»   » ബോക്‌സോഫീസ് തരംഗം, ദേശീയ അവാര്‍ഡ്, ചിലപ്പോള്‍ രണ്ടും ഒരുമിച്ച് സംഭവിച്ചേക്കാം!

ബോക്‌സോഫീസ് തരംഗം, ദേശീയ അവാര്‍ഡ്, ചിലപ്പോള്‍ രണ്ടും ഒരുമിച്ച് സംഭവിച്ചേക്കാം!

By: ഗൗതം
Subscribe to Filmibeat Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടിയും ദേശീയ അവാര്‍ഡ് ജേതാവ് സലിം അഹമ്മദും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ 'മാപ്പിള ഖലാസി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിക്കും. കോഴിക്കോടിലെ മാപ്പിള ഖലാസിയുമായി ബന്ധപ്പെട്ട് ഒരുക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് മമ്മൂട്ടി.

എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാജാ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായതിന് ശേഷം പുതിയ ചിത്രത്തിലേക്ക് കടക്കാനാണ് തീരുമാനമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. മമ്മൂട്ടിയും സലിം അഹമ്മദും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.

മമ്മൂട്ടി-സലിം അഹമ്മദ്

കുഞ്ഞനന്തന്റെ കടയാണ് മമ്മൂട്ടിയും സലിം അഹമ്മദും ആദ്യമായി ഒന്നിച്ച ചിത്രം. കുഞ്ഞനന്തന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. പക്ഷേ ചിത്രം ബോക്‌സോഫീസില്‍ പരാജയമായിരുന്നു.

രണ്ടാമത്തെ ചിത്രം

മമ്മൂട്ടിയും സലിം അഹമ്മദും ഒന്നിച്ച രണ്ടാമത്തെ ചിത്രമാണ് പത്തേമാരി. കൊമേഷ്യല്‍ വിജയം നേടിയ ചിത്രം 2015ലെ മികച്ച മലയാളം ഫീച്ചറിനുള്ള ദേശീയ അവാര്‍ഡും സ്വന്തമാക്കിയിരുന്നു.

മമ്മൂട്ടി തിരക്കിലാണ്

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണം എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ മമ്മൂട്ടി. ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. പുത്തന്‍ പണത്തിന് ശേഷം ശ്യാംദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാകും മമ്മൂട്ടി അഭിനയിക്കുന്നത്.

ദ ഗ്രേറ്റ് ഫാദര്‍

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രമാണ് റിലീസ് കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം. ജനുവരിയില്‍ ചിത്രം റിലീസിന് എത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പല കാരണങ്ങളാലും പ്രദര്‍ശനം മാറ്റി വയ്ക്കുകയായിരുന്നു.

English summary
Mammootty & Salim Ahamed To Team Up Again?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam