»   » പഴയ നായികമാര്‍ക്കൊപ്പം മമ്മൂട്ടി; അന്നും ഇന്നും മെഗാസ്റ്റാര്‍ ചുള്ളന്‍!!

പഴയ നായികമാര്‍ക്കൊപ്പം മമ്മൂട്ടി; അന്നും ഇന്നും മെഗാസ്റ്റാര്‍ ചുള്ളന്‍!!

Posted By: Rohini
Subscribe to Filmibeat Malayalam

'നായികമാര്‍ പലതും മാറി വന്നാലും നായകന്‍ എന്നും മമ്മൂട്ടി തന്നെ', മെഗാസ്റ്റാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത, പഴയകാല നായികമാര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോയ്ക്ക് വന്ന കമന്റാണിത്. അക്ഷരാര്‍ത്ഥത്തില്‍ ശരി എന്ന് മാത്രമേ പറയാനാകൂ.

അഭിനയിക്കാന്‍ ഏറ്റവും സുഖം ശോഭനയ്‌ക്കൊപ്പം, ഇഷ്ടനടി മഞ്ജു; മോഹന്‍ലാലും നായികമാരും

ആദ്യകാല നായികമാരായ ഉര്‍വശി, ശരണ്യ പൊന്‍വണ്ണന്‍, ഭാനുപ്രിയ എന്നിവര്‍ക്കൊപ്പം ജ്യോതികയും നില്‍ക്കുന്നതിന്റെ ഒത്ത നടുവില്‍ മമ്മൂട്ടിയും ഉള്ളതാണ് ഫോട്ടോ. ചിത്രം ഫേസ്ബുക്കില്‍ വൈറലാകുകയാണ്.

വാഗമണ്ണില്‍

വാഗമണ്ണില്‍ വച്ചാണ് ഈ അപൂര്‍വ്വ കൂടിക്കാഴ്ച ഉണ്ടായത്. മമ്മൂട്ടി നായകനാകുന്ന ദ ഗ്രേറ്റ് ഫാദറിന്റെ ഷൂട്ടിങ് വാഗമണ്ണില്‍ പുരോമിച്ചുകൊണ്ടിരിയ്ക്കുകയാണ്.

ജ്യോതികയുടെ ചിത്രം

ജ്യോതിക നായികയായെത്തുന്ന മഗളിര്‍ മട്ടും എന്ന ചിത്രത്തിന്റെ ഷൂട്ടിങിന് വേണ്ടിയാണ് മറ്റ് നാല് നായികമാരും എത്തിയത്. ജ്യോതിക ഒഴികെ മറ്റെല്ലാ നായികമാര്‍ക്കൊപ്പവും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്.

മമ്മൂട്ടിയും ഉര്‍വശ്ശിയും

മമ്മൂട്ടിയുടെ ഹിറ്റ് നായികമാരില്‍ ഒരാളാണ് ഉര്‍വശ്ശി. ഒത്തിരി ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ സഹദോരിയായും ഉര്‍വശി എത്തിയിട്ടുണ്ട്.

ഭാനുപ്രിയയ്‌ക്കൊപ്പം

അഴകന്‍, അഴകിയ രാവണന്‍ എന്നീ ചിത്രങ്ങളിലെ ഭാനുപ്രിയയുടെയും മമ്മൂട്ടിയുടെയും പ്രകടനം ഏറെ പ്രശംസകള്‍ നേടിയിട്ടുണ്ട്.

ശരണ്യയ്‌ക്കൊപ്പം

1989 ല്‍ റിലീസ് ചെയ്ത സത്യന്‍ അന്തിക്കാടിന്റെ അര്‍ത്ഥം എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ശരണ്യയും ഒന്നിച്ചഭിനയിച്ചത്.

English summary
Mammootty, the megastar is a true gentleman, and that is the quality which makes him the favourite of his co-actors, especially heroines. It is clearly visible in the latest picture he posted on his Facebook page.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam