»   » അങ്ങനെ അത് പൊട്ടിച്ചു, മോഹന്‍ലാലിന്റൈ ദൃശ്യം റെക്കോഡ് തകര്‍ത്ത് മമ്മൂട്ടി രണ്ടാം സ്ഥാനത്ത്

അങ്ങനെ അത് പൊട്ടിച്ചു, മോഹന്‍ലാലിന്റൈ ദൃശ്യം റെക്കോഡ് തകര്‍ത്ത് മമ്മൂട്ടി രണ്ടാം സ്ഥാനത്ത്

Posted By: Rohini
Subscribe to Filmibeat Malayalam

ബാഹുബലി വന്നു.. മലയാളത്തില്‍ വെറെയും കുഞ്ഞു കുഞ്ഞു സിനിമകള്‍ വന്നു. വിഷു കഴിഞ്ഞ്.. റംസാന്‍ തുടങ്ങി... പക്ഷെ ഇപ്പോഴും മമ്മൂട്ടിയും മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദറും വിജയകരമായി പ്രദര്‍ശനം തുടരുന്നു. മലയാളത്തിലെ മറ്റൊരു കലക്ഷന്‍ റെക്കോഡ് കൂടെ ഇതാ ദ ഗ്രേറ്റ് ഫാദര്‍ തകര്‍ത്തിരിയ്ക്കുന്നു.

മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന്റെ കലക്ഷന്‍ കള്ള കണക്കുകളോ.. ആര്യ പറയുന്നത് കേള്‍ക്കൂ..


മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഫാദറിന്റെ പുതിയ കലക്ഷന്‍ റിപ്പോര്‍ട്ട് മോഹന്‍ലാല്‍ ഫാന്‍സിനവെ ചടിപ്പിയ്ക്കുന്നതാണ്. അതെ, ദൃശ്യത്തിന്റെ റെക്കോഡ് ഗ്രേറ്റ് ഫാദര്‍ പൊട്ടിച്ചു


ദൃശ്യത്തിന് മുന്നില്‍

മലയാള സിനിമയില്‍ ഫൈനല്‍ കളക്ഷനില്‍ 70 കോടി നേടി രണ്ടാമത് നില്‍കുന്ന മോഹന്‍ലാലിന്റെ ദൃശ്യം സിനിമയുടെ കളക്ഷനാണ് മമ്മുട്ടിയുടെ പുതിയ ചിത്രമായ ദി ഗ്രേറ്റ് ഫാദര്‍ തകര്‍ത്തു. 60 ദിവസം കൊണ്ട് 72 കോടി നേടികൊണ്ടാണ് മോഹന്‍ലാലിന്റെ ഈ റെക്കോര്‍ഡ് മമ്മുട്ടി മറികടന്നത്.


മുന്നില്‍ ലാല്‍ തന്നെ

ഗ്രേറ്റ് ഫാദറിന്റെ വോള്‍ഡ് വൈഡ് കളക്ഷനാണ് 72 കോടി നേടി രണ്ടാമത് നില്‍ക്കുന്നത്. മോഹന്‍ലാലിന്റെ പുലിമുരുകനാണ് 150 കോടി നേടി ഒന്നാമത് നില്‍ക്കുന്നത്. ഗ്രേറ്റ് ഫാദറിന്റെയും റെക്കോഡ് മറികടന്ന് ബാഹുബലി മുന്നേറുമോ എന്ന സന്ദേഹം മാത്രമേ ഇപ്പോഴുള്ളൂ..


ശക്തമായ മത്സരം

വിഷുവിന് റിലീസ് ചെയ്ത ദ ഗ്രേറ്റ് ഫാദറിന് ശക്തമായ കോപ്പറ്റീഷന്‍ ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ തന്നെ പുത്തന്‍ പണവും മോഹന്‍ലാലിന്റെ ബിയോണ്ട് ബോര്‍ഡേഴ്‌സും ദുല്‍ഖറിന്റെ സിഐഎ യും മത്സരത്തില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ബാഹുബലിയും എത്തി. എന്നാല്‍ ഗ്രേറ്റ് ഫാദറിനെ തകര്‍ക്കാന്‍ മാത്രം ആര്‍ക്കും കഴിഞ്ഞില്ല


തള്ളാണെന്ന് വാര്‍ത്തകള്‍

കലികാല പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രത്തെ കുടുംബ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. എന്നാല്‍ ചിത്രത്തിന്റെ പേരില്‍ വരുന്ന കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ കള്ളകണക്കാണെന്ന് ചിലര്‍ പ്രചരിപ്പിയ്ക്കുന്നു. എന്നാല്‍ നിര്‍മാതാക്കള്‍ ഇത് നിഷേധിക്കുകയും വ്യക്തമായ കണക്കുകള്‍ പുറത്തുവിടുകയും ചെയ്തു.

English summary
The Great Father box office collection: Mammootty’s film breaks the records of Drishyam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam