twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പേരന്‍പിലൂടെ മികച്ച നടനാവാന്‍ മമ്മൂട്ടി! ദേശീയ അവാര്‍ഡ് നോമിനേഷനില്‍ അമുദവനുമുണ്ട്! കാണൂ!

    |

    Recommended Video

    പേരന്‍പിലൂടെ മമ്മൂക്കയെ തേടി എത്തുമോ ദേശീയ അവാര്‍ഡ്?

    ഏത് തരത്തിലുള്ള കഥാപാത്രമായാലും അത് തന്റെ കൈകളില്‍ സുരക്ഷിതമായിരിക്കുമെന്ന് തെളിയിച്ചാണ് മമ്മൂട്ടിയുടെ മുന്നേറ്റം. ജാക്കറ്റും കൂളിങ് ഗ്ലാസുമില്ലെങ്കിലും മാസ്സാവാമെന്ന് അദ്ദേഹം എത്രയോ തവണ തെളിയിച്ചിരുന്നു. 12 വര്‍ഷത്തിന് ശേഷം വീണ്ടുമൊരു തമിഴ് ചിത്രവുമായി മമ്മൂട്ടി എത്തിയ വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. ദേശീയ അവാര്‍ഡ് ജേതാവായ റാമിനൊപ്പമായിരുന്നു ആ വരവ്. അമുദവനെന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയിരുന്നു. സിനിമാലോകവും ആരാധകരും ഈ കഥാപാത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. റോട്ടര്‍ഡാം, ഐഎഫ്എഫ് ഐ തുടങ്ങി നിരവധി ചലച്ചിത്രമേളകളില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച നിരൂപക പ്രശംസയായിരുന്നു ചിത്രത്തിന് ലഭിച്ചത്. റിലീസിന് മുന്‍പ് തന്നെ തരംഗമായി മാറിയിരുന്നു ഈ സിനിമ.

    ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടിക്ക് ലഭിക്കുമെന്ന തരത്തിലുള്ള വിലയിരുത്തലും പുറത്തുവന്നിരുന്നു. മികച്ച നടനുള്ള നോമിനേഷനില്‍ അമുദവനായി പകര്‍ന്നാടിയ മമ്മൂട്ടിയും ഇടംപിടിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പാപ്പയെ അവതരിപ്പിച്ച സാധന, മികച്ച സംവിധായകനുള്ള നോമിനേഷനില്‍ റാം, മികച്ച ചിത്രം, ഛായാഗ്രാഹണം, സംഗീതം തുടങ്ങിയ വിഭാഗങ്ങളിലും പേരന്‍പ് നോമിനേഷനിലുണ്ടെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മമ്മൂട്ടിക്ക് ലഭിക്കുമോ? കൂടുതല്‍ വിശേഷങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

    ദേശീയ അവാര്‍ഡ് നോമിനേഷനില്‍ പേരന്‍പ്

    ദേശീയ അവാര്‍ഡ് നോമിനേഷനില്‍ പേരന്‍പ്

    ഇത്തവണത്തെ ദേശീയ അവാര്‍ഡിനുള്ള നോമിനേഷന്‍ പട്ടികയില്‍ പേരന്‍പും ഇടംപിടിച്ചിട്ടുണ്ടെന്നുള്ള സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മികച്ച നടന്‍, സംവിധായകന്‍, ചിത്രം, ഛായാഗ്രാഹണം, സംഗീതം ഉള്‍പ്പടെ വിവിധ വിഭാഗങ്ങളിലെ നോമിനേഷനില്‍ ചിത്രം ഇടംപിടിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്നിനായിരുന്നു ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്.
    മാനസിക വൈകല്യമുള്ള മകളും അച്ഛനായ അമുദവനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സിനിമയാണ് പേരന്‍പ്. സാധനയായിരുന്നു മകളായി എത്തിയത്. ഭിന്നശേഷിക്കാരുമായി ഇടപഴകിയതിന് ശേഷമാണ് താന്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് താരം പറഞ്ഞിരുന്നു. അഭിനയിക്കുകയല്ല മറിച്ച് ജീവിക്കുകയായിരുന്നു ഈ അച്ഛനും മകളുമെന്നാണ് സിനിമ കണ്ടവര്‍ പറഞ്ഞത്.

    തമിഴില്‍ നിന്നും

    തമിഴില്‍ നിന്നും

    തങ്കമീന്‍കള്‍ എന്ന സിനിമയിലൂടെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട് റാം. അദ്ദേഹത്തിനൊപ്പമുള്ള മമ്മൂട്ടിയുടെ വരവ് വെറുതെയാവില്ലെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ തുടക്കം മുതലേയുണ്ടായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് വിരാമമിട്ടാണ് അദ്ദേഹം ഒരു തമിഴ് സിനിമയില്‍ അഭിനയിച്ചത്. ദേശീയ പ്രഖ്യാപനം മുതല്‍ത്തന്നെ ഈ ചിത്രം വാര്‍ത്തകളിലിടം നേടിയിരുന്നു. സിനിമ കണ്ടവരെല്ലാം ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമായിരുന്നു പറഞ്ഞത്. ഈ സിനിമയിലൂടെ മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് ലഭിക്കുകയാണെങ്കില്‍ അത് തമിഴകത്തിന്‍റെ കൂടി നേട്ടമാണ്.

    ശക്തമായ മത്സരം

    ശക്തമായ മത്സരം

    ലോകസഭ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് ദേശീയ അവാര്‍ഡ് പുരസ്‌കാരം നീണ്ടത്. മെയ് അവസാന വാരത്തിനുള്ളില്‍ അവാര്‍ഡ് പ്രഖ്യാപനമുണ്ടായേക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വിവിധ വിഭാഗങ്ങളിലായി ശക്തമായ മത്സരം തന്നെയാണ് ഇത്തവണയും നടക്കുന്നത്. കപ്പിനും ചുണ്ടിനുമിടയില്‍ വെച്ച് നേരത്തെയും മമ്മൂട്ടിക്ക് പുരസ്‌കാരം നഷ്ടമായിരുന്നു. അങ്ങനെയൊരു അവസ്ഥയാവുമോ ഇത്തവണത്തേതെന്ന ആശങ്കയും ആരാധകരെ അലട്ടുന്നുണ്ട്. 2009 ല്‍ കുട്ടിസ്രാങ്ക്, പാലേരി മാണിക്യം ഈ സിനിമകളിലൂടെ അദ്ദേഹം ഫൈനല്‍ റൗണ്ടിലെത്തിയിരുന്നുവെങ്കിലും പായിലൂടെ അമിതാഭ് ബച്ചനായിരുന്നു പുരസ്‌കാരം ലഭിച്ചത്. വന്‍വിവാദമായിരുന്നു ഈ സംഭവം.

    മമ്മൂട്ടിക്കേ കഴിയൂ

    മമ്മൂട്ടിക്കേ കഴിയൂ

    അമുദവന്‍ എന്ന ടാസ്കി ഡ്രൈവറുടെ ആത്മസംഘര്‍ഷങ്ങളെ അവതരിപ്പിക്കുന്നതിനായി മമ്മൂട്ടി തന്നെ വേണമെന്നുള്ള നിബന്ധനയിലായിരുന്നു അണിയറപ്രവര്‍ത്തകര്‍. അദ്ദേഹത്തിന്‍റെ സമയത്തിനായി കാത്തുനില്‍ക്കാനും അണിയറപ്രവര്‍ത്തകര്‍ തയ്യാറായിരുന്നു. പ്രമേയത്തിന്റെ പ്രസക്തിയാണ് മമ്മൂട്ടിയെ ആകര്‍ഷിച്ചത്. ഇതോടെ അദ്ദേഹം ഈ ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ ചിത്രത്തിലൂടെ മമ്മൂട്ടി ദേശീയ അവാര്‍ഡ് കരസ്ഥമാക്കുമെന്ന് പറഞ്ഞവര്‍ നിരവധിയാണ്. തെന്നിന്ത്യന്‍ സിനിമയുടെ പ്രിയതാരങ്ങളിലൊരാളായ ശരത് കുമാറും ഇക്കാര്യത്തെക്കുറിച്ച് ഉറപ്പ് നല്‍കിയിരുന്നു.

