»   »  കിടിലന്‍ ലുക്കില്‍, മാസ്റ്റര്‍ പീസിന്റെ ലൊക്കേഷനില്‍ മമ്മൂട്ടി, ചിത്രീകരണം കോഴിക്കോട്!!

കിടിലന്‍ ലുക്കില്‍, മാസ്റ്റര്‍ പീസിന്റെ ലൊക്കേഷനില്‍ മമ്മൂട്ടി, ചിത്രീകരണം കോഴിക്കോട്!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

പുലിമുരുകനുശേഷം തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയുടെ മാസ് ത്രില്ലറായ മാസ്റ്റര്‍പീസിന്റെ രണ്ടാംഘട്ട ചിത്രീകരണം കോഴിക്കോടും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. മമ്മൂട്ടി അഭിനയിച്ച രാജാധിരാജ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എഡ്ഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എഡ്വേര്‍ഡ് ലിവിങ്ങ്സ്റ്റണ്‍ എന്ന കോളേജ് അധ്യാപകനായാണ് മമ്മൂട്ടി എത്തുന്നത്. സ്‌നേഹമുള്ള സിംഹം, മഴയെത്തുംമുന്‍പെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ക്യാംപസ് ചിത്രമാണ് മാസ്റ്റര്‍ പീസ്.

mammootty-02

ക്യാംപസുകളില്‍ അഴിഞ്ഞാടുന്ന ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ നിലക്കു നിര്‍ത്താന്‍ അവരേക്കാള്‍ ചട്ടമ്പിയായ എഡ്ഡി എത്തുന്നത് ക്യംപസുകള്‍ ഏറെ ചര്‍ച്ച ചെയ്യുന്നു. റോയല്‍ സിനിമാസിന്റെ ബാനറില്‍ കഥാകൃത്തായ പ്രവാസി സി.എച്ച് മുഹമ്മദാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.

മുകേഷ്, ഉണ്ണിമുകുന്ദന്‍, ഗണേഷ് കുമാര്‍, പൂനംബജ്‌വ, വരലക്ഷ്മി ശരത്കുമാര്‍, മഹിമ നമ്പ്യാര്‍, ലെന, തെസ്‌നിഖാന്‍, ക്യാപ്റ്റന്‍ രാജു, പാഷാണം ഷാജി, കലാഭവന്‍ ഷാജോണ്‍, ഗോകുല്‍ദാസ്, മഖ്ബൂല്‍ സല്‍മാന്‍, കൈലാഷ്, ദിവ്യദര്‍ശന്‍, സുഗുണേഷ്, ജോണ്‍, ബിജുകുട്ടന്‍, ശിവജി ഗുരുവായൂര്‍, മഞ്ജു സതീഷ്, നന്ദു തുടങ്ങി ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

mammootty-03

വിനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം ദീപക്‌ദേവ്, ഗാനരചന റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ, സംഘട്ടനം ശെല്‍വ, അനല്‍ അരശ്, മാഫിയ ശശി. ആര്‍ട്ട് ഗിരീഷ് മേനോന്‍. എഡിറ്റിങ്ങ് ജോണ്‍കുട്ടി. കോസ്റ്റിയൂം പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് ജിത്തു പയ്യന്നൂര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിഗ്‌സണ്‍ പൊടുത്താസ്.

English summary
Mammootty's Masterpiece location stills.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam