»   » അച്ഛനായും വല്ല്യേട്ടനായും അഭിനയിച്ച് ഫലിപ്പിക്കാന്‍ മമ്മൂട്ടിയ്ക്ക് തന്നെയാണ് കഴിയുക! കാരണം ഇതാണ്!!

അച്ഛനായും വല്ല്യേട്ടനായും അഭിനയിച്ച് ഫലിപ്പിക്കാന്‍ മമ്മൂട്ടിയ്ക്ക് തന്നെയാണ് കഴിയുക! കാരണം ഇതാണ്!!

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ മമ്മൂട്ടിയുടെ സിനിമകളുടെ ചാകരയാണ്. അതിനിടെ തമിഴില്‍ നിന്നും നിര്‍മ്മിക്കുന്ന പേരന്‍പ് റിലീസിന് ഒരുങ്ങുകയാണ്. ഷൂട്ടിങ് പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമയില്‍ മമ്മൂട്ടിയുടെ അഭിനയം എല്ലാവരെയും സ്വാധീനിക്കുന്ന തരത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അപ്പാനി രവിയ്ക്ക് ശുക്രനുദിച്ചു! തമിഴിലേക്ക് അരങ്ങേറ്റം നടത്തി താരം അത്ഭുതപ്പെടുത്തുന്നത് ഇങ്ങനെയാണ്

അച്ഛന്‍ മകള്‍ ബന്ധത്തിന്റെ കഥയുമായി വരുന്ന പേരന്‍പ് സംവിധാനം ചെയ്യുന്നത് റാം എന്ന സംവിധായകനാണ്. ട്രാന്‍സ് ജെന്‍ഡ്രാറായിരുന്ന അഞ്ജലി അമീര്‍ ചിത്രത്തില്‍ നായികയാവുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.

പേരന്‍പ്

മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്ന സിനിമയാണ് പേരന്‍പ്. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തിലൂടെ സഞ്ചരിക്കുന്ന സിനിമയിലൂടെ മമ്മൂട്ടി അഭിനയം കൊണ്ട് ഞെട്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിലീസിനൊരുങ്ങുന്നു


ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പേരന്‍പ് റിലീസിന് തയ്യാറെടുക്കുകയാണ്. പൊങ്കല്‍ ആഘോഷം മുന്നില്‍ കണ്ടാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. തമിഴിനൊപ്പം മലയാളത്തിലും സിനിമ റിലീസ് ചെയ്യും.

അഞ്ജലി അമീര്‍ നായികയാവുന്നു

ട്രാന്‍സ് ജെന്‍ഡ്രറായിരുന്ന അഞ്ജലി അമീര്‍ ചിത്രത്തില്‍ നായികയാവുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. അഞ്ജലി അമീര്‍ ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം മമ്മൂട്ടി തന്നെയായിരുന്നു പുറത്ത് അറിയിച്ചത്.

കേന്ദ്ര കഥാപാത്രങ്ങള്‍

മമ്മൂട്ടിയ്ക്കും അഞ്ജലിയ്ക്കുമൊപ്പം സാധാന, സമുദ്രക്കനി, സുരാജ് വെഞ്ഞാറാമൂട്, സിദ്ദിഖ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമൂടിന്റെ ആദ്യത്തെ തമിഴ് ചിത്രം കൂടിയാണ് പേരന്‍പ്.

English summary
Mammootty's Peranbu to release soon!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam