»   » എന്റെ നല്ല കാലം കഴിഞ്ഞു എന്ന് പറഞ്ഞ വിനോദിനോട് മമ്മൂട്ടി വെളിപ്പെടുത്തിയ ഒരു സത്യം

എന്റെ നല്ല കാലം കഴിഞ്ഞു എന്ന് പറഞ്ഞ വിനോദിനോട് മമ്മൂട്ടി വെളിപ്പെടുത്തിയ ഒരു സത്യം

Written By:
Subscribe to Filmibeat Malayalam

എം80 മൂസ, മറിമായം എന്നീ ടെലിവിഷന്‍ ഹാസ്യ പരമ്പരകളിലൂടെയാണ് വിനോദ് കോവൂര്‍ എന്ന നടന്‍ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ വിരലിലെണ്ണാവുന്നത്ര ചിത്രങ്ങളില്‍ ചില പ്രധാന കഥാപാത്രമായി വിനോദ് എത്തിയിട്ടുണ്ട്.

അഞ്ജലി ഗ്ലാമര്‍ വേഷങ്ങള്‍ നിര്‍ത്തുന്നു, കാരണം മമ്മൂട്ടി...

ഒരിക്കല്‍ മമ്മൂട്ടിയുമായി സംസാരിക്കുന്നതനിടയില്‍ വിനോദ് കോവൂര്‍ മമ്മൂട്ടിയോട് പറഞ്ഞു '' എന്റെ നല്ല കാലമൊക്കെ പോയി മമ്മൂക്കാ. ഇനി, കിട്ടുന്ന വേഷവും വെച്ച് അഡ്ജ്സ്റ്റ് ചെയ്യുക തന്നെ''

mammootty-vinod

അത് കേട്ടതും പൊട്ടിചിരിച്ചു കൊണ്ട് മമ്മൂട്ടി വിനോദ് കോവൂരിന്റെ തോളില്‍ കൈവെച്ച് പറഞ്ഞു. '' നിനക്കറിയുമോ? ഇന്ത്യന്‍ സിനിമ കണ്ട മികച്ച നടന്മാരെല്ലാം 40 വയസ്സിനു ശേഷമാണ് ഉദിച്ചത്''

അത് വെറും ആശ്വാസ വാക്ക് മാത്രമല്ല, വലിയൊരു സത്യം കൂടെയാണ്. മമ്മൂട്ടിയ്‌ക്കൊപ്പം വര്‍ഷം എന്ന ചിത്രത്തില്‍ വിനോദ് കോവൂര്‍ അഭിനയിച്ചിട്ടുണ്ട്. ഏറെ അഭിനയ സാധ്യതയുള്ള കഥാപാത്രമായിരുന്നു വര്‍ഷത്തിലെ അസ്ലാം എന്ന വിനോദിന്റെ വേഷം.

English summary
Mammootty's inspirational words to Vinod Kovoor

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam