»   » വാപ്പച്ചിയ്ക്ക് കിട്ടണം എന്നായിരുന്നു പ്രാര്‍ത്ഥന; മമ്മൂട്ടിയുടെ പ്രതികരണത്തെ കുറിച്ച് ഡിക്യു

വാപ്പച്ചിയ്ക്ക് കിട്ടണം എന്നായിരുന്നു പ്രാര്‍ത്ഥന; മമ്മൂട്ടിയുടെ പ്രതികരണത്തെ കുറിച്ച് ഡിക്യു

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയും ജയസൂര്യയും പൃഥ്വിരാജും തമ്മിലാണ് കടുത്ത മത്സരം നടന്നതെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വരുമ്പോള്‍ ജൂറി അംഗങ്ങള്‍ പറയുന്നു, ഇല്ല ദുല്‍ഖറും ജയസൂര്യയും തമ്മിലായിരുന്നു മത്സരമെന്ന്. അവസാന പട്ടികയില്‍ മമ്മൂട്ടിയെയും മറ്റ് നടന്മാരെയും പരിഗണിച്ചിട്ടില്ലത്രെ. അവസാനം വരെ എത്തിയ ജയസൂര്യയ്ക്ക് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നല്‍കി.

തനിക്ക് അപ്രതീക്ഷിതമായിരുന്നു പുരസ്‌കാരം എന്നാണ് ദുല്‍ഖര്‍ സല്‍മാന്റെ പ്രതികരണം. പത്തേമാരിയില്‍ വാപ്പച്ചിയും നല്ല പ്രകടനം കാഴ്ച വച്ചിരുന്നു. വാപ്പച്ചിയ്ക്ക് പുരസ്‌കാരം കിട്ടണം എന്നായിരുന്നു പ്രാര്‍ത്ഥന. പക്ഷെ പ്രഖ്യാപനം വന്നപ്പോള്‍ എനിക്കായിരുന്നു. ഇത്രയും നാള്‍ ചെയ്ത ചിത്രങ്ങളില്‍ പരമാവധി നന്നായി അഭിനയിച്ച ചിത്രമാണ് ചാര്‍ലി എന്നും ദുല്‍ഖര്‍ പറയുന്നു.

 mammootty-dulqar

മമ്മൂട്ടിയുടെ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍, 'കെട്ടി പിടിച്ച് ഒരുപാട് മുത്തം തന്നു വാപ്പിച്ചി' എന്ന് ദുല്‍ഖര്‍ പറഞ്ഞു. അതിലായിരുന്നു ആദ്യ പുരസ്‌കാരത്തിന്റെ മധുരം. പനമ്പിള്ളി നഗറിലെ വസതിയില്‍ കുടുംബത്തിനൊപ്പമാണ് ദുല്‍ഖര്‍ തന്റെ ആദ്യ സംസ്ഥാന പുരസ്‌കാരത്തിന്റെ സന്തോഷം ആഘോഷിച്ചത്.

English summary
Mammootty's reaction after Dulquar Salman got state award

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam