»   » കോമഡി തനിക്ക് വഴങ്ങില്ല, നാദിര്‍ഷ ചിത്രം മമ്മൂട്ടി ഉപേക്ഷിക്കാന്‍ ശ്രമിച്ചു, പക്ഷെ ഒഴിവാക്കിയില്ല!

കോമഡി തനിക്ക് വഴങ്ങില്ല, നാദിര്‍ഷ ചിത്രം മമ്മൂട്ടി ഉപേക്ഷിക്കാന്‍ ശ്രമിച്ചു, പക്ഷെ ഒഴിവാക്കിയില്ല!

By: Rohini
Subscribe to Filmibeat Malayalam

രണ്ടേ രണ്ട് ചിത്രങ്ങളിലൂടെ തന്നെ തന്റെ സംവിധാന മികവ് തെളിയിച്ചതാണ് നാദിര്‍ഷ. മിമിക്രി പരിപാടികള്‍ സംവിധാനം ചെയ്ത പരിചയവുമായി സിനിമാ ലോകത്തെത്തിയ നാദിര്‍ഷ ആദ്യം സവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി എന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം ബോക്‌സോഫീസില്‍ മികച്ച വിജയം നേടി.

ഋത്വിക് റോഷനെ വിജയത്തിലെത്തിച്ചത്; 14 ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍

അമര്‍ അക്ബര്‍ അന്തോണി എന്ന താരസമ്പന്നമായ ചിത്രത്തിന് ശേഷം, ഒരു താരമൂല്യവുമില്ലാതെ തന്നെ കട്ടപ്പനയിലെ ഋത്വിക് റോഷനെയും നാദിര്‍ഷ വിജയ്പ്പിച്ചു. ഇനി മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം കൈ കോര്‍ക്കുകയാണ് നാദിര്‍ഷ.

തിരക്കഥ ആര്

നാദിര്‍ഷയുടെ രണ്ട് മുന്‍ ചിത്രങ്ങള്‍ക്കും തിരക്കഥ എഴുതിയത് വിഷ്ണുവും ബിപിനും ചേര്‍ന്നാണ്. എന്നാല്‍ ഈ മമ്മൂട്ടി ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതുന്നത് ഹാസ്യ സിനിമകളുടെ എഴുത്തുകാരന്‍ ബെന്നി പി നായരമ്പലമാണ്.

കോമഡിയോ.. മമ്മൂട്ടിയോ?

അമര്‍ അക്ബര്‍ അന്തോണിയെയും കട്ടപ്പനയിലെ ഋത്വിക് റോഷനെയും പോലെ ഒരുപാട് ചിരിച്ചു മറിയാനും ചിന്തിയ്ക്കാനുമുള്ള ചിത്രം തന്നെയാണ് നാദിര്‍ഷ മമ്മൂട്ടിയ്‌ക്കൊപ്പവും ചെയ്യുന്നത്. എന്നാല്‍ കോമഡി തനിയ്ക്ക് വഴങ്ങില്ല എന്ന് പറഞ്ഞ് മമ്മൂട്ടി സിനിമയില്‍ നിന്ന് ആദ്യം പിന്മാറാന്‍ ശ്രമിച്ചിരുന്നുവത്രെ.

ഇത് ആ കോമഡി അല്ല...

എന്നാല്‍ അമര്‍ അക്ബര്‍ അന്തോണിയെയും ഋത്വിക് റോഷനെയും പോലെ കോ്മഡിയ്ക്ക് വേണ്ടി കോമഡി ഉണ്ടാക്കുന്ന ചിത്രമായിരിക്കില്ല ഇത്. സാഹചര്യ കോമഡികള്‍ മാത്രമേ ഈ സിനിമയില്‍ ഉണ്ടാകൂ. ഒരു മറവത്തൂര്‍ കനവ്, കോട്ടയം കുഞ്ഞച്ചന്‍ പോലുള്ള സാഹചര്യ കോമഡികലുള്ള സിനിമകള്‍ മമ്മൂട്ടിയ്ക്ക് നന്നായി വഴങ്ങും

50 കോടി ഉറപ്പിച്ചു

എന്ത് കോമഡിയായാലും ചിത്രം 50 കോടി നേടും എന്നാണ് മമ്മൂട്ടി ഫാന്‍സ് പറയുന്നത്. അത് എങ്ങനെ ഉണ്ടാക്കാം എന്ന് നാദിര്‍ഷയ്ക്കറിയാം. 45 കോടിയാണ് നാദിര്‍ഷയുടെ ആദ്യ ചിത്രം വാരിയത്. 20 കോടി നേടിയും ഋത്വിക് റോഷന്‍ പ്രദര്‍ശനം തുടരുന്നു. അമ്പത് കോടി കടക്കുന്ന ആദ്യ മമ്മൂട്ടി ചിത്രമായിരിയ്ക്കും ഈ നാദിര്‍ഷ - ബെന്നി പി നായരമ്പലം ചിത്രം എന്നാണ് വിലയിരുത്തലുകള്‍.

English summary
Mammootty is yet to give a 50 crores gross film in Mollywood, but as per reports he has signed a film written by Benny P Nayarambalam for the hottest director of Mollywood now
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam