»   » മമ്മൂട്ടി ഇനി മാമാങ്കത്തിലേക്ക്, കരിയറിലെ വലിയ സിനിമയ്ക്ക് തുടക്കമാവുന്നു, ചരിത്രസിനിമയിലേക്ക്!

മമ്മൂട്ടി ഇനി മാമാങ്കത്തിലേക്ക്, കരിയറിലെ വലിയ സിനിമയ്ക്ക് തുടക്കമാവുന്നു, ചരിത്രസിനിമയിലേക്ക്!

Written By:
Subscribe to Filmibeat Malayalam

അടുത്തിടെയായിരുന്നു മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കരിയറിലെ ഏറ്റവംു വലിയ ചിത്രമെന്നായിരുന്നു മമ്മൂട്ടി സിനിമയെ വിശേഷിപ്പിച്ചത്.വീണ്ടുമൊരു ചരിത്ര സിനിമയുടെ ഭാഗമായി മാറുകയാണ് മെഗാസ്റ്റാര്‍. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് ഇനി മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ളത്.

മിനിസ്‌ക്രീനില്‍ മിന്നിത്തിളങ്ങാന്‍ മമ്മൂട്ടി? ബിഗ് ബോസ് മലയാളം പതിപ്പിലെ അവതാരകനായി എത്തുമോ?


താരപുത്രന്‍മാര്‍ അരങ്ങു തകര്‍ക്കുന്നതിനിടയില്‍ താരപുത്രികളെവിടെ? മലയാള സിനിമയിലെ താരപുത്രികള്‍!


ചരിത്ര സിനിമകളോടും ഇതിഹാസ കഥാപാത്രങ്ങളോടും മെഗാസ്റ്റാറിന് പ്രത്യേക താല്‍പര്യമാണ്. അത്തരം സിനിമകളുമായി മെഗാസ്റ്റാര്‍ എത്തിയപ്പോഴൊക്കെ മികച്ച പ്രതികരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ചന്തുവും പഴശ്ശിരാജയും അദ്ദേഹത്തിന്റെ സ്വീകാര്യതയ്ക്കുള്ള ഉത്തമോദാഹരണം കൂടിയാണ്. കരിയറിലെ തന്നെ വലിയ ചിത്രമായ മാമാങ്കത്തിന് തുടക്കമാവുകയാണ്.


മാമാങ്കത്തിന് തുടക്കമാവുന്നു

സിനിമാപ്രവര്‍ത്തകരും പ്രേക്ഷക ലോകവും ഒന്നടങ്കം കാത്തിരിക്കുകയാണ് ആ അസുലഭ മുഹൂര്‍ത്തത്തിനായി. മമ്മൂട്ടിയുടെ മാമാങ്കത്തിന്റെ കാര്യത്തെക്കുറിച്ചാണ് പറയുന്നത്. പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ത്തന്നെ എല്ലാകണ്ണുകളും ഈ സിനിമയ്‌ക്കൊപ്പമായിരുന്നു.


തുടങ്ങുന്നത്

ഫെബ്രുവരി 12 ന് മംഗലാപുരത്ത് വെച്ച് ചിത്രത്തിന് തുടക്കമാവുമെന്ന വിവരങ്ങളാണ് ഒടുവിലായി ലഭിക്കുന്നത്. നേരത്തെ ഫെബ്രുവരി 10ന് മലപ്പുറത്ത് വെച്ച് തുടങ്ങുമെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.


വന്‍താരനിര അണിനിരക്കുന്നു

മാമാങ്കത്തിലെ താരനിര്‍ണ്ണയെത്തെക്കുറിച്ച് സവിധായകന്‍ കൂടുതലൊന്നും വെളിപ്പെടുത്തിയിട്ടില്ല. ചിത്രീകരണ് ആരംഭിച്ചതിന് ശേഷം വിവരങ്ങള്‍ പുറത്തുവിടാമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. മലയാള സിനിമയിലെ താരങ്ങള്‍ മാത്രമല്ല അന്യഭാഷയിലെ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അവര്‍ ആരൊക്കെയാണെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.


നീരജ് മാധവും ധ്രുവനുമുണ്ടെന്ന് സ്ഥിരീകരണം

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നീരജ് മാധവന് മാമാങ്കത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നുണ്ട്. ക്വീനിലൂടെ ശ്രദ്ധേയനായ ധ്രുവനും ഈ ടീമിനൊപ്പമുണ്ട്. മമ്മൂട്ടിക്കൊപ്പം ഈ രണ്ട് യുവതാരങ്ങളും എത്തുന്നുണ്ടെന്ന കാര്യം അടുത്തിടെയായിരുന്നു പുറത്തുവന്നത്.


ഒൗദ്യോഗികമായ തുടക്കം

ഫെബ്രുവരിയില്‍ പ്രാരംഭ ഘട്ട ചിത്രീകരണമാണ് നടക്കുന്നത്. മേയിലാണ് മുഴുവന്‍ സമയ ചിത്രീകരണം ആരംഭിക്കുന്നത്. മലപ്പുറത്ത് വെച്ചും സിനിമ ചിത്രീകരിക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.


ദൃശ്യമികവിനായി ബാഹുബലി സംഘം

കോടികള്‍ മുടക്കിയൊരുക്കുന്ന മാമാങ്കത്തിന്‍റെ വിഎഫ്എക്സ് നിയന്ത്രിക്കുന്നത് ബാഹുബലി സംഘമാണ്. സിനിമയ്ക്കായി ചെയ്യുന്നത്. 17ാം നൂറ്റാണ്ടിലെ വീടുകളും മറ്റുമൊരുക്കാന്‍ കോടികളാണ് മുടക്കുന്നത്. ബാഹുബലിയുടെ ഗ്രാഫിക്‌സ് ചെയ്ത ടീമാണ് മാമാങ്കത്തിന് വേണ്ടിയും പ്രവര്‍ത്തിക്കുന്നത്.


English summary
Mammootty’s Mamankam to go on floors next week!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam