത്ത ചിത്രം. അജയ് വാസുദേവും മമ്മൂട്ടിയും വീണ്ടും ഒരുമിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X