For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി നല്‍കിയത് മാസ്സ് മറുപടി! സംവിധാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മെഗാസ്റ്റാര്‍ പറഞ്ഞത്? കാണൂ!

  |
  സംവിധാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടി നല്‍കിയത് മാസ്സ് മറുപടി

  മലയാള സിനിമയിലെ മികച്ച അഭിനേതാക്കളിലൊരാളാണ് മമ്മൂട്ടി. വില്ലനായാണ് അദ്ദേഹം തുടക്കം കുറിച്ചത്. പിന്നീട് മുന്‍നിരയിലേക്കെത്തിയ താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. വ്യത്യസ്തമാര്‍ന്ന സിനമകളും കഥാപാത്രങ്ങളുമായി ഓരോ തവണയും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. എല്ലാ തരത്തിലുമുള്ള കഥാപാത്രവും തനിക്ക് വഴങ്ങുമെന്നും താരം തെളിയിച്ചിരുന്നു. നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ അവതരിപ്പിച്ച് കൈയ്യടി നേടിയും അദ്ദേഹം ഞെട്ടിച്ചിരുന്നു. ഒന്നിന് പുറകെ ഒന്നൊന്നായി പുതിയ നേട്ടങ്ങളും സ്വന്തമാക്കിയാണ് അദ്ദേഹം കുതിക്കുന്നത്. നാല് പതിറ്റാണ്ട് നീണ്ടുനില്‍ക്കുന്ന സിനിമാജീവിതത്തിനിടയില്‍ ഇതാദ്യമായാണ് അദ്ദേഹം 100 കോടി ക്ലബിലും ഇടം പിടിച്ചത്. മധുരരാജയിലൂടെയായിരുന്നു ഇത് സാധ്യമായത്. മലയാളം മാത്രമല്ല അന്യഭാഷയിലും അദ്ദേഹം വരവറിയിച്ചിട്ടുണ്ട്.

  തമിഴിലും തെലുങ്കിലുമൊക്കെയായി ഒരുപോലെ നിറഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം. പേരന്‍പിനും യാത്രയ്ക്കുമൊക്കെ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മധുരരാജയ്ക്ക് പിന്നാലെയെത്തിയ ഉണ്ടയും വിജയക്കുതിപ്പ് തുടരുകയാണ്. 67ന്റെ ചെറുപ്പവുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം. കൃത്യമായ വ്യായാമവും ചിട്ടയായ ഭക്ഷണരീതിയുമൊക്കെയാണ് അദ്ദേഹത്തിന്റെ സൗന്ദര്യത്തിന് പിന്നിലെന്ന് പലരും പറഞ്ഞിരുന്നു. സൗന്ദര്യത്തെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം നിറപുഞ്ചിരിയോടെ ഒഴിഞ്ഞുമാറാറുണ്ട് അദ്ദേഹം. താരങ്ങളില്‍ പലരും സംവിധായകരായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് മമ്മൂട്ടിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തെക്കുറിച്ച് ചോദിച്ചത്. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്. വിശദമായറിയാന്‍ തുടര്‍ന്നുവായിക്കൂ.

  പേടിക്കേണ്ട കാര്യമില്ല

  പേടിക്കേണ്ട കാര്യമില്ല

  കര്‍ക്കശക്കാരനായാണ് മമ്മൂട്ടിയെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. അദ്ദേഹത്തോട് ഇടപഴകുമ്പോള്‍ സൂക്ഷിക്കണമെന്ന തരത്തിലുള്ള മുന്നറിയിപ്പുകളും ചിലര്‍ നല്‍കാറുണ്ട്. ഭയത്തോടെയാണ് പലരും അദ്ദേഹത്തിന് മുന്നിലെത്താറുള്ളത്. അത്തരത്തിലുള്ള വിവരമാണ് പുറംലോകത്തിന് ലഭിച്ചിട്ടുള്ളത്. എന്നാല്‍ അടുത്തിടപഴകിക്കഴിഞ്ഞതിന് ശേഷം പലരും ഈ ധാരണ തിരുത്തിയിരുന്നു. തന്നെക്കാണുമ്പോള്‍ പേടിച്ചുവെന്ന് പലരും പറയാറുണ്ടെന്ന് മമ്മൂട്ടി പറയുന്നു. പേടിക്കുന്ന തരത്തിലുള്ള മുഖഭാവമോ സ്വഭാവമോ അല്ല തന്റ്‌തേ്. പേടിക്കേണ്ടതായിട്ടുള്ള ഒരു കാര്യവുമില്ല. പൊതുവെ പറഞ്ഞ് വെച്ചിരിക്കുകയാണ് അങ്ങനെ. പലരും ഇത്തരത്തിലുള്ള മുന്‍ധാരണയുമായാണ് എത്താറുള്ളത്. സംസാരിക്കുമ്പോള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതായിരിക്കില്ല താന്‍ പറയുന്നത്. അത് പൊതുവെ അങ്ങനെയാണ്.

  വേറിട്ട പോലീസ് വേഷം

  വേറിട്ട പോലീസ് വേഷം

  പതിവില്‍ നിന്നും വ്യത്യസ്തമായ തരത്തിലുള്ള പോലീസ് വേഷവുമായാണ് ഇത്തവണ മമ്മൂട്ടി എത്തിയത്. ഉണ്ടയിലെ മണി സാറിനെക്കുറിച്ച് ചോദിക്കുന്നതിനിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ചുള്ള ചോദ്യം ഉയര്‍ന്നുവന്നത്. നേരത്തെ ചെയ്ത കഥാപാത്രങ്ങള്‍ക്കും ഓരോ പ്രത്യേകതയുണ്ട്. പല തരത്തില്‍ പ്രതികരിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളാണ്. പലരും എഴുതുന്നതാണ്. എഴുത്തുകാരന്റെ കാഴ്ചപ്പാടില്‍ ഓരോ കഥാപാത്രവും മാറുന്നു, ഏറ്റവും പുതിയ എഴുത്തുകാരനായതിന്റെ പുതുമയുണ്ട്. നേരത്തെയും എസ് ഐ ആയി ഉപയോഗിച്ചിട്ടുണ്ട്. പൊതുവെ അധികാരം കുറഞ്ഞ റിസര്‍വ് പോലീസായാണ് ഇത്തവണ എത്തിയത്. അതിനപ്പുറത്തേക്ക് സഞ്ചരിക്കാന്‍ പറ്റുന്ന തരത്തിലുള്ള കഥാപാത്രവുമല്ല ഇത്.

  പ്രേക്ഷകരുടെ സ്വാതന്ത്രമാണ്

  പ്രേക്ഷകരുടെ സ്വാതന്ത്രമാണ്

  8 പേരുടെ കഥയെക്കുറിച്ചാണ് പറഞ്ഞത്. ഇത് സാമാന്യവത്ക്കരിക്കുന്നത് പ്രേക്ഷകരുടെ തീരുമാനമാണ്. ആ നാട്ടിലും ഈ പോലീസുകാര്‍ക്ക് യാതൊരു വിലയുമില്ലായിരുന്നു. ഇവിടെ ഇപ്പോള്‍ താനെങ്ങോട്ട് തിരിഞ്ഞാലും ആളും ബഹളവുമൊക്കെയാണ് . എന്നാല്‍ അറിയാത്ത സ്ഥലത്ത് പോയാലോ, അത് പോലെയായിരുന്നു അവിടത്തെ പോലീസിന്റെ അവസ്ഥ. തൃശ്ശൂരില്‍ വെച്ച് താന്‍ പരിചയപ്പെട്ട പോലീസുകാരന്റെ പേരാണ് മണി സാര്‍. ്അങ്ങനെയാണ് ഈ പേര് നല്‍കിയതെന്നായിരുന്നു ഖാലിദ് റഹ്മാന്‍ പറഞ്ഞത്. ഈയൊരു വാര്‍ത്ത കാണിച്ച് ഇതില്‍ നിന്നും കഥ വേണമെന്നായിരുന്നു റഹ്മാന്‍ തിരക്കഥാകൃത്തിനോട് പറഞ്ഞത്.

  ആര്‍ത്തിയാണ് സിനിമയോട്

  ആര്‍ത്തിയാണ് സിനിമയോട്

  പേരന്‍പ് തുടങ്ങി 2 വര്‍ഷം കഴിഞ്ഞാണ് റിലീസ് ചെയ്തത്. യാത്ര അതിന് മുന്‍പ് തുടങ്ങിയിട്ടുണ്ട്. ഉണ്ട നവംബറില്‍ തുടങ്ങിയതാണ്. ഈ വര്‍ഷം ചെയ്ത ഒരൊറ്റ സിനിമയും ഇതുവരെ റിലീസ് ചെയ്തിട്ടില്ല. മടിയില്ലാതെ ഇത്രേം എഫേര്‍ട്ട് എങ്ങനെ എടുക്കാന്‍ കഴിയുന്നുവെന്നും അദ്ദേഹത്തോട് ചോദിച്ചിരുന്നു. ആര്‍ത്തിയാണ് അതിന് കാരണം. കാശിനോടല്ല, അതാണ് താനിത്രയും കഥകള്‍ കേള്‍ക്കുന്നതിന് പിന്നിലെ കാരണവും. സിനിമകളുടെ എണ്ണം കൂട്ടുന്നതിന് പിന്നിലെ കാരണവും ഇതാവുമെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്. ബുഫേയ്ക്ക് പോവുമ്പോള്‍ എല്ലാമെടുത്ത് കഴിക്കാറല്ലേ പതിവ് അത് പോലെ തന്നെ.

  സംവിധാനം ചെയ്യുമോ?

  സംവിധാനം ചെയ്യുമോ?

  ഈ ജോലിയില്‍ നിന്നും ആര്‍ക്കും റിട്ടയര്‍മെന്റ് നല്‍കുന്നില്ല. അത്തരമൊരു മേഖലയാണ് സിനിമയുടേത്. ഒരു കഥ കേള്‍ക്കുമ്പോള്‍ അത് ഓടുമോ ഇല്ലയോ എന്നൊന്നും അറിയില്ല. നമ്മള്‍ക്ക് ഇഷ്ടമായി, ബാക്കിയുള്ളവര്‍ക്ക് ഇഷ്ടമാവുമോയെന്ന് ആലോചിച്ചാല്‍ ഒരു സിനിമയും ചെയ്യാനൊക്കില്ല. നമുക്ക് ഇഷ്ടമാവുന്നത് കഥയാണ്. ഏറ്റവുമാദ്യം നമുക്കാണ് ഇഷ്ടമാവുന്നത്. ഫൈനല്‍ പ്രൊഡക്ട് കാണുന്നവരാണ് ഇഷ്ടമാണോ അല്ലയോ എന്ന കാര്യത്തെക്കുറിച്ച് തീരുമാനിക്കുന്നത്. നിര്‍മ്മാതാവായ താങ്കള്‍ എന്നാണ് സംവിധായകനായി മാറുന്നതെന്ന ചോദ്യവും മമ്മൂട്ടിക്ക് മുന്നിലുണ്ടായിരുന്നു. താന്‍ നിര്‍മ്മാതാവായിത്തന്നെ പടമെടുക്കാറില്ല. അത്തരത്തിലുള്ള വാശിയും നിര്‍ബന്ധമൊന്നും തനിക്കില്ല. മുന്‍പ് അങ്ങനെയൊരു താല്‍പര്യമുണ്ടായിരുന്നു പത്തിരുപത് കൊല്ലം മുന്‍പ്. പിന്നീട് വേണ്ടെന്ന് വെച്ചു. നിരവധി നല്ല സംവിധായകര്‍ ഇവിടെയുണ്ട്. നമുക്ക് കാലത്തെ പോയി നിന്നുകൊടുത്താല്‍ മതിയല്ലോ, സ്വന്തമായി സിനിമയൊരുക്കുമ്പോള്‍ സമൂഹത്തോട് എന്തെങ്കിലുമൊക്കെ പറയണമെന്ന് കരുതുന്നയാളാണ് താന്‍. അങ്ങനെയൊന്നും ഇതുവരെ തോന്നിയിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

  English summary
  Mammootty's mass reply about Directing a movie.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X