»   » മമ്മൂക്കയുടെ ഡേവിഡ് നൈനാന്‍ പുതിയ വേഷങ്ങളിലേക്കും! ഇക്കയുടെ സ്റ്റൈലിനെയും വെല്ലാന്‍ ആര്‍ക്ക് കഴിയും?

മമ്മൂക്കയുടെ ഡേവിഡ് നൈനാന്‍ പുതിയ വേഷങ്ങളിലേക്കും! ഇക്കയുടെ സ്റ്റൈലിനെയും വെല്ലാന്‍ ആര്‍ക്ക് കഴിയും?

Written By:
Subscribe to Filmibeat Malayalam

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഹിറ്റ് സിനിമയായിരുന്നു ഗ്രേറ്റ് ഫാദര്‍. മിസ്റ്ററി ത്രില്ലര്‍ സിനിമയായിരുന്ന ഗ്രേറ്റ് ഫാദര്‍. ഹനീഫ് അദേനി സമവിധാനം ചെയ്ത സിനിമ 2017 മാര്‍ച്ചിലായിട്ടായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്.

വാപ്പച്ചിയ്‌ക്കൊപ്പം മത്സരിക്കാന്‍ ദുല്‍ഖറില്ല, ജെമിനി ഗണേശനും സാവിത്രിയും വരാന്‍ ഇനിയും വൈകും..


ഗ്രേറ്റ് ഫാദര്‍ രണ്ട് ഭാഷകളിലേക്കും കൂടി നിര്‍മ്മിക്കാന്‍ പോവുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തെലുങ്കിലും തമിഴിലുമാണ് ഗ്രേറ്റ് ഫാദര്‍ മൊഴിമാറ്റി എത്താന്‍ പോവുന്നത്. മമ്മൂട്ടി അവതരിപ്പിച്ച ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴിലും തെലുങ്കിലെയും സൂപ്പര്‍ താരങ്ങളാണെന്നുള്ളതാണ് പ്രത്യേകത.


ദി ഗ്രേറ്റ് ഫാദര്‍

മമ്മൂട്ടിയെ നായകനാക്കി ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ പിറന്ന സിനിമയായിരുന്നു ദി ഗ്രേറ്റ് ഫാദര്‍. ആഗസ്റ്റ് സിനിമായുടെ ബാനറില്‍ നിര്‍മ്മിച്ച സിനിമയില്‍ മമ്മൂട്ടി ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രത്തിലൂടെ തകര്‍ത്തഭിനയിച്ചിരുന്നു. ഗ്രേറ്റ് ഫാദര്‍ മൊഴി മാറ്റി തമിഴിലും തെലുങ്കിലും കൂടി വരാന്‍ പോവുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.


ഡേവിഡ് നൈനാന്‍

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മമ്മൂട്ടി ഗ്രേറ്റ് ഫാദറായി തിളങ്ങിയിരുന്നു. ഡേവിഡ് നൈനാന്റെ ആക്ഷനും സ്റ്റൈലും മാസ് എന്‍ട്രികളുമായിരുന്നു സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. മമ്മൂട്ടിയുടെ നായികയായി തെന്നിന്ത്യന്‍ താരസുന്ദരി ്‌നേഹയായിരുന്നു അഭിനയിച്ചിരുന്നത്. ഒപ്പം ആര്യ, ബേബി അനിഖ, തുടങ്ങിയവരും ശ്രദ്ധേയമായ വേഷങ്ങളിലെത്തിയിരുന്നു.
തമിഴിലക്ക്

ഗ്രേറ്റ് ഫാദര്‍ തമിഴിലെത്തുമ്പോള്‍ ചിയാന്‍ വിക്രമായിരിക്കും നായകനായി അഭിനയിക്കുന്നത്. അതിന് വേണ്ടി വിക്രം സമ്മതം മൂളിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമി എന്ന സിനിമയുടെ രണ്ടാം ഭാഗത്തിലാണ് വിക്രം ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. പിന്നാലെ ഗൗതം വാസുദേവ മേനോന്റെ ധ്രുവനച്ചത്തിരം, ആര്‍ എസ് വിമലിന്റെ മഹാവീര്‍ കര്‍ണ എന്നീ സിനിമകളും വിക്രമിന്റെ പട്ടികയിലുണ്ട്. അതിന് ശേഷമായിരിക്കും ഗ്രേറ്റ് ഫാദറില്‍ അഭിനയിക്കുക എന്നാണ് സൂചനകള്‍. ഔദ്യോഗികമായ സ്ഥിതികരണങ്ങളൊന്നും ഇനിയും വന്നിട്ടില്ല.


തെലുങ്കിലെത്തുമ്പോള്‍..

സിനിമ തെലുങ്കിലേക്ക് എത്തുമ്പോള്‍ തെലുങ്ക് താരം വെങ്കടേഷ് നായകനാവുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍പ് ഗ്രേറ്റ് ഫാദര്‍ റീമേക്ക് ചെയ്യുവാനുള്ള ആഗ്രഹം താരം പ്രകടിപ്പിച്ചിരുന്നു. അതിനാല്‍ ഗ്രേറ്റ് ഫാദര്‍ തെലുങ്കിലേക്ക് എത്തുമ്പോള്‍ നായകനാവുന്നത് വെങ്കേടേഷ് തന്നെയായിരിക്കുമെന്നാണ് സൂചനകള്‍. മമ്മൂട്ടി ചിത്രം മാത്രമല്ല മുന്‍പ് മോഹന്‍ലാലിന്റെ ദൃശ്യം തെലുങ്കലിലേക്ക് റീമേക്ക് ചെയ്ത് എത്തിയപ്പോള്‍ നായകനായി അഭിനയിച്ചതും വെങ്കടേഷ് ആയിരുന്നു. മാധവന്റെ ഇരുത് സുട്ര് എന്ന സിനിമയുടെ തെലുങ്ക് പതിപ്പിലും നായകന്‍ വെങ്കടേഷ് ആയിരുന്നു.

കുഞ്ഞിക്ക ഇനി മുതല്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍! മലയാളത്തിന് കനത്ത തിരിച്ചടിയുമായി ബോളിവുഡ് സിനിമകള്‍!


2018 ലെ വിജയം രാജാവിന്റെ മകന്‍ തന്നെ നേടി! ഒപ്പമെത്താന്‍ കുതിക്കുന്നത് നാല് സിനിമകള്‍!

English summary
Mammootty's The Great Father to be remade in tamil and telugu?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam