For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിന്റെ സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ്,മമ്മൂട്ടി ചിത്രം ഒഴിവാക്കിയോ? ഇനി സിനിമകളുടെ മത്സരം..

  |
  പൃഥ്‌വി മമ്മൂട്ടി ചിത്രം ഒഴിവാക്കിയതിന് കാരണമുണ്ട് | filmibeat Malayalam

  മെഗാസ്റ്റാര്‍ മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലെത്തി തര്‍ത്തഭിനയിച്ച സിനിമയാണ് അബ്രഹാമിന്റെ സന്തതികള്‍. ജൂണ്‍ പകുതിയോടെ തിയറ്ററുകളിലേക്ക് എത്തിയ സിനിമ കോടികള്‍ വാരിക്കൂട്ടി ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്. നിലവില്‍ തെലുങ്കില്‍ യാത്ര എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കുകളിലാണ് മമ്മൂട്ടി.

  ലോകസുന്ദരി ഐശ്വര്യ റായിയുടെ മകള്‍ പ്രധാനമന്ത്രിയാവും! ആരാധ്യയുടെ ഭാഗ്യം വരുന്നതിങ്ങനെയെന്ന് പ്രവചനം!

  യാത്രയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഉടനെ ആഗസ്റ്റില്‍ മറ്റൊരു സിനിമ കൂടി ഷൂട്ടിംഗ് ആരംഭിക്കുകയാണ്. 2010 ല്‍ തിയറ്ററുകളിലേക്ക് എത്തിയ സിനിമയാണ് പോക്കിരി രാജ. ഗുണ്ടാതലവന്‍ രാജയുടെ കഥയുമായെത്തിയ പോക്കിരി രാജയ്ക്ക് രണ്ടാം ഭാഗം കൂടി വരികയാണ്. സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷം പുറത്ത് വന്നിരിക്കുകയാണ്.

  ആദ്യദിനം കണ്ണീര്‍ വീഴ്ത്തുന്ന ടാസ്‌കുകള്‍, പേളി കരഞ്ഞതിന്റെ കാരണമിതാണ്, ബിഗ് ബോസ് വിചാരിച്ച പോലെയല്ല

  പോക്കിരി രാജ

  പോക്കിരി രാജ

  2010 ലാണ് വൈശാഖ് സംവിധാനം ചെയ്ത് ടോമിച്ചന്‍ മുളക്പാടം നിര്‍മ്മിച്ച പോക്കിരി രാജ തിയറ്ററുകളില്‍ റിലീസ് ചെയ്തത്. മമ്മുട്ടിയുടെ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ പട്ടികയിലാണ് പോക്കിരി രാജയുള്ളത്. ഗുണ്ടാതലവന്‍ രാജയെയും അദ്ദേഹത്തിന്റെ അനിയന്‍ സൂര്യയെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരുന്നത്. രാജയുടെ വേഷത്തില്‍ മമ്മൂട്ടി അഭിനയിച്ചപ്പോള്‍ അനിയന്‍ സൂര്യയുടെ വേഷത്തില്‍ പൃഥ്വിരാജുമായിരുന്നു. പോക്കിരി രാജയ്ക്ക് രണ്ടാം ഭാഗം വരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ എല്ലാവരും സന്തോഷിച്ചത് മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്നു എന്നത് കൊണ്ടായിരുന്നു.

  രാജ 2

  രാജ 2

  2010 ലാണ് വൈശാഖ് സംവിധാനം ചെയ്ത് ടോമിച്ചന്‍ മുളക്പാടം നിര്‍മ്മിച്ച പോക്കിരി രാജ തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ മമ്മുട്ടിയും പൃഥ്വിരാജിനുമൊപ്പം ശ്രിയ ശരണ്‍, നെടുമുടി വേണു, സിദ്ദിഖ്, വിജയരാഘവന്‍, റിയാസ് ഖാന്‍, സുരാജ് വെഞ്ഞാറമൂട്, സലീം കുമാര്‍ എന്നിങ്ങനെ നിരവധി താരങ്ങളായിരുന്നു സിനിമയിലുണ്ടായിരുന്നത്. അക്കാലത്ത് ഹിറ്റായി മാറിയ സിനിമയുടെ രണ്ടാം ഭാഗം വരുമ്പോള്‍ ചില അഴിച്ച് പണികളൊക്കെ നടത്തിയിരിക്കുകയാണ്.

  നിര്‍മാണം

  നിര്‍മാണം

  പോക്കിരി രാജ ടോമിച്ചന്‍ മുളക്പാടത്തിന്റെ കീഴിലുള്ള മുളകുപാടം ഫിലിംസായിരുന്നു നിര്‍മച്ചിരുന്നത്. എന്നാല്‍ രാജ 2 നിര്‍മ്മിക്കുന്നത് മുളകുപാടം ഫിലിംസിനൊപ്പം വൈശാഖും ഉദയകൃഷണയും ചേര്‍ന്നിട്ടായിരിക്കും. മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് നിര്‍മ്മിച്ചതും വൈശാഖും ഉദയകൃഷണയും ചേര്‍ന്നായിരുന്നു. ഇതേ കൂട്ടുകെട്ടിലാണ് ഉണ്ണി മുകുന്ദന്‍ നായകനായി അഭിനയിച്ച ഇര എന്ന ചിത്രവും എത്തിയത്. അടുത്തതായി രാജ 2 ആണ് വരാന്‍ പോവുന്നത്. രാജ 2 വിന്റെ ആദ്യ ഷെഡ്യൂള്‍ ആഗസ്റ്റില്‍ കൊച്ചിയില്‍ നിന്നും തുടങ്ങുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

  താരങ്ങളില്ല..

  താരങ്ങളില്ല..

  പോക്കിരി രാജയുടെ മുഖ്യ ആകര്‍ഷണം മമ്മൂട്ടിയും പൃഥ്വിരാജും അവതരിപ്പിച്ച ചേട്ടനും അനിയനുമായിരുന്നു. എന്നാല്‍ രാജ 2 വില്‍ മമ്മൂട്ടിയ്‌ക്കൊപ്പം പൃഥ്വിരാജ് ഇല്ല. ഇക്കാര്യവും അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്. അതേ സമയം സിനിമയില്‍ ഒന്നിലധികം നായികമാരുണ്ടാവും. അനുശ്രീയാണ് ഒരു നായിക. മറ്റുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് കാസ്റ്റിംഗ് വര്‍ക്കുകള്‍ പൂര്‍ത്തിയായതിന് ശേഷമേ പുറത്ത് വരു. എന്നാല്‍ പൃഥ്വി ഇല്ലെന്നുള്ള വാര്‍ത്ത ആരാധകര്‍ക്ക് നിരാശ നല്‍കിയിരിക്കുകയാണ്.

  മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി...

  മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി...

  മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടിലെത്തുന്ന ഡ്രാമ പൂര്‍ത്തിയായതോടെ മോഹന്‍ലാല്‍ ലൂസിഫര്‍ എന്ന സിനിമയിലാണ് ഇനി അഭിനയിക്കാന്‍ പോവുന്നത്. ജൂലൈ 18 ന് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പുതിയ വിവരം. പൃഥ്വിരാജ് അടുത്തിടെ റേഡിയോയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വലിയ പ്രതീക്ഷകളുമായി കാത്തിരിക്കുന്ന ലൂസിഫര്‍ സംവിധാനം ചെയ്യുന്നത് പൃഥ്വിരാജ് ആണ്. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന സിനിമ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ലൂസിഫറിന്റെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കുന്നതിനാലാവും രാജ 2 വില്‍ നിന്നും പൃഥ്വിരാജ് പിന്മാറിയതെന്നാണ് സൂചന.

  പൃഥ്വിയുടെ തിരക്കുകള്‍

  പൃഥ്വിയുടെ തിരക്കുകള്‍

  നിലവില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സില്‍ നിര്‍മ്മിക്കുന്ന നയന്‍ എന്ന സിനിമയുടെ തിരക്കുകളിലായിരുന്നു പൃഥ്വിരാജ്. ജൂലൈയില്‍ പൃഥ്വി നായകനായി അഭിനയിച്ച രണ്ട് സിനിമകളാണ് റിലീസിനെത്തുന്നത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ ജൂലൈ പതിനാലിനും, റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്്‌റ്റേറി ജൂലൈ 6 നുമാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയായെങ്കിലും രണം എന്ന സിനിമയുടെ റിലീസ് എന്നാണെന്നുള്ളതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല..

  English summary
  Mammootty's Raja 2 shooting starts on August
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X