»   » ഗ്രീന്‍ കളര്‍ കുര്‍ത്ത, വലത് തോളില്‍ ഒരു ബാഗുമുണ്ട്, പിന്നെ ആ ചിരി, മമ്മൂട്ടിയുടെ പുതിയ ലുക്ക്

ഗ്രീന്‍ കളര്‍ കുര്‍ത്ത, വലത് തോളില്‍ ഒരു ബാഗുമുണ്ട്, പിന്നെ ആ ചിരി, മമ്മൂട്ടിയുടെ പുതിയ ലുക്ക്

Posted By: Sanviya
Subscribe to Filmibeat Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടി ശ്യാം ദറിന്റെ പുതിയ ചിത്രത്തില്‍ നായകനാകുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. സെവന്‍ത്ത് ഡേ ഒരുക്കിയ ശ്യാം ദറിന്റെ ഫാമിലി എന്റര്‍ടെയിനാറാണ് പുതിയ ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നു.

ഫോട്ടോ പുറത്തിറങ്ങി നിമിഷങ്ങള്‍ക്ക് ഉള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ദ ഗ്രേറ്റ് ഫാറിലെ മമ്മൂട്ടിയുടെ ലുക്ക് കണ്ട് ആരാധകരുടെ ഞെട്ടല് മാറുന്നതിന് മുമ്പാണ് ശ്യാം ദറിന്റെ പുതിയ ചിത്രത്തിലെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ലുക്ക് കണ്ടില്ലേ

ഒരു സാധരണക്കാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നതെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഗ്രീന്‍ കളറുള്ള കുര്‍ത്തയണിഞ്ഞ് വലത് കൈയില്‍ ഒരു ബാഗുമുണ്ട്. പിന്നെ ആ ചിരി.. വേറെ എന്തെങ്കിലും വേണോ ആരാധകരുടെ മനസ് കീഴടക്കാന്‍.

ലാല്‍ ജോസ് ചിത്രം

ലാല്‍ ജോസ് സംവിധാനം ചെയ്ത ഇമ്മാനുവല്‍ എന്ന ചിത്രത്തിലേത് പോലെ. ഒരു ടീച്ചര്‍ ട്രെയിനറായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

ചിത്രത്തിന്റെ പേര്

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തിന്റെ പേര് ഉടന്‍ പുറത്ത് വിടും. ആശ ശരതും നീന ഫെയിം ദീപ്തി സദിയുമാണ് ചിത്രത്തിലെ നായികമാരുടെ വേഷത്തില്‍ അഭിനയിക്കും.

മറ്റ് കഥാപാത്രങ്ങള്‍

ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, സോഹന്‍ സീനു ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. എംഎംഎസ് സിനിമാസിന്റെ ബാനറിലാണ് നിര്‍മ്മാണം.

English summary
Mammootty's Look In Shyam Dhar Movie Is Out!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam