twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്കയുടെ മാസിന് മുന്നില്‍ തകര്‍ന്നത് റെക്കോര്‍ഡുകള്‍! പേരന്‍പും യാത്രയും ഒരുപോലെ മിന്നിക്കുന്നു!

    |

    Recommended Video

    പേരന്‍പ് യാത്ര കളക്ഷൻ റിപ്പോർട്ട് | #Peranbu | #Yathra | filmibeat Malayalam

    മമ്മൂട്ടി ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള കാര്യങ്ങളാണ് 2019 ല്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ നായകനായി അഭിനയിച്ച രണ്ട് സിനിമകളാണ് തൊട്ട് അടുത്ത ദിവസങ്ങളിലായി റിലീസിനെത്തിയത്. രണ്ടും മലയാളത്തില്‍ നിര്‍മ്മിച്ച സിനിമകള്‍ അല്ലെന്നുള്ളതാണ് ശ്രദ്ധേയം. തെലുങ്കിലും തമിഴിലുമായി നിര്‍മ്മിച്ച സിനിമകള്‍ മൂന്ന് സംസ്ഥാനങ്ങളിലായിട്ടാണ് റിലീസ് ചെയ്തത്.

    തിയറ്ററുകളില്‍ നല്ല പ്രതികരണം നേടിയ രണ്ട് സിനിമകളും ബോക്‌സോഫീസില്‍ സാമ്പത്തിക വരുമാനം ഉണ്ടാക്കിയിരിക്കുകയാണ്. തമിഴില്‍ ഒരുക്കിയ പേരന്‍പായിരുന്നു ആദ്യം റിലീസ് ചെയ്തത്. ചിത്രീകരണം പൂര്‍ത്തിയാക്കി വിവിധ ഫിലിം ഫെസ്റ്റുകളില്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടിരിക്കുന്ന പേരന്‍പ് ബോക്‌സോഫീസില്‍ വലിയൊരു തുക കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

     പേരന്‍പിന്റെ വരവ്

    പേരന്‍പിന്റെ വരവ്

    ദേശീയ പുരസ്‌കാരം ലഭിച്ച തങ്കമീന്‍കള്‍ എന്ന ചിത്രത്തിന് ശേഷം റാം തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് പേരന്‍പ്. മമ്മൂട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴില്‍ അഭിനയിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഫെബ്രുവരി ഒന്നിന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രം പ്രതീക്ഷിച്ചത് പോലെ തന്നെ ആദ്യദിനം തകര്‍പ്പന്‍ പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ഏറെ കാലമായി മമ്മൂട്ടി ആരാധകരും മലയാളം, തമിഴ് സിനിമാപ്രേമികളും പേരന്‍പിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം സാധന, സമുദ്രക്കനി, അഞ്ജലി തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

     സിനിമയുടെ വിജയം

    സിനിമയുടെ വിജയം

    തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് മികച്ച തുടക്കമായിരുന്നു ലഭിച്ചത്. പോസിറ്റീവ് റിവ്യൂ ആയിരുന്നു ആദ്യ ഷോ മുതല്‍ പേരന്‍പിന് കിട്ടിയത്. ഇതോടെ പ്രധാന സെന്ററുകളിലെല്ലാം സിനിമ ഹൗസ് ഫുള്‍ ആയിട്ടാണ് പ്രദര്‍ശനം ആരംഭിച്ചത്. ചിലയിടങ്ങളില്‍ പ്രത്യേക പ്രദര്‍ശനം ഏര്‍പ്പെടുത്തേണ്ടിയും വന്നിരുന്നു. കേരളത്തില്‍ 117 തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. രണ്ടാം ദിനമായപ്പോള്‍ കൂടുതല്‍ തിയറ്ററുകള്‍ കൂടി ഉള്‍പ്പെടുത്തി പേരന്‍പിന് പ്രദര്‍ശനം കൂട്ടിയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും നല്ല പ്രതികരണമായിരുന്നു.

     ആഗോള ബോക്‌സോഫീസിലെ കണക്ക്..

    ആഗോള ബോക്‌സോഫീസിലെ കണക്ക്..

    സമീപ കാലത്ത് തമിഴില്‍ നിന്നും റിലീസിനെത്തിയ സിനിമകളെല്ലാം ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചത്. അതിനൊപ്പം മമ്മൂട്ടിയുടെ പേരന്‍പുമുണ്ട്. കുറഞ്ഞ ബജറ്റിലൊരുക്കിയ ചിത്രം ആഗോള തലത്തില്‍ വമ്പന്‍ പ്രശംസ സ്വന്തമാക്കിയതിനൊപ്പം സാമ്പത്തിക നേട്ടവും മികവുറ്റതാക്കി. ഏറ്റവും പുതിയതായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആഗോള ബോക്‌സോഫീസില്‍ 15 മുതല്‍ 20 കോടി വരെ സിനിമ സ്വന്തമാക്കിയെന്നാണ് പറയുന്നത്. ചെന്നൈ ബോക്‌സോഫീസില്‍ മൂന്നാമത്തെ ആഴ്ചയിലും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.

     കേരളത്തിലെ കളക്ഷന്‍

    കേരളത്തിലെ കളക്ഷന്‍

    കേരളത്തില്‍ ഇപ്പോള്‍ 15 ഓളം റിലീസ് കേന്ദ്രങ്ങളിലും മറ്റ് നിരവധി സെന്ററുകളിലും പേരന്‍പ് പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍ നിന്നും ഇതുവരെ 7-8 കോടി രൂപയോളം കളക്ഷന്‍ നേടിയെന്നാണ് വിലയിരുത്തല്‍. യുഎഇ,ജിസിസി സെന്ററുകളില്‍ നിന്നും 2 കോടിയ്ക്ക് മുകളില്‍ നേടിയെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇവിടങ്ങളില്‍ രണ്ടാഴ്ച വൈകിയായിരുന്നു സിനിമയുടെ റിലീസ്. ജപ്പാന്‍ അടക്കമുള്ള വിദേശ രാജ്യത്തേക്കും സിനിമ റിലീസിനെത്തിയിരുന്നു. വമ്പന്‍ റിലീസായി ചൈനയിലെത്തിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

     മമ്മൂക്കയുടെ മാസ്

    മമ്മൂക്കയുടെ മാസ്

    ഇമോഷണല്‍ രംഗങ്ങള്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ മമ്മൂട്ടിയെ കഴിഞ്ഞെ മറ്റൊരാള്‍ മലയാളത്തില്‍ ഉള്ളുവെന്നാണ് പൊതുവേ എല്ലാവരുടെയും അഭിപ്രായം. പേരന്‍പ് എന്ന ഒറ്റ ചിത്രത്തിലൂടെ അത് വീണ്ടും മമ്മൂട്ടി തെളിയിച്ചിരിക്കുകയാണ്. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ അമുദാന്‍ എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഈ സിനിമയിലൂടെ അടുത്ത ദേശീയ പുരസ്‌കാരം മമ്മൂട്ടിയ്ക്ക് ലഭിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. അഞ്ജലി അമീര്‍, സാധന, സമുദ്രക്കനി, എന്നിവരാണ് സിനിമയിലെ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്.

      യാത്രയും പൊടി പൊടിക്കുന്നു

    യാത്രയും പൊടി പൊടിക്കുന്നു

    പേരന്‍പിന് പിന്നാലെ തിയറ്ററുകളിലേക്ക് എത്തിയ മറ്റൊരു മമ്മൂട്ടി ചിത്രമാണ് യാത്ര. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും യാത്രയ്ക്കുണ്ട്. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി മഹി വി രാഘവാണ് സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 7 നായിരുന്നു റിലീസ് ചെയ്തത്. കേരളം, തമിഴ്‌നാട്, തെലുങ്ക് നാട്ടില്‍ തരംഗമായി കൊണ്ടിരിക്കുകയാണ് യാത്ര.

    English summary
    Mammootty's Peranbu world wide collection report
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X