»   » മമ്മൂട്ടി ഒരു 'ഗ്രേറ്റ് ഫാദറാണ്', പറയാനുണ്ടോ; എന്നാല്‍ അതല്ല ഇത്

മമ്മൂട്ടി ഒരു 'ഗ്രേറ്റ് ഫാദറാണ്', പറയാനുണ്ടോ; എന്നാല്‍ അതല്ല ഇത്

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടി ഒരു 'ഗ്രേറ്റ് ഫാദര്‍' ആണെന്ന കാര്യം ആരാധകര്‍ക്കൊക്കെ അറിയാം. അതിന് ഏറ്റവും വലിയ തെളിവാണ് ദുല്‍ഖര്‍ സല്‍മാന്‍ എന്ന മകന്‍. തന്നെ എല്ലാ കാര്യത്തിലും സ്വാധീനിച്ചത് വാപ്പിച്ചിയാണെന്ന് ദുല്‍ഖറിനെ പോലൊരു നടന്‍ പറയുമ്പോള്‍, അതാണ് മമ്മൂട്ടി എന്ന അച്ഛന്റെ വിജയം.

കുഞ്ഞുണ്ട്, പറ്റില്ല എന്നാദ്യം പറഞ്ഞു; തിരക്കഥ ഇഷ്ടപ്പെട്ടു, മമ്മൂട്ടിയ്ക്ക് വേണ്ടി സ്‌നേഹ വരുന്നു

ആ പേര് ഇനിയൊന്ന് സിനിമയാക്കിയാലോ. അതെ, മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഗ്രേറ്റ് ഫാദര്‍ എന്നാണ് ചിത്രത്തിന്റെ പേര്

മമ്മൂട്ടി ഗ്രേറ്റ് ഫാദര്‍ ആണ്

നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്രേറ്റ് ഫാദര്‍. ചിത്രത്തിന്റെ തിരക്കഥ വായിച്ച മമ്മൂട്ടി ചെയ്യാനിരുന്ന മറ്റ് ചിത്രങ്ങള്‍ മാറ്റിവച്ചാണ്, ഈ ചിത്രം ഏറ്റെടുത്തത് എന്ന് കേട്ടിരുന്നു.

ബേബി സാറ മമ്മൂട്ടിയുടെ മകളാകുന്നു

ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ ബേബി സാറയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി എത്തുന്നത്. അച്ഛനും മകളും തമ്മിലുള്ള ബന്ധമാണ് ചിത്രം. അച്ഛന്റെ കൈ പിടിച്ചു നടക്കുന്ന മകളുടെ നിഴലാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ കാണുന്നത്‌

നായികയായി സ്‌നേഹ വരുന്നു

സ്‌നേഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യാ വേഷം ചെയ്യുന്നത്. നേരത്തെ തുറുപ്പ് ഗുലാന്‍, പ്രമാണി എന്നീ ചിത്രങ്ങളില്‍ സ്‌നേഹയും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

പൃഥ്വിരാജ് നിര്‍മിയ്ക്കുന്ന ചിത്രം

ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവന്‍, ഷാജി നടേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

അതിഥിതാരമായി പൃഥ്വിരാജ് എത്തും

ചിത്രത്തില്‍ അതിഥി താരമായി പൃഥ്വിരാജ് എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. നേരത്തെ മമ്മൂട്ടിയുടെ മുന്നറിയിപ്പിലും പൃഥ്വി അതിഥിയായി എത്തിയിരുന്നു. പോക്കിരിരാജയാണ് ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രം

ചിത്രത്തില്‍ സംഭവിച്ച മാറ്റങ്ങള്‍

നേരത്തെ മൈ ഡാഡ് ഡേവിഡ് എന്നാണ് ചിത്രത്തിന് പേര് തീരുമാനിച്ചിരുന്നതത്രെ. കൂടാതെ നായികയായി നയന്‍താരയെയും മകളായി ബേബി അനിഘയെയുമാണ് കണ്ടിരുന്നത്. തിരക്കുകള്‍ കാരണം ഇരുവര്‍ക്കും ചിത്രം ചെയ്യാന്‍ സാധിച്ചില്ല എന്നാണ് വിവരം.

English summary
The official first look poster of the upcoming Mammootty starrer, The Great Father is out. Expectations are riding high on the project, as the first look poster looks completely fresh and promising.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam