»   » സെവന്‍ത്ത് ഡേയ്ക്ക് ശേഷമുള്ള ശ്യാം ദര്‍ ചിത്രത്തിലെ മമ്മൂട്ടി, ആ കഥാപാത്ര രഹസ്യം പുറത്തായി!

സെവന്‍ത്ത് ഡേയ്ക്ക് ശേഷമുള്ള ശ്യാം ദര്‍ ചിത്രത്തിലെ മമ്മൂട്ടി, ആ കഥാപാത്ര രഹസ്യം പുറത്തായി!

By: Sanviya
Subscribe to Filmibeat Malayalam


2016 അവസാനത്തിലാണ് ശ്യാം ദറിനൊപ്പമുള്ള മമ്മൂട്ടി പ്രോജക്ട് പ്രഖ്യാപിക്കുന്നത്. സെവന്‍ത്ത് ഡേ എന്ന ചിത്രത്തിന് ശേഷമുള്ള ശ്യാം ദറിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്. ഈ മാസം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് പുറത്ത് വിട്ടിരിക്കുന്നു. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ മമ്മൂട്ടി ചിത്രത്തില്‍ ഒരു അധ്യാപകന്റെ വേഷത്തിലായിരിക്കും പ്രത്യക്ഷപ്പെടുക.

ബെസ്റ്റ് ആക്ടര്‍

മാര്‍ട്ടിന്‍ പ്രകാട്ടിന്റെ ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി വീണ്ടും ടീച്ചറുടെ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന് പേര് തീരുമാനിച്ചിട്ടില്ല.

ഫാമിലി എന്റര്‍ടെയ്‌നര്‍

ഇടുക്കിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. ഒരു പക്കാ എന്റര്‍ടെയ്‌നറാകും ചിത്രമെന്നാണ് അറിയുന്നത്. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

തിരക്കഥ

രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

നിര്‍മ്മാണം

നിവിന്‍ പോളിയുടെ സഖാവ് നിര്‍മ്മിക്കുന്ന രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്.

പുത്തന്‍ പണത്തിനൊപ്പം

അതേ സമയം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണം എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ മമ്മൂട്ടി. പുലിമുരുകന്‍ സംവിധായകനായ വൈശാഖിന്റെ അടുത്ത ചിത്രത്തിലും മമ്മൂട്ടിയാണ് നായകന്‍.

English summary
Mammootty’s Role In Syam Dhar Movie!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam