»   » മെഗാ സ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഒരു 'പരോളാവാം', അടുത്ത മാര്‍ച്ചില്‍ മമ്മൂട്ടിയുടെ പരോള്‍ വരുന്നു!

മെഗാ സ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഒരു 'പരോളാവാം', അടുത്ത മാര്‍ച്ചില്‍ മമ്മൂട്ടിയുടെ പരോള്‍ വരുന്നു!

Posted By:
Subscribe to Filmibeat Malayalam
മമ്മൂട്ടി ഇനി 'പരോളില്‍' | filmibeat Malayalam

മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ഒട്ടനവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. ചരിത്ര പുരുഷന്മാരുടെ സിനിമകള്‍ക്കൊപ്പം ആക്ഷന്‍ ഗണത്തില്‍ പെടുന്നതും ത്രില്ലര്‍ സിനിമകളും ആ പട്ടികയിലുണ്ട്. അതിലൊന്നാണ് 'പരോള്‍'. സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ ആരൊക്കെയായിരിക്കുമെന്ന് മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു.

അന്ന് മുതലാണ് പാര്‍വതി അഹങ്കാരിയായത്! പീഡിപ്പിച്ച ആളുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചിട്ടുണ്ടെന്നും നടി

ശരത് സന്ദിത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ബാംഗ്ലൂരുവില്‍ തുടങ്ങിയിരിക്കുകയാണ്. മമ്മൂട്ടിയുടെ നായികയായി ചിത്രത്തിലഭിനയിക്കുന്നത് തമിഴ് നടി ഇനിയയാണ്. ഒപ്പം മിയ ജോര്‍ജ് മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തിലും അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം മാര്‍ച്ചില്‍ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പറയുന്നത്.

പരോള്‍

മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പുതിയ സിനിമയാണ് പരോള്‍. യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും ഉള്‍കൊണ്ട കഥയാണ് സിനിമയിലുടെ പറയാന്‍ പോവുന്നത്. ചിത്രത്തില്‍ ഇനിയ, മിയ എന്നിവരാണ് നായികമാരായി അഭിനയിക്കുന്നത്.

പരോള്‍ വരുന്നു

ബാംഗ്ലൂരുവില്‍ നിന്നും ചിത്രീകരണം ആരംഭിച്ചിരിക്കുന്ന സിനിമ മാര്‍ച്ചിന്റെ അവസാനമോ ഏപ്രില്‍ ആദ്യമായിട്ടോ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു


ചിത്രത്തില്‍ പല പ്രമുഖ താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. മിയ, ഇനിയ എന്നിവരാണ് സിനിമയിലെ നായികമാര്‍. ഒപ്പം സിദ്ദിഖ്, സുരാജ് വെഞ്ഞാറാമൂട്, തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സംവിധാനം


നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന സിനിമയാണ് പരോള്‍. 2018 ലേക്ക് റിലീസ് ചെയ്യാന്‍ പാകത്തിനായിരുന്നു സിനിമ ഒരുക്കുന്നതെന്ന് ആദ്യം തന്നെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. നിലവില്‍ ഒരുപാട് സിനിമകളുടെ തിരക്കുകളിലാണ് മമ്മൂട്ടിയിപ്പോള്‍.

കലാകേയനും

ബാഹുബലിയിലെ കില്‍കി ഭാഷ സംസാരിക്കുന്ന കാലകേയനും മമ്മൂട്ടിയുടെ പരോളിലഭിനയിക്കുന്നുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും ഉള്‍കൊണ്ട കഥയാണ് സിനിമയിലുടെ പറയാന്‍ പോവുന്നത്.

ബിഗ് റിലീസ് സിനിമകള്‍ വരുന്നു


അടുത്ത് വരാനിരിക്കുന്ന മമ്മൂട്ടിയുടെ ബിഗ് റിലീസ് സിനിമയാണ് മാസ്റ്റര്‍പീസ്. ക്രിസ്തുമസ് റിലീസായിട്ടാണ് സിനിമ വരുന്നത്. പിന്നാലെ സ്ട്രീറ്റ് ലൈറ്റ്‌സ്, അങ്കിള്‍ എന്നിങ്ങനെ പല സിനിമകളും വരുന്നുണ്ട്.

English summary
Mammootty’s Parole: When Will The Movie Hit The Theatres?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X