twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബ്രഹ്മാണ്ഡ സിനിമയുടെ തുടക്കം മമ്മൂക്കയിലൂടെ, ചാവേറാവാന്‍ മമ്മൂട്ടി തയ്യാര്‍!

    |

    ചരിത്രത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന പത്തോളം സിനിമകളാണ് മലയാളത്തില്‍ നിര്‍മ്മിക്കുന്നത്. അതില്‍ മൂന്ന് സിനിമകളില്‍ മമ്മൂട്ടിയാണ് നായകന്‍. ഇതിഹാസ കഥാപാത്രങ്ങള്‍ ചെയ്യാന്‍ മമ്മൂട്ടിയ്ക്കുള്ള കഴിവാണ് ഈ സിനിമകള്‍ക്ക് വേണ്ടി കാത്തിരിക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നതും. മമ്മൂട്ടിയുടെ അടുത്ത വമ്പന്‍ സിനിമയാണെന്ന് ചര്‍ച്ച ചെയ്യുന്ന മാമാങ്കത്തില്‍ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.

    കുഞ്ഞിക്ക വീണ്ടും മിന്നിച്ചു.. ദുല്‍ഖറിന്റെ ചാര്‍ലി 2 വരുന്നു? കേരള സ്ട്രീറ്റ് എന്താണെന്ന് മനസിലായോ?കുഞ്ഞിക്ക വീണ്ടും മിന്നിച്ചു.. ദുല്‍ഖറിന്റെ ചാര്‍ലി 2 വരുന്നു? കേരള സ്ട്രീറ്റ് എന്താണെന്ന് മനസിലായോ?

    കുഞ്ഞാലി മരക്കാര്‍ വരാന്‍ താമസമുണ്ടെങ്കിലും അതിന് മുന്‍പ് മാമാങ്കം വരും. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയുടെ ചിത്രീകരണം മുന്‍പ് ആരംഭിച്ചിരുന്നു. സജീവ് പിള്ള സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. കൊച്ചിയില്‍ നിന്നുമാണ് രണ്ടാമത്തെ ഷെഡ്യൂള്‍ ചിത്രീകരിക്കുന്നത്.

    ട്രോളന്മാരെ വരെ കരയിപ്പിച്ച് ആന്റണി തള്ളാവൂര്‍! കളക്ഷന്‍ ലേശം തള്ളി പറയുമെങ്കിലും ആന്റണി പാവമാണ്..!ട്രോളന്മാരെ വരെ കരയിപ്പിച്ച് ആന്റണി തള്ളാവൂര്‍! കളക്ഷന്‍ ലേശം തള്ളി പറയുമെങ്കിലും ആന്റണി പാവമാണ്..!

    മാമാങ്കം വീണ്ടും തുടങ്ങി

    മാമാങ്കം വീണ്ടും തുടങ്ങി

    മമ്മൂട്ടിയെ നായകനാക്കി നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ സിനിമയാണ് മാമാങ്കം. അമ്പത് കോടി ബജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. നാല് ഷെഡ്യൂളായിട്ടാണ് മാമാങ്കം ചിത്രീകരിക്കുന്നത്. മംഗലാപുരത്ത് നിന്നും ആരംഭിച്ച ആദ്യ ഭാഗം വളരെ ചെറുതായിരുന്നു. മേയ് പകുതിയോട് കൂടി കൊച്ചിയില്‍ നിന്നും രണ്ടാമത്തെ ഷെഡ്യൂള്‍ ആരംഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് സിനിമ നിര്‍മ്മിക്കുന്നത്.

    ബിഗ് ഷെഡ്യൂള്‍ വരുന്നു...

    ബിഗ് ഷെഡ്യൂള്‍ വരുന്നു...

    മാമാങ്കം നാല് ഷെഡ്യൂളായി ചിത്രീകരിക്കുന്നതിന് വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞിരിക്കുകയാണ്. 50 ദിവസം നീണ്ട് നില്‍ക്കുന്ന ഒരു പ്രധാന ഷെഡ്യൂളുണ്ട്. ഇത് എറണാകുളത്ത് സെറ്റിട്ടിട്ടാണ് നിര്‍മ്മിക്കുന്നത്. കൊട്ടരങ്ങളല്ലെങ്കിലും പതിനാറാം നൂറ്റാണ്ടിലെ വലിയ കെട്ടിട്ടങ്ങള്‍ ഒരുക്കിയാണ് സെറ്റ് ഉണ്ടാക്കുന്നത്. കേരളത്തില്‍ തന്നെ സെറ്റിട്ടതിനുള്ള കാരണം നാട്ടിലുള്ളവര്‍ക്ക് കൂടി ജോലി ഉണ്ടാവുമെന്നായിരുന്നു മുന്‍പ് സിനിമയുടെ നിര്‍മാതാവ് അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.

    സാങ്കേതിക വിദഗ്ധരും തയ്യാര്‍

    സാങ്കേതിക വിദഗ്ധരും തയ്യാര്‍

    കളരിയടക്കമുള്ള ആയോധന കലയാണ് മാമാങ്കത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയായതിനാല്‍ സാങ്കേതികതയ്ക്ക് വലിയ പ്രധാന്യമാണ് കൊടുക്കുന്നത്. ബാഹുബലി 2, മഹധീര, അരുന്ധതി, ഈച്ച തുടങ്ങിയ സിനിമകള്‍ക്ക് വിഷ്വല്‍ ഇഫക്ട് നല്‍കിയ വിഎഫ് എക്‌സ് വിദഗ്ധനാണ് ആര്‍സി കമലക്കണ്ണന്‍. വിഎഫ് എക്‌സ് വിദഗ്ധന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ സിനിമയുടെ പിന്നണിയിലുണ്ടാവും. തായ്‌ലാന്‍ഡില്‍ നിന്നുമുള്ള ജെയ്ക്ക സ്റ്റണ്ട്‌സാണ് മറ്റൊരു ടീം. മലയാളത്തില്‍ നിര്‍മ്മിക്കുന്ന സിനിമ ഇന്ത്യയിലെ വിവിധ ഭാഷകളിലും മൊഴിമാറ്റി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

     മമ്മൂട്ടിയുടെ ഗെറ്റപ്പുകള്‍

    മമ്മൂട്ടിയുടെ ഗെറ്റപ്പുകള്‍

    മാമാങ്കത്തില്‍ മമ്മൂട്ടി വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്നുണ്ട് എന്ന കാര്യവും ശ്രദ്ധേയമായിരിക്കുകയാണ്. കര്‍ഷകനായും സ്‌ത്രൈണ ഭാവമുള്ളതുമായ വേഷങ്ങളടങ്ങിയ നാല് ഗെറ്റപ്പുകളായിരിക്കും മമ്മൂട്ടി അഭിനയിക്കുക. അതില്‍ ഏറ്റവുമധികം പ്രധാന്യമുള്ള വേഷം സ്‌ത്രൈണയുള്ളതായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 35 മിനുറ്റോളം ഈ വേഷത്തിലായിരിക്കും മമ്മൂട്ടി സിനിമയില്‍ അഭിനയിക്കുന്നത്. ഇപ്പോള്‍ ചിത്രീകരണം ആരംഭിച്ച ഷെഡ്യൂളില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തതിന് ശേഷമായിരിക്കും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരിക.

    വമ്പന്‍ താരനിര

    വമ്പന്‍ താരനിര

    നായികയായ ദേവദാസി അവതരിപ്പിക്കാന്‍ ബോളിവുഡ് നടി പ്രാചി ദേശായി ആണ് എത്തുന്നത്. ആറടി ഉയരവും ആയോധന മുറകള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന മെയ്‌വഴക്കവുമുള്ള നായികയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിന് അവസാനം പ്രാചിയിലേക്ക് എത്തുകയായിരുന്നു. കേന്ദ്രകഥാപാത്രങ്ങളായി അഞ്ച് നായികമാരാണുള്ളത്. അതില്‍ രണ്ട് പേര്‍ ബോളിവുഡില്‍ നിന്നും മൂന്ന് പേര്‍ മലയാളത്തില്‍ നിന്നുമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവരടക്കം എണ്‍പതോളം താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. തമിഴ് നടന്‍ അരവിന്ദ് സ്വാമിയും സിനിമയിലുണ്ടാവുമെന്ന് അടുത്തിടെയായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്.

    ആക്ഷന്‍ സിനിമ

    ആക്ഷന്‍ സിനിമ

    സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകള്‍. ലക്ഷ്യം പൂര്‍ത്തിയായില്ലെങ്കില്‍ സ്വന്തം ജീവന്‍ നഷ്ടപ്പെടും. പതിനാറാം നൂറ്റാണ്ടിലെ മാമാങ്കം. 12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. ചാവേറുകളുടെ കഥ തന്നെയാണ് ചിത്രത്തിലൂടെ പറയുന്നത്. സംഘട്ടന രംഗങ്ങള്‍ക്ക് പ്രധാന്യം കൂടുതലുള്ള സിനിമയെ വലിയ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

    English summary
    Mammootty's Maamaankam second schedule start
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X