TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
സരോജ് കുമാര്‍ ചോദിച്ചപോലെ മമ്മൂട്ടിയും ചോദിച്ചോ?
ആക്ഷന്‍ ഹീറോ ആയ മമ്മൂട്ടി അടിയും ഇടിയും കൊള്ളുന്ന രംഗങ്ങള്‍ ഒരു ചിത്രത്തില്‍ ഉണ്ടായാല്‍ ആ സിനിമ വിജയ്ക്കില്ലേ?. ചോദ്യം കേള്‍ക്കുമ്പോള്‍ ഉദയനാണ് താരത്തിലെ സരോജ് കുമാറിനെ ഓര്മ്മവരുന്നുണ്ടാകാം. എന്നാലും സാരമില്ല, യാത്ര എന്ന ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ മമ്മൂട്ടിയും ആദ്യം പറഞ്ഞത് സരോജ് കുമാര്‍ പറഞ്ഞതിന് സമാനമായിരുന്ന ഒരു മറുപടിയായിരുന്നത്രെ.
യാത്ര എന്ന ചിത്രത്തിന്റെ ഷൂട്ടിങിനെടെയായിരുന്നു മമ്മൂട്ടിയുടെ അഭിപ്രായം. 'ഈ ചിത്രം ഓടാന്‍ സാധ്യതയില്ല'. അതെന്താണ് കാരണമെന്നായി ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജോണ്‍ പോള്‍. അപ്പോഴാണ് മമ്മൂട്ടിയുടെ മറുപടി, 'ഞാനൊരു ആക്ഷന്‍ ഹീറോ ആണ്. ഈ സിനിമയില്‍ ഞാന്‍ അടി കൊള്ളുകയാണ്. അതും പലവട്ടം. ഒരു അടിപോലും ഞാന്‍ തിരിച്ചു കൊടുക്കുന്നില്ല. ജനം ഇതെങ്ങനെ അംഗീകരിക്കും'

പക്ഷെ അന്നത്തെ മമ്മൂട്ടിയുടെ പ്രവചനം തെറ്റിപ്പോയെന്ന് ജോണ്‍ പോള്‍ പറയുന്നു. ചിത്രം പുറത്തിറങ്ങിയപ്പോള്‍ ജനം മറിച്ചാണ് ചിന്തിച്ചത്. മമ്മൂട്ടിയുടെ കഥാപാത്രം കൊള്ളുന്ന ഓരോ അടിയും അയാളുടെ പ്രണയത്തിന് വേണ്ടിയുള്ളതായിരുന്നു. ആ വേദന പ്രേക്ഷകര്‍ അറിഞ്ഞു. അതില്‍ സിനിമ ഹിറ്റായി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ജോണ്‍പോള്‍ മനസ്സു തുറന്നത്.
ഉദയനാണ് താരത്തിലെ സരോജ് കുമാറും, പിന്നെ ഈ കഥയെ ആസ്പദമാക്കി വന്ന പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാറും വെള്ളിത്തിരയിലെ പല പ്രമുഖരെയും കളിയാക്കുന്നതാണെന്ന് നേരത്തെ ആരോപണങ്ങളുണ്ടായിന്നു. എന്തായാലും ജോണ്‍ പോളിന്റെ വെളിപ്പെടുത്തലോടെ അത് സത്യമായി. സുരോജ് കുമാര്‍ വെള്ളിത്തിരയിലെ പല താരങ്ങളുടെയും മറ്റൊരു മുഖമായിരുന്നോ?