»   » മമ്മൂട്ടിയുടെ പരോളിന്റെ പോസ്റ്റര്‍ ലീക്കായി! പുറത്ത് വിട്ടത് നടന്‍ സിദ്ദിഖ്.. എല്ലാം അറിഞ്ഞോണ്ടാണോ?

മമ്മൂട്ടിയുടെ പരോളിന്റെ പോസ്റ്റര്‍ ലീക്കായി! പുറത്ത് വിട്ടത് നടന്‍ സിദ്ദിഖ്.. എല്ലാം അറിഞ്ഞോണ്ടാണോ?

Posted By:
Subscribe to Filmibeat Malayalam
മമ്മൂട്ടിയുടെ പരോളിന്റെ പോസ്റ്റര്‍ ലീക്കായി! പുറത്ത് വിട്ടത് നടന്‍ സിദ്ദിഖ്

ചിത്രീകരണം ആരംഭിച്ച മറ്റൊരു മമ്മൂട്ടി ചിത്രമാണ് പരോള്‍. ശരത് സന്ദിത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ബാംഗ്ലൂരുവില്‍ തുടങ്ങിയിരിക്കുകയാണ്. സിനിമയില്‍ നിന്നും മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് വൈകുന്നേരം 5 മണിയ്ക്ക് പുറത്ത് വരുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതിന് മുമ്പ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

ഫഹദ് ഫാസില്‍ ഗുണ്ട ആയാല്‍ എങ്ങനെയുണ്ടാവും, ഒപ്പം സഹോദരന്മാരുണ്ട്! മണി രത്‌നത്തിന്റെ സിനിമ വരുന്നു..

നടന്‍ സിദ്ദിഖാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. എന്നാല്‍ വൈകുന്നേരം പുറത്ത് വരുമെന്ന് പറഞ്ഞ പോസ്റ്റര്‍ ലീക്കായി എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. അത് അണിയറ പ്രവര്‍ത്തകരുടെ സമ്മതത്തോടെയാണെന്നും വാര്‍ത്തകളുണ്ട്. എന്നിരുന്നാലും മമ്മൂട്ടി ആരാധകര്‍ പോസ്റ്റര്‍ ഏറ്റെടുത്തിരിക്കുകയാണ്.

പരോളിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍


ആന്റണി ഡീക്രൂസ് എന്റര്‍ടെയിന്‍മെന്റ് അവതരിപ്പിക്കുന്ന മമ്മൂട്ടിയുടെ പരോളില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് വൈകുന്നേരം 5 മണിയ്ക്ക് പുറത്ത് വരുമെന്ന് പറഞ്ഞ് മമ്മൂട്ടിയുടെ ഔദ്യാഗിക ഫേസ്ബുക്കിലൂടെ ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ അതിന് മുമ്പ് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്.

പുറത്ത് വിട്ടത് സിദ്ദിഖ്..


മമ്മൂട്ടി പോസ്റ്റര്‍ പുറത്ത് വിടുമെന്നായിരുന്നു പറഞ്ഞിരുന്നെങ്കിലും നടന്‍ സിദ്ദിഖ് പോസ്റ്റര്‍ പുറത്താക്കിയിരിക്കുകയാണ്. പോസ്റ്റര്‍ ലീക്കായതാണെന്നും, അണിയറ പ്രവര്‍ത്തകരുടെ സമ്മതത്തോടെയാണ് സിദ്ദിഖ് അത് പുറത്ത് വിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആ വാര്‍ത്ത സിദ്ദിഖ് ഷെയര്‍ ചെയ്തിരുന്നെങ്കിലും പിന്നീട് ഡിലീറ്റ് ചെയ്യുകയായിരുന്നു.

പരോള്‍


യഥാര്‍ത്ഥ ജീവിതത്തില്‍ നടന്ന കഥയാണ് പരോള്‍ എന്ന സിനിമയുടെ കഥയായി എടുത്തിരിക്കുന്നത്. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന സിനിമ ജയിലിനെ ചുറ്റിയാണ് നടക്കുന്നത്. പുറത്ത് വന്ന പോസ്റ്ററില്‍ നിന്നും അത് വ്യക്തമാക്കുന്നുണ്ട്.

ചിത്രീകരണം ആരംഭിച്ചു


സിനിമയുടെ ചിത്രീകരണം ബാംഗ്ലൂരിവില്‍ ആരംഭിച്ചിരിക്കുകയാണ്. മാര്‍ച്ചിന്റെ അവസാനമോ അല്ലെങ്കില്‍ ഏപ്രില്‍ ആദ്യമായിട്ടോ സിനിമ തിയറ്ററുകളിലേക്ക് റിലീസിനെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

കേന്ദ്ര കഥാപാത്രങ്ങള്‍

തമിഴ് നടി ഇനിയയാണ് മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുന്നത്. ഒപ്പം മിയ ജോര്‍ജ് മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തിലാണ് എത്തുന്നത്. സിദ്ദിഖ്, സുരാജ് വെഞ്ഞാറാമൂട്, തുടങ്ങിയവരും സിനിമയിലുണ്ട്. നവാഗതനായ ശരത് സന്ദിതാണ് സിനിമ സംവിധാനം ചെയ്യുന്നത്.

സിനിമകള്‍ വരുന്നു..

ഈ മാസം മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്‌സ് റിലീസിനെത്തുകയാണ്. ജനുവരി 26 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. പിന്നാലെ അങ്കിള്‍ എന്ന സിനിമയും വരുന്നുണ്ട്. അതിന് ശേഷമായിരിക്കും പരോള്‍ എത്തുക.

English summary
Mammootty’s Parole first look poster leaked

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X