»   » മമ്മൂക്കയുടെ മാസ് 40 കോടി ക്ലബ്ബിലെത്തി! എഡ്ഡിയും മാസ് പടയും തേരോട്ടം തുടരുന്നു, ലക്ഷ്യം 100 കോടി!!!

മമ്മൂക്കയുടെ മാസ് 40 കോടി ക്ലബ്ബിലെത്തി! എഡ്ഡിയും മാസ് പടയും തേരോട്ടം തുടരുന്നു, ലക്ഷ്യം 100 കോടി!!!

Posted By:
Subscribe to Filmibeat Malayalam
എഡ്ഡിയുടെ പടയോട്ടം തുടരുന്നു,ചിത്രം 40 കോടി ക്ലബ്ബിൽ, ലക്ഷ്യം 100 കോടി

മമ്മൂക്കയുടെ മാസ് പെര്‍ഫോമന്‍സുമായി തിയറ്ററുകളിലേക്കെത്തിയ സിനിമയായിരുന്നു മാസ്റ്റര്‍പീസ്. രാജാധിരാജ എന്ന സിനിമയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്ത സിനിമ ക്രിസ്തുമസിന് മുന്നോടിയായി ഡിസംബര്‍ 21 നായിരുന്നു തിയറ്ററുകളിലേക്കെത്തിയത്. മികച്ച പ്രതികരണങ്ങള്‍ നേടിയാണ് സിനിമ ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്.

ജയറാമിനെ മൊട്ടത്തലയനും കുടവയറനുമാക്കി രമേഷ് പിഷാരടി! സിനിമയുടെ പൂജ കഴിഞ്ഞു, ഇനിയാണ് അംഗം വെട്ട്!!

ഒപ്പമെത്തിയ മറ്റ് സിനിമകളും മികച്ച റിവ്യൂകള്‍ നേടിയതോടെ ബോക്‌സോഫീസില്‍ രാജാവാകനുള്ള ഓട്ടത്തിലാണ് സിനിമകള്‍. ഇപ്പോള്‍ പുറ്തത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മാസ്റ്റര്‍പീസ് വലിയൊരു കളക്ഷന്‍ നേടിയിരിക്കുകയാണ്. ആദ്യദിനം 5.11 കോടിയായിരുന്നു സിനിമ നേടിയത്. ഇപ്പോള്‍ സിനിമ കളക്ഷനില്‍ എത്തി നില്‍ക്കുന്നത് ഇങ്ങനെയാണ്...

മാസ്റ്റര്‍പീസിന്റെ വിജയം


മോശമില്ലാതെ തുടക്കം കിട്ടിയതോടെ മമ്മൂക്കയുടെ മാസ്റ്റര്‍പീസ് ബോക്‌സ് ഓഫീസിലും മികച്ച കളക്ഷനാണ് നേടിയിരിക്കുന്നത്. ഡിസംബര്‍ 21 ന് തിയറ്ററുകളിലെത്തിയ സിനിമയുടെ മൊത്തം കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.

ആദ്യദിനം...

റിലീസ് ദിനത്തില്‍ കേരളത്തില്‍ 250 തിയറ്ററുകളിലായിരുന്നു മാസ്റ്റര്‍പീസ് പ്രദര്‍ശനത്തിനെത്തിയത്. ആദ്യദിനം റെക്കോര്‍ഡ് കളക്ഷനായിരുന്നു സിനിമ കേരളത്തില്‍ നിന്നും മാത്രം നേടിയത്. 5.11 കോടിയായിരുന്നു സിനിമയുടെ കളക്ഷന്‍.

10 കോടി ക്ലബ്ബില്‍

മാസ്റ്റര്‍പീസ് റിലീസിനെത്തിയതിന്റെ അടുത്ത ദിവസം നാല് സിനിമകളായിരുന്നു റിലീസ് ചെയ്തിരുന്നത്. എന്നാല്‍ കളക്ഷന്റെ കാര്യത്തില്‍ സിനിമയ്ക്ക് അതൊരു ഭീഷണിയായിരുന്നില്ല. മൂന്ന് ദിവസം കൊണ്ട് 10 കോടി ക്ലബ്ബിലെത്താന്‍ മാസ്റ്റര്‍പീസിന് കഴിഞ്ഞിരുന്നു.

40 കോടി ക്ലബ്ബ്


മറ്റ് സിനിമകളുടെ കളക്ഷന്‍ സംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ലെങ്കിലും മാസ്റ്റര്‍പീസ് 40 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്. ലോകമൊട്ടാകെ 13000 പ്രദര്‍ശനങ്ങളില്‍ നിന്നുമാണ് സിനിമ 40 കോടി നേടിയിരിക്കുന്നത്.

റോയല്‍ സിനിമാസിന്റെ പോസ്റ്റ്


സിനിമ നിര്‍മാതാക്കളായ റോയല്‍ സിനിമാസാണ് കളക്ഷന്‍ റിപ്പോര്‍ട്ട് ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. നിലവില്‍ 130 തിയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ സിനിമ കളക്ഷനില്‍ മറ്റ് റെക്കോര്‍ഡുകളിലെത്തുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

മാസ്റ്റര്‍പീസ് വിദേശത്തും..

കേരളത്തില്‍ ഡിസംബറിലെത്തിയിരുന്നെങ്കിലും ജനുവരി നാലിനായിരുന്നു സിനിമ വിദേശത്ത് റിലീസിനെത്തിയത്. അവിടെ നിന്നുമാത്രമായി 2000 പ്രദര്‍ശനം കഴിഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Mammootty's Masterpiece joins the 40-crore club in box office!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X