»   » എട്ടാം ക്ലാസില്‍ പഠിപ്പിച്ച ടീച്ചര്‍ക്ക് മെഗാസ്റ്റാര്‍ മമ്മൂട്ടി നല്‍കിയ പിറന്നാള്‍ സമ്മാനം; കാണൂ

എട്ടാം ക്ലാസില്‍ പഠിപ്പിച്ച ടീച്ചര്‍ക്ക് മെഗാസ്റ്റാര്‍ മമ്മൂട്ടി നല്‍കിയ പിറന്നാള്‍ സമ്മാനം; കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

പഠിക്കാന്‍ മമ്മൂട്ടി മിടുക്കനായിരുന്നു എന്ന് പറയേണ്ടല്ലോ. അല്ലായിരുന്നെങ്കില്‍ വക്കിലുദ്യോഗം നേടുമോ. പഠിക്കാന്‍ മിടുക്കനായിരുന്നു എന്ന് മാത്രമല്ല, പഠിപ്പിച്ച ടീച്ചര്‍മാരോടെല്ലാം മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയ്ക്ക് വലിയ ബഹുമാനവും ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്.

രണ്ട് സിനിമകളില്‍ മമ്മൂട്ടിയ്ക്ക് ഒരേ ഗെറ്റപ്പ്; സംവിധായകര്‍ തമ്മില്‍ മത്സരമായി!!

എട്ടാം ക്ലാസില്‍ തന്നെ പഠിപ്പിച്ച സാറമ്മ 'സാറിന്' മെഗാസ്റ്റാര്‍ നല്‍കിയ സര്‍പ്രൈസ് പിറന്നാള്‍ സമ്മാനത്തെ കുറിച്ച് പറയാനാണ് ഇത്രയും ആമുഖമായി പറഞ്ഞത്. ക്ലബ്ബ് എഫ് എം യു എ ഇയാണ് പഴയ ടീച്ചറിനെയും ശിഷ്യനെയും ശബ്ദത്തിലൂടെ വീണ്ടും അടുപ്പിച്ചത്.

സാറാമ്മ ടീച്ചര്‍ എത്തിയ കഥ

മമ്മൂട്ടിയെ എട്ടാം ക്ലാസില്‍ പഠിപ്പിച്ച ടീച്ചറാണ് സാറാമ്മ. 2013 ല്‍ ഒരു പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി തന്നെ പഠിപ്പിച്ച സാറാമ്മ ടീച്ചറെ കുറിച്ച് പറഞ്ഞിരുന്നു. ഇതിന് മറുപടിയായി ടീച്ചര്‍ സ്വന്തം കൈപ്പടയില്‍ മെഗാസ്റ്റാറിന് ഒരു കത്തെഴുതി. ഇതിനിടയില്‍ ഒരിക്കല്‍ മാതൃഭൂമിയിലെ ഓഫീസിലെത്തിയ സാറാമ്മ ടീച്ചറുടെ മകള്‍ ടീച്ചര്‍ക്ക് മമ്മൂട്ടിയെ ഒന്ന് കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ചു

പിറന്നാള്‍ ദിനത്തില്‍

അങ്ങനെ ടീച്ചറുടെ എഴുപത്തിയെട്ടാം പിറന്നാള്‍ ദിനത്തില്‍ ക്ലബ്ബ് എഫ് എം ആ ആഗ്രത്തിന്റെ വാതില്‍ തുറന്നു. സ്റ്റുഡിയോയില്‍ മകള്‍ സാറമ്മ ടീച്ചറെ എത്തിച്ചു. അവിടെ വച്ച് മമ്മൂട്ടിയുമായി ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു. ടീച്ചര്‍ക്ക് അതൊരു സര്‍പ്രൈസ് പിറന്നാള്‍ സമ്മാനമായി.

പഴയ ശിഷ്യനും ടീച്ചറും

മെഗാസ്റ്റാര്‍ ലൈനില്‍ വന്നതോടെ പഴയ ശിഷ്യനും ടീച്ചറും ഓര്‍മകളിലേക്ക് പോയി. ടീച്ചര്‍ പണ്ട് കാണാന്‍ നല്ല സുന്ദരിയായിരുന്നു എന്ന് മമ്മൂട്ടി കമന്റടിച്ചു. ക്ലാസിലെ മുഹമ്മദ് കുട്ടി എന്ന അച്ചടക്കമുള്ള കുട്ടിയെ കുറിച്ചും ആദ്യമായി തന്റെ ശിഷ്യനെ സിനിമയില്‍ കണ്ട അനുഭവത്തെ കുറിച്ചും സാറാമ്മ ടീച്ചറും പറഞ്ഞു

കേള്‍ക്കൂ

മമ്മൂട്ടിയുടെയും സാറാമ്മ ടീച്ചറുടെയും ഫോണ്‍ സംഭാഷണം കേള്‍ക്കാം. ക്ലബ്ബ് എഫ് എം യു എ ഇ യുടെ ഫേസ്ബുക്ക് പേജില്‍ നിന്നുള്ള വീഡിയോ

English summary
Mammootty's surprise birthday wishes to his teacher

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam