For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയെത്തേടി ദേശീയ പുരസ്‌കാരമെത്തില്ലേ? നോമിനേഷനിലും റെക്കോര്‍ഡാണ്! നാലാം അങ്കത്തിലാണ് താരം!

  |

  പോയവര്‍ഷത്തെ ജേതാക്കളെ പ്രഖ്യാപിക്കാന്‍ ഇനി ദിവസങ്ങള്‍ കൂടിയ ശേഷിക്കുന്നുള്ളൂ. സിനിമയിലെ വിവിധ മേകലകളിലായി മികവ് തെളിയിച്ചവരെ പരിഗണിച്ച് അവരില്‍ നിന്നുമാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്. വിവിധ ഭാഷകളില്‍ നിന്നായി നൂറുകണക്കിന് നോമിനേഷനുകളാണ് ലഭിച്ചിട്ടുള്ളത്. ലോകസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ദേശീയ പുരസ്‌കാരം പ്രഖ്യാപിക്കുന്നത് മാറ്റിവെക്കുകയായിരുന്നു. മലയാളത്തിന്റെ നടനവിസ്മയങ്ങളിലൊന്നായ മമ്മൂട്ടിയായിരിക്കും മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കുന്നതെന്നുള്ള വിലയിരുത്തലുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. റാം സംവിധാനം ചെയ്ത പേരന്‍പ് കണ്ടതിന് ശേഷമായിരുന്നു ഈ വിലയിരുത്തല്‍.

  ബിലാല്‍ ലുക്കില്‍ മമ്മൂക്കയെത്തി ഒപ്പം ഷിയാസും സാബുവും ഹിമയും! പേളിഷ് വിവാഹ വിരുന്ന് കിടുക്കി!

  മലയാളം, തമിഴ് ഭാഷകളില്‍ നിന്നായി നോമിനേഷന്‍ നല്‍കിയിട്ടുണ്ടെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തെലുങ്ക് ചിത്രമായ യാത്രയുടെ സെന്‍സറിംഗ് 2019ലായിരുന്നു. അതിനാല്‍ അടുത്ത വര്‍ഷം മാത്രമേ ഈ സിനിമ പരിഗണിക്കൂയെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഭിന്നശേഷിക്കാരിയായ പാപ്പയുടെ പിതാവായ അമുദവനായി മമ്മൂട്ടി ശരിക്കും ജീവിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാവവിഹ്വലതകളും ആശങ്കകളുമൊക്കെ പ്രേക്ഷകരേയും അലട്ടിയിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ നാലാമത്തെ ദേശീയ അവാര്‍ഡ് പേരന്‍പിലൂടെ ലഭിക്കുമോയെന്നാണ് ആരാധകരും ചോദിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും അരങ്ങേറുന്നുണ്ട്.

   മമ്മൂട്ടിക്ക് രണ്ട് നോമിനേഷന്‍

  മമ്മൂട്ടിക്ക് രണ്ട് നോമിനേഷന്‍

  മലയാളത്തിലും തമിഴില്‍ നിന്നുമായി മമ്മൂട്ടിക്ക് രണ്ട് നോമിനേഷന്‍ പോയിട്ടുണ്ടെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അദ്ദേഹം തമിഴിലേക്കെത്തിയത്. ദേശീയ അവാര്‍ഡ് ജേതാവിനൊപ്പമുള്ള വരവ് വെറുതെയാവില്ലെന്ന് ആരാധകര്‍ പറഞ്ഞിരുന്നു. മമ്മൂട്ടിക്കേ ഈ കഥാപാത്രത്തെ ഇത്രയും മനോഹരമായി അവതരിപ്പിക്കാന്‍ കഴിയൂവെന്നും അദ്ദേഹത്തിനായി എത്ര വേണമെങ്കിലും കാത്തിരിക്കാന്‍ തയ്യാറാണെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്. ഗിരീഷ് ദാമോദര്‍ ചിത്രമായ അങ്കിളിലൂടെ മലയാളത്തില്‍ നിന്നും മമ്മൂട്ടിക്കായി നോമിനേഷന്‍ പോയിട്ടുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.

  സംസ്ഥാന അവാര്‍ഡില്‍ തിളങ്ങി

  സംസ്ഥാന അവാര്‍ഡില്‍ തിളങ്ങി

  സംസ്ഥാന അവാര്‍ഡില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത് അങ്കിളിനായിരുന്നു. സമൂഹത്തില്‍ ഏറെ പ്രസക്തമായ വിഷയവുമായാണ് സിനിമയെത്തിയത്. ജോയ് മാത്യുവായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. മമ്മൂട്ടി നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചാല്‍ ശരിയാവുമോയെന്ന തരത്തിലുള്ള ആശങ്ക അണിയറപ്രവര്‍ത്തകരെ അലട്ടിയിരുന്നുവെങ്കിലും അത്തരത്തിലുള്ള സിനിമകള്‍ പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ കരിയര്‍ ബ്രേക്ക് ചിത്രങ്ങളായി മാറിയിരുന്നു. അങ്കിളിലെ പ്രകടനത്തിനും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

   നോമിനേഷനില്‍ റെക്കോര്‍ഡ്

  നോമിനേഷനില്‍ റെക്കോര്‍ഡ്

  ഏറ്റവും കൂടുതല്‍ തവണ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചുവെന്ന റെക്കോര്‍ഡ് നേരത്തെ തന്നെ സ്വന്തമാക്കിയിട്ടുണ്ട് മമ്മൂട്ടി. അവസാന നിമിഷത്തെ കടുത്ത മത്സരത്തിനിടയില്‍ അദ്ദേഹത്തിന് പുരസ്‌കാരം നഷ്ടമായ സന്ദര്‍ഭങ്ങളും ഏറെയാണ്. 29 തവണയാണ് അദ്ദേഹം നോമിനേഷന്‍ ലിസ്റ്റില്‍ ഇടം നേടിയത്. മമ്മൂട്ടി ലിസ്റ്റിലുണ്ടോ എന്ന് നോക്കാറുണ്ടെന്ന് അമിതാഭ് ബച്ചനും കമല്‍ഹാസനും പറഞ്ഞിരുന്നു. കപ്പിനും ചുണ്ടിനുമിടയില്‍ വെച്ച് മമ്മൂട്ടിക്ക് പുരസ്‌കാരം നഷ്ടമായ സന്ദര്‍ഭങ്ങളുമുണ്ടായിരുന്നു. അത്തരത്തിലൊരു സംഭവമാണോ ഇത്തവണ നടക്കാനിരിക്കുന്നതെന്ന ആശങ്കയും അണിയറപ്രവര്‍ത്തകര്‍ക്കുണ്ട്.

   നാലാമത്തെ അവാര്‍ഡ്

  നാലാമത്തെ അവാര്‍ഡ്

  നാല് പതിറ്റാണ്ട് നീണ്ടുനില്‍ക്കുന്ന സിനിമാജീവിതത്തില്‍ മൂന്ന് തവണയാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. വില്ലത്തര്തതിലൂടെ തുടങ്ങി പിന്നീട് മലയാള സിനിമയെ ഭരിക്കാന്‍ കെല്‍പ്പുള്ള താരമായി മാറുകയായിരുന്നു അദ്ദേഹം. ഭാഷാഭേദമന്യേ അഭിനയിക്കാനും ശക്തമായ സ്വീകാര്യത സ്വന്തമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. നാലാമത്തെ പുര്‌സകാരം ഇത്തവണ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

  അമുദവനായുള്ള പകര്‍ന്നാട്ടം

  അമുദവനായുള്ള പകര്‍ന്നാട്ടം

  മലയാളികള്‍ക്ക് ഒന്നടങ്കം അഭിമാനിക്കാവുന്ന തരത്തിലായിരുന്നു അമുദവന്ർറെ പ്രകടനം. മമ്മൂട്ടിയുടെ സിനിമകളെ നെഞ്ചോട് ചേര്‍ത്ത് വെക്കുന്നവരെ സംബന്ധിച്ച് ഈ സിനിമയും അങ്ങനെ തന്നെയാണെന്നും ആരാധകര്‍ പറഞ്ഞിരുന്നു. സിനിമയെക്കുറിച്ച് വാചാലരായി എത്താത്തവര്‍ വിരളമായിരുന്നു. മമ്മൂട്ടിയെന്ന നടന് മുന്നില്‍ തമിഴകം മാത്രമല്ല കേരളക്കരയും കീഴടങ്ങുകയായിരുന്നു. 12 വര്‍ഷത്തിന് ശേഷമുള്ള വരവ് ഒന്നൊന്നര തന്നെയായിരുന്നുവെന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു. ചില ഇടങ്ങളില്‍ നമ്മളൊരു കൈ കൊണ്ട് മണ്ണ് മാറ്റി നോക്കിയാല്‍ വെള്ളം വരുന്നത് കാണാം. ഒരായിരം അടി തുരന്നുപോയാലും ജലസമൃദ്ധമായിരിക്കും. മമ്മൂട്ടി എന്ന നടനെ ഒരിഞ്ച് സ്പര്‍ശിച്ചാലും അതൊരു അഭിനയ സമൃദ്ധമായ ഭൂമിയാണ്. ആയിരം അടി കുഴിച്ചാലും അതങ്ങനെ തന്നെയായിരിക്കുമെന്നായിരുന്നു രണ്‍ജി പണിക്കര്‍ പറഞ്ഞത്.

  യാത്ര ഇത്തവണ ഇല്ല

  യാത്ര ഇത്തവണ ഇല്ല

  നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചത്. മലയാളത്തിലെ തിരക്കുകള്‍ കാരണം തനിക്ക് ഈ സിനിമ ഏറ്റെടുക്കാനാവുമോയെന്നറിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ തിരക്കൊഴിയാനായി താന്‍ കാത്തിരിക്കാമെന്നായിരുന്നു മഹി വി രാഘവ് പറഞ്ഞത്. ആന്ധ്രപ്രദേശിന്‍റെ സ്വന്തം മുഖ്യമന്ത്രിയായ വൈഎസ്ആറായുള്ള മമ്മൂട്ടിയുടെ വരവിന് കൈയ്യടിച്ച് തെലുങ്ക് ജനത ഒന്നടങ്കമെത്തിയിരുന്നു. മമ്മൂട്ടിയെ അല്ല വൈഎസ്ആറിനെയാണ് തങ്ങള്‍ കണ്ടതെന്നായിരുന്നു അവര്‍ പറഞ്ഞത്. നടനെന്ന നിലയില്‍ ഇതിലും മികച്ചൊരു അംഗീകാരം അദ്ദേഹത്തിന് ലഭിക്കാനില്ലെന്നായിരുന്നു ആരാധകരും പറഞ്ഞത്.

  English summary
  Mammootty's record on National award nomiantion list
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X