»   » ഇക്ക പോലീസ് വേഷത്തിലെത്തിയാല്‍ പിന്നെ കാണാനൊരു മൊഞ്ചാണ്! വീണ്ടും തോക്കെടുത്ത് മമ്മൂട്ടി ചിത്രം!!!

ഇക്ക പോലീസ് വേഷത്തിലെത്തിയാല്‍ പിന്നെ കാണാനൊരു മൊഞ്ചാണ്! വീണ്ടും തോക്കെടുത്ത് മമ്മൂട്ടി ചിത്രം!!!

Posted By: Teresa John
Subscribe to Filmibeat Malayalam
തോക്ക് ചൂണ്ടി മമ്മൂട്ടി! | filmibeat Malayalam

ഓണത്തിന് ഇറങ്ങിയ പുള്ളിക്കാരന്‍ സ്റ്റാറാ പ്രതീക്ഷിച്ച പോലെ വിജയിച്ചില്ലെങ്കിലും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. മമ്മൂട്ടി അജയ് വാസുദേവ് കൂട്ടുകെട്ടില്‍ പിറക്കുന്ന സിനിമ ഡിസംബറിലേക്ക് എത്തുമെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതിന് മുമ്പ് സ്ട്രീറ്റ്‌ലൈറ്റ്‌സ് എത്തുമെന്നാണ് കരുതുന്നത്.

നായിക മാത്രമല്ല, ഗായികയുമാണ്! അച്ഛന്റെ സൂപ്പര്‍ ഹിറ്റ് പാട്ടിന് പുതു ജീവനായി താരപുത്രിയുടെ ആല്‍ബം!!!

നവാഗതനായ ഷംദത്ത് സൈനുദ്ദീന്‍ സംവിധാനം ചെയ്യുന്ന സ്ട്രീറ്റ്‌ലൈറ്റിസിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. മമ്മൂട്ടി തന്നെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്.

സ്ട്രീറ്റ്‌ലൈറ്റ്

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പുതിയ സിനിമയാണ് സ്ട്രീറ്റ്‌ലൈറ്റ്. നവാഗതനായ നവാഗതനായ ഷംദത്ത് സൈനുദ്ദീന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ നിന്നും പുതിയ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്.

മമ്മൂട്ടി പുറത്ത് വിട്ടു

ചിത്രത്തില്‍ നായകനായി അഭിനയിക്കുന്ന മമ്മൂട്ടി തന്നെയാണ് പോസ്റ്റര്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്ത് വിട്ടത്. വീണ്ടും തോക്കെടുത്ത് വില്ലന്മാരെ നേരിടുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്.

തമിഴിലും മലയാളത്തിലും

ആക്ഷന്‍ ത്രില്ലര്‍ സിനിമയായ സ്ട്രീറ്റ്‌ലൈറ്റ് ഒരേ സമയം മലയാളത്തിലും തമിഴിലുമായിട്ടാണ് നിര്‍മ്മിക്കുന്നത്. എന്നാല്‍ ഇരുഭാഷകളിലും സിനിമയുടെ ഫീച്ചര്‍ തമ്മില്‍ വ്യത്യാസമുണ്ടാവുമെന്നാണ് പറയുന്നത്.

താരങ്ങള്‍

മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ലിജിമോള്‍ ജോസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോയി മാത്യൂ, നീന കുറുപ്പ്, സുധി കൊപ്പ, ഹരീഷ് കണാരാന്‍, സോഹന്‍ സീനുലാല്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

തമിഴിലെത്തുമ്പോള്‍

ചിത്രം തമിഴിലേക്കെത്തുമ്പോള്‍ ഈ കഥാപാത്രങ്ങളായി തമിഴില്‍ നിന്നുള്ള താരങ്ങളും അഭിനയിക്കുന്നുണ്ട്. കൊലപാതകം അന്വേഷിക്കാന്‍ വരുന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

നവാഗതര്‍

നവാഗതനായ ഷംദത്ത് സൈനുദ്ദീന്‍ സംവിധാനം ചെയ്യുന്ന സ്ട്രീറ്റ്‌ലൈറ്റിന്റെ കഥ ഒരുക്കുന്നത് ഫവാസ് മുഹമ്മദ് എന്ന നവാഗത എഴുത്തുകാരനാണ്. ഒപ്പം അദര്‍ശ് അബ്രാഹമാണ് പാട്ടുകള്‍ക്ക് ഈണം കൊടുത്തിരിക്കുന്നത്. മൂവരും ആദ്യമായി സിനിമ ചെയ്യുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

മാസ്റ്റര്‍പീസ്

മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ അടുത്ത ബിഗ് റിലീസ് സിനിമയാണ് മാസ്റ്റര്‍പീസ്. അജയ് വാസുദേവ് മമ്മുട്ടി കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രം മാസ് എന്റര്‍ടെയിന്‍മെന്റായി നിര്‍മ്മിക്കുന്നത്. സിനിമയുടെ റിലീസ് ഡിസംബറിലേക്ക് മാറ്റിയിരിക്കുകയാണ്.

English summary
Mammootty, the megastar is joining hands with cinematographer Shamdat Sainudheen, for his directorial debut Streetlights. Recently, Mammootty released the official first look poster of the movie, through his official Facebook page.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X