»   » ഗ്രേറ്റ് ഫാദറില്‍ നിന്നും അങ്കിളായി മമ്മൂട്ടി, ഈ ലുക്ക് കണ്ടിട്ട് എന്തെങ്കിലും തോന്നുന്നുണ്ടോ?

ഗ്രേറ്റ് ഫാദറില്‍ നിന്നും അങ്കിളായി മമ്മൂട്ടി, ഈ ലുക്ക് കണ്ടിട്ട് എന്തെങ്കിലും തോന്നുന്നുണ്ടോ?

Posted By: Teresa John
Subscribe to Filmibeat Malayalam

ഓണത്തിന് തിയറ്ററുകളിലേക്കെത്തിയ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി നായകനായി അഭിനയിച്ച മാസ്റ്റര്‍പീസ് തിയറ്ററുകളിലേക്ക് ഈ മാസങ്ങളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ റിലീസ് സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഇനിയും പുറത്ത് വിട്ടിട്ടില്ല.

ഒടിയന് ശേഷം ലാലേട്ടന്റെ അടുത്ത സിനിമ ആരുടെ കൂടെയാണെന്ന് അറിയാമോ? മോഹന്‍ലാല്‍ പറയുന്നതിങ്ങനെ..

അതിനിടെ മമ്മൂട്ടിയുടെ മറ്റൊരു സിനിമ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ഗിരീഷ് ദാമോദര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന അങ്കിള്‍ എന്ന സിനിമയാണ് കോഴിക്കോട് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. സിനിമയിലെ മമ്മൂട്ടിയുടെ ലുക്ക് ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.

അങ്കിള്‍

മമ്മൂട്ടി നായകനായി അഭിനയിക്കുന്ന അടുത്ത സിനിമയാണ് അങ്കിള്‍. ഗിരീഷ് ദാമോദര്‍ എന്ന നവാഗത സംവിധായകനാണ് സിനിമ സംവിധാനം ചെയ്യാന്‍ പോവുന്നത്.

ലുക്ക് പുറത്ത് വന്നു


ചിത്രത്തില്‍ നിന്നും മമ്മൂട്ടിയുടെ ലുക്ക് പുറത്ത് വന്നിരിക്കുകയാണ്. കറുത്ത ഓവര്‍ കോട്ട് ധരിച്ച് താടിയും മുടിയുമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

മമ്മൂട്ടിയുടെ സിനിമ


നിലവില്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ആറ് സിനിമകളാണ് അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. അതില്‍ അങ്കിളിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.

കോഴിക്കോട്ട് നിന്നും ചിത്രീകരണം


കോഴിക്കോട്ട് നിന്നും ചിത്രീകരിക്കുന്ന സിനിമയുടെ തിരക്കഥ നടന്‍ ജോയി മാത്യൂവിന്റേതാണ്. മമ്മൂട്ടിയും സിനിമയുടെ ഷൂട്ടിങ്ങില്‍ പങ്കാളികളായിരിക്കുകയാണ്.

ഇതിവൃത്തം

ഇന്നത്തെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പല പ്രശ്‌നങ്ങളും ഉള്‍പ്പെടുത്തിയാണ് സിനിമയുടെ കഥ ഒരുക്കുന്നത്. അണു കുടുംബത്തില്‍ ജീവിക്കുന്ന 17 വയസുള്ള പെണ്‍കുട്ടി അവളുടെ അച്ഛന്റെ സുഹൃത്തിനെ വിശേഷിക്കുന്നതാണ് അങ്കിള്‍.

പ്രധാന കഥാപാത്രങ്ങള്‍

ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ജോയി മാത്യൂ, ആശ ശരത്, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, മുത്തുമണി, കൈലാഷ്, ഷീല, എന്നിങ്ങനെയുള്ള താരങ്ങളും അഭിനയിക്കുന്നുണ്ട്.

English summary
Mammootty, the megastar is all set to launch yet another new film-maker into the Malayalam movie industry with his upcoming project, Uncle. Now, the latest viral story on social media is Mammootty's look for the much-awaited project.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam