»   » മമ്മൂട്ടിയ്ക്ക് നേരമില്ല, മധുപാലിന്റെ കര്‍ണന്‍ നീട്ടിവച്ചു

മമ്മൂട്ടിയ്ക്ക് നേരമില്ല, മധുപാലിന്റെ കര്‍ണന്‍ നീട്ടിവച്ചു

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടി വീണ്ടും ഇതിഹാസ നായകനായി വരുന്ന കര്‍ണന്‍ എന്ന ചിത്രത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണ് സിനമാ പ്രേമികള്‍. എന്നാല്‍ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിയ്ക്കില്ല എന്നാണ് അണിയറയില്‍ നിന്നും അറിയുന്ന വിവരം.

ചിത്രത്തിന്റെ ചിത്രീകരണത്തിന് കുറഞ്ഞ പക്ഷം നൂറ് ദിവസമെങ്കിലും വേണ്ടിവരും. ഇപ്പോള്‍ കമ്മിറ്റ് ചെയ്തിരിയ്ക്കുന്ന ചിത്രങ്ങളുടെ തിരക്കുകള്‍ കാരംണം മമ്മൂട്ടിയ്ക്ക് ഇത്രയും ദിവസം ഒരുമിച്ച് നല്‍കാന്‍ കഴിയില്ല. അതിനാല്‍ അദ്ദേഹത്തിന്റെ തിരക്കുകള്‍ കഴിയുവോളം ചിത്രത്തിന്റെ ചിത്രീകരണം മാറ്റിവച്ചിരിയ്ക്കുകലാണെന്നാണ് കേള്‍ക്കുന്നത്.

 mammootty-madhupal-karnan-delayed

മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് പി ശ്രീകുമാറാണ്. ഈ ഇടവേളയില്‍ മധുപാല്‍ മറ്റൊരു സിനിമ ചെയ്യുന്നുണ്ട് എന്നും അറിയുന്നു. 2012 ല്‍ നടന്ന സുന്ദരി അമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഈ സിനിമ. ബിജു മേനോനും ജയസൂര്യയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തും.

അതേ സമയം. പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്റെ തിരക്കഥ പൂര്‍ത്തിയായി. ചിത്രത്തിന്റെ ചിത്രീകരണം വൈകാതെ ആരംഭിയ്ക്കും

English summary
The Mammootty starring epic drama based on Karnan, which is directed by Madhupal, is reportedly delayed. The team decided to postpone the movie, as it demands a long shooting schedule.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam