For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ യാത്ര നിര്‍ണ്ണായക പങ്ക് വഹിച്ചു! ആന്ധ്രയില്‍ ചരിത്ര വിജയം സ്വന്തമാക്കി ജഗന്‍ മോഹന്‍!

  |
  ജഗന്റെ വിജയത്തിൽ മമ്മൂട്ടിയുടെ യാത്ര നിര്‍ണ്ണായക പങ്ക് വഹിച്ചു | #YSRCongress | Oneindia Malayalam

  ഇത്തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പില്‍ മമ്മൂട്ടിയും സുപ്രധാന പങ്ക് വഹിച്ചുവെന്നും തെലുങ്കിലേക്കുള്ള തിരിച്ചുവരവ് വോട്ടിംഗിലും പ്രതിഫലിച്ചുവെന്നുള്ള കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ചായിരുന്നു മെഗാസ്റ്റാര്‍ തമിഴിലേക്കെത്തിയത്. മമ്മൂട്ടിയെ അല്ല വൈഎസ്ആറിനെയാണ് തങ്ങള്‍ കണ്ടതെന്നായിരുന്നു ആന്ധപ്രദേശിലെ ജനങ്ങള്‍ സാക്ഷ്യപ്പെടുത്തിയത്. മികച്ച നിരൂപക പ്രശംസയായിരുന്നു ചിത്രത്തിന് ലഭിച്ചത്. മമ്മൂട്ടിയുടെ സമയത്തിനായി എത്ര വേണമെങ്കിലും കാത്തിരിക്കാമെന്നും അദ്ദേഹം തന്നെ അവതരിപ്പിച്ചാലേ ഈ കഥാപാത്രം ഭംഗിയാവൂയെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്. വൈഎസ്ആറായുള്ള മമ്മൂട്ടിയുടെ വരവ് വൈഎസ്ആറിന്റെ മകനായ ജഗന്‍ മോഹന്റെ വിജയത്തിന് സുപ്രധാന കാരണമായെന്നാണ് ആരാധകര്‍ പറയുന്നത്.

  ആന്ധപ്രദേശില്‍ നിന്നും മികച്ച വിജയമാണ് ജഗന്‍ മോഹന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയത്. ശക്തമായ മത്സരമായിരുന്നിട്ടും എതിര്‍കക്ഷികളെ നിഷ്പ്രഭമാക്കി സീറ്റുകള്‍ തൂത്തുവാരുകയായിരുന്നു ജഗനും സംഘവും. ജഗന്റെ പിതാവും മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രേസ് നേതാവുമായ വൈഎസ് രാജശേഖര റെഡ്ഡിയുടെ പദയാത്ര അടിസ്ഥാനമാക്കിയൊരുക്കിയ യാത്രയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഈ സിനിമയിലെ ഡയലോഗ് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജഗന്‍ ഉപയോഗിച്ചിരുന്നു. യാത്ര മനോഹരമായ സിനിമയാണെന്നും അണിയറപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും വ്യക്തമാക്കിയും ജഗനെത്തിയിരുന്നു.

  യാത്ര തരംഗമായി

  യാത്ര തരംഗമായി

  ആന്ധ്രയിലെങ്ങും തരംഗമായ സിനിമകളിലൊന്ന് കൂടിയായിരുന്നു യാത്ര. മലയാളത്തിന്റെ അഭിമാനമായ മമ്മൂട്ടിയുടെ തെലുങ്ക് തിരിച്ചുവരവിന് ശക്തമായ പിന്തുണയായിരുന്നു അവര്‍ നല്‍കിയത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും ഗാനങ്ങളുമൊക്കെ വൈറലായി മാറിയതിന് പിന്നാലെയായാണ് സിനിമ റിലീസ് ചെയ്തത്. തിരഞ്ഞെടുപ്പ് സമയത്ത് പ്രചാരണത്തിനിടയിലും ഈ സിനിമയെ ഉപോയഗിച്ചിരുന്നു. ജനങ്ങളെ പബ്ലിക്കായി സിനിമ കാണിച്ചിരുന്നു.

  ഡയലോഗ് ഉപയോഗിച്ചു

  ഡയലോഗ് ഉപയോഗിച്ചു

  നേനു വിന്നാനു നേനു വുന്നാനു( ഞാന്‍ കേട്ടു, ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്) യാത്രയിലെ ഈ ഡയലോഗ് പ്രചാരണത്തിനിടയില്‍ മുഴങ്ങിക്കേട്ടിരുന്നു.സംസാരിക്കാനാവാത്തവരോട് പോലും ആശയവിനിമയം നടത്തിയിരുന്ന വൈഎസ്ാറിനെയായിരുന്നു ഈ രംഗത്ത് കാണിച്ചത്. നീണ്ട നാളത്തെ ശ്രമത്തിനൊടുവിലെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണവും കലക്ഷനുമാണ് ലഭിച്ചത്. ഇത്തവണത്തെ ലോകസഭ തിരഞ്ഞെടുപ്പില്‍ മമ്മൂട്ടിയും അറിയാതെ പ്രചാരണത്തിലുണ്ടായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

  വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി

  വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി

  മമ്മൂട്ടിയെ വിമര്‍ശിച്ചവര്‍ പോലും ഇത്തവണ അദ്ദേഹത്തിന്റെ അഭിനയമികവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. സിനിമാലോകത്തുനിന്നും പ്രേക്ഷകരില്‍ നിന്നുമൊക്കെ മികച്ച പ്രതികരണമാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്ലാസ് ചിത്രങ്ങളുമായാണ് അദ്ദേഹം ഇത്തവണ എത്തിയത്. പതിവില്‍ നിന്നും വ്യത്യസ്തമായി വേറിട്ട ഗെറ്റപ്പും പ്രമേയവുമായാണ് ഇരുസിനിമകളും എത്തിയത്. പ്രേമയത്തിലേയും അവതരണത്തിലേയും വ്യത്യസ്തതയിലൂടെയാണ് പേരന്‍പ് ശ്രദ്ധ നേടിയത് യാത്രയാവട്ടെ ബയോപ്പിക് ചിത്രമാണ്.

  യാത്രയ്ക്ക് ലഭിച്ച അഭിനന്ദനങ്ങള്‍

  യാത്രയ്ക്ക് ലഭിച്ച അഭിനന്ദനങ്ങള്‍

  കാഴ്ചയില്‍ വൈഎസ്ആറുമായി യാതൊരുവിധ സാദൃശ്യവുമില്ലാതിരുന്നിട്ട് കൂടി ബയോപ്പിക് ചിത്രത്തില്‍ അസാമാന്യ പ്രകടനം പുറത്തെടുക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ത്തന്നെ തെലുങ്ക് പ്രേക്ഷകര്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. സിനിമാലോകത്തെ പ്രശ്‌സതരുള്‍പ്പടെ നിരവധി പേരാണ് താരത്തിന് അഭിന്ദനവുമായി രംഗത്തെത്തിയത്.

  ആര്‍ജിവിയും അഭിനന്ദിച്ചിരുന്നു

  ആര്‍ജിവിയും അഭിനന്ദിച്ചിരുന്നു

  മമ്മൂട്ടിയെ വിമര്‍ശിക്കാനായി ലഭിക്കുന്ന ഒരവസരം പോലും കളയാതെ ഉപയോഗിക്കുന്നയാളാണ് രാംഗോപാല്‍ വര്‍മ്മ. നേരത്തെ നിരവധി തവണ അദ്ദേഹം മോഹന്‍ലാലിനേയും മമ്മൂട്ടിയേയും പരിഹസിച്ച് രംഗത്തെത്തിയിരുന്നു. രൂക്ഷമായ ഭാഷയിലുള്ള വിമര്‍ശനത്തിന് മലയാളികള്‍ കൃത്യമായ മറുപടിയും നല്‍കിയിരുന്നു. മ്മൂട്ടിയെ അഭിനന്ദിച്ച് അദ്ദേഹവും രംഗത്തെത്തിയിരുന്നു.ഇതില്‍പ്പരം മികച്ചൊരു പ്രതികാരമില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

  പിറന്നാള്‍ ദിനത്തില്‍ സ്പെഷല്‍ പോസ്റ്റര്‍

  പിറന്നാള്‍ ദിനത്തില്‍ സ്പെഷല്‍ പോസ്റ്റര്‍

  തെലുങ്ക് ജനതയുടെ ജീവാത്മാവും പരമാത്മാവുമായ വൈഎസ്ആറിനെ മമ്മൂട്ടി സ്‌ക്രീനില്‍ അവതരിപ്പിക്കുമെന്ന് കേട്ടപ്പോള്‍ തുടങ്ങിയ ആകാംക്ഷ അടുത്തിടെയാണ് അവസാനിച്ചത്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു സിനിമയുടെ സ്‌പെഷല്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. മമ്മൂട്ടി എന്ന താരത്തെ മനസ്സില്‍ക്കണ്ടാണ് ഈ സിനിമയെഴുതിയതെന്നും അദ്ദേഹത്തിനായി കാത്തിരിക്കാന്‍ തയ്യാറാണെന്നും തന്‍രെ തീരുമാനം ശരിയായിരുന്നുവെന്നും മഹി വി രാഘവ് പറഞ്ഞിരുന്നു. യാത്രയുടെ സംവിധായകന്റെ തുറന്നുപറച്ചില്‍ ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു.

  English summary
  Mammootty's Yatra and Jagan Mohan's success in Andra Pradesh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X