    മമ്മൂട്ടി ജീവിക്കുകയായിരുന്നു

    മമ്മൂട്ടി ജീവിക്കുകയായിരുന്നു

    പേരന്‍പ് പ്രീമിയര്‍ കണ്ട താരങ്ങളുടെ പ്രതികരണം ഇങ്ങനെയായിരുന്നു. മലയാളികള്‍ക്ക് ഒന്നടങ്കം അഭിമാനിക്കാം ആ പ്രകടനം കണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ സിനിമകളെ നെഞ്ചോട് ചേര്‍ത്ത് വെക്കുന്നവരെ സംബന്ധിച്ച് ഈ സിനിമയും അങ്ങനെ തന്നെയാണെന്നും അവര്‍ പറഞ്ഞിരുന്നു. സിനിമയെക്കുറിച്ച് വാചാലരായി എത്താത്തവര്‍ വിരളമായിരുന്നു. മമ്മൂട്ടിയെന്ന നടന് മുന്നില്‍ തമിഴകം മാത്രമല്ല കേരളക്കരയും കീഴടങ്ങുകയായിരുന്നു. 12 വര്‍ഷത്തിന് ശേഷമുള്ള വരവ് ഒന്നൊന്നര തന്നെയായിരുന്നുവെന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു. ചില ഇടങ്ങളില്‍ നമ്മളൊരു കൈ കൊണ്ട് മണ്ണ് മാറ്റി നോക്കിയാല്‍ വെള്ളം വരുന്നത് കാണാം. ഒരായിരം അടി തുരന്നുപോയാലും ജലസമൃദ്ധമായിരിക്കും. മമ്മൂട്ടി എന്ന നടനെ ഒരിഞ്ച് സ്പര്‍ശിച്ചാലും അതൊരു അഭിനയ സമൃദ്ധമായ ഭൂമിയാണ്. ആയിരം അടി കുഴിച്ചാലും അതങ്ങനെ തന്നെയായിരിക്കുമെന്നായിരുന്നു രണ്‍ജി പണിക്കര്‍ പറഞ്ഞത്.

    വലിയ കാലയളവിന് ശേഷം തിരിച്ചുകിട്ടി

    വലിയ കാലയളവിന് ശേഷം തിരിച്ചുകിട്ടി

    മമ്മൂട്ടിയെക്കഴിഞ്ഞേ മറ്റൊരു പ്രിയപ്പെട്ട നടനുള്ളൂ എന്ന കാര്യം ഇപ്പോള്‍ വീണ്ടും വ്യക്തമായിരിക്കുകയാണ്. എന്നും കൊതിയോടെ, ആരാധനയോടെ, അളവറ്റ സ്‌നേഹത്തോടെ നോക്കിക്കാണുന്ന മമ്മൂക്ക ഒരു വലിയ കാലയളവിന് ശേഷം അദ്ദേഹത്തെ തിരിച്ചുതന്ന റാമിന് നന്ദി പറയുന്നുവെന്നായിരുന്നു ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞത്.

    തനിയാവര്‍ത്തനത്തിന് ശേഷം

    തനിയാവര്‍ത്തനത്തിന് ശേഷം

    ഇക്കാലയളവില്‍ തന്നെ വല്ലാതെ ഉളച്ചുകളഞ്ഞ സിനിമയായി മാറിയിരിക്കുകയാണ് പേരന്‍പെന്നായിരുന്നു സിബി മലയില്‍ പറഞ്ഞത്. മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ച് പറയാന്‍ വാക്കുകളില്ല. മൂന്ന് പതിറ്റാണ്ടുകളായി നമ്മള്‍ അത് കണ്ടുകൊണ്ടിരിക്കുകയാണ്. തനിയാവര്‍ത്തനത്തിന് ശേഷം നെഞ്ചുലച്ച സിനിമയായി മാറിയിരിക്കുകയാണ് പേരന്‍പെന്ന് എസ് എന്‍ സ്വാമി പറഞ്ഞെന്നും അദ്ദേഹം പറഞ്ഞിരുന്നു. മമ്മൂക്കയുടെ കണ്ഠമൊന്ന് ഇടറിയാല്‍, കണ്ണൊന്ന് നിറഞ്ഞാല്‍ നമ്മുടെ കണ്ണും അറിയാതെ നിറഞ്ഞുപോവും. പേരന്‍പിലും അത് സംഭവിച്ചിട്ടുണ്ട്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ അനുഭവിക്കാത്തവരെക്കുറിച്ചുള്ള സിനിമയാണിതെന്നായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞത്.

    എക്കാലത്തെയും മികച്ച പുതുമുഖം

    എക്കാലത്തെയും മികച്ച പുതുമുഖം

    ഒരു സിനിമ കണ്ട് അതിശയിച്ചുപോവുക എന്ന അനുഭവത്തിന് ശേഷമാണ് നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതെന്ന് റാം പറയുന്നു. അതിന് ആദ്യം നന്ദിയും അഭിനന്ദനവും അര്‍ഹിക്കുന്നത് റാമിന് തന്നെയാണ്. ജീവിതത്തിലൊരിക്കലും ഇതുപോലൊരു പ്രമേയം സിനിമയാക്കാന്‍ താന്‍ ധൈര്യപ്പെടില്ല. അത്രയും സൂക്ഷ്മമായി സമീപിക്കേണ്ട വിഷയം കൂടിയാണിത്. മലയാളത്തിലെ എക്കാലത്തെയും മികച്ച പുതുമുഖമാണ് മമ്മൂട്ടിയെന്നുമായിരുന്നു സത്യന്‍ അന്തിക്കാട് പറഞ്ഞത്.

    English summary
    Mammootty's peranpu in National Award Nomination, see the latest updation
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X