»   » കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി മമ്മൂട്ടി ജേഴ്‌സിയണിഞ്ഞു, വിരാടിനും ജോണിനുമൊപ്പം മെഗാസ്റ്റാറും!

കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി മമ്മൂട്ടി ജേഴ്‌സിയണിഞ്ഞു, വിരാടിനും ജോണിനുമൊപ്പം മെഗാസ്റ്റാറും!

Posted By:
Subscribe to Filmibeat Malayalam

വിരാട് കോലിക്കൊപ്പം ഫുട്‌ബോള്‍ കളിക്കാന്‍ മമ്മൂട്ടിയും,
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ മെഗാസ്റ്റാറിന്റെ പുതിയ പരസ്യം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ജിയോയുടെ പുതിയ പരസ്യത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ജേഴ്‌സിയണിഞ്ഞിരിക്കുന്നത് മറ്റാരുമല്ല മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയാണ്. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഏറെ മുന്നിലാണ് ഈ പരസ്യം.

പ്രിയാമണിയുണ്ട്, ലക്ഷ്മിയുണ്ട്, ഭാവനയുടെ ബെംഗളുരുവിലെ വിരുന്നും തകര്‍ത്തു, കൂടുതല്‍ ചിത്രങ്ങള്‍ കാണൂ

ഇനി അരുണ്‍കുമാറിനൊപ്പം, വിവാഹത്തിന്റെ സന്തോഷം പങ്കുവെച്ച് ദിവ്യ ഉണ്ണി, ഇത് കണ്ടോ?

മുന്‍പ് ഐസ്എല്‍ മത്സരത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തപ്പോഴും മികച്ച സ്വീകാര്യതയായിരുന്നു മമ്മൂട്ടിക്ക് ലഭിച്ചത്. വിരാട് കോലിക്കൊപ്പമാണ് ജോണ്‍ എബ്രഹാമും മമ്മൂട്ടിയും ജേഴ്‌സിയണിഞ്ഞിട്ടുള്ളത്. അഭിഷേക് ബച്ചന്‍, ജോണ്‍ എബ്രഹാം, ചിരഞ്ജീവി, അല്ലു അര്‍ജ്ജുന്‍, അക്കിനേനി നാഗാര്‍ജ്ജുന തുടങ്ങിയ താരങ്ങള്‍ക്ക് സ്വന്തമായി ടീമുണ്ട്.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജേഴ്‌സിയണിഞ്ഞ് മമ്മൂട്ടി

ജിയോയുടെ പുതിയ പ്രമോയ്ക്ക് വേണ്ടിയാണ് മമ്മൂട്ടി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജേഴ്‌സിയണിഞ്ഞത്. പുതിയ പരസ്യം യൂട്യൂബിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മറ്റ് താരങ്ങള്‍

ജോണ്‍ എബ്രാഹം, വിരാട് കോലി, രണ്‍ബീര്‍ കപൂര്‍ എന്നിവരും പരസ്യത്തിലുണ്ട്. യുവതാരങ്ങള്‍ക്കൊപ്പമാണ് മമ്മൂട്ടിയും അണിനിരന്നിട്ടുള്ളത്.

മികച്ച സ്വീകാര്യത

മുന്‍പ് ഐഎസ്എല്‍ പരിപാടിയുടെ ഉദ്ഘാടനത്തില്‍ സല്‍മാന്‍ ഖാനൊപ്പം മുഖ്യാതിഥിയായി മമ്മൂട്ടി പങ്കെടുത്തിരുന്നു. സല്ലുവിനൊപ്പം ചുവട് വെക്കുന്ന മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

വീഡിയോ കാണൂ

ജിയോയുടെ പുതിയ പരസ്യം കാണാം.

English summary
Mammootty's latest ad for Jio getting viral.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam