»   » അച്ഛനെ കാണാന്‍ അനുവദിച്ചില്ല, ഉണ്ണി മേരി ആത്മഹത്യയ്ക്ക് ശ്രമിച്ചു, രക്ഷിച്ചത് മമ്മൂട്ടി!!

അച്ഛനെ കാണാന്‍ അനുവദിച്ചില്ല, ഉണ്ണി മേരി ആത്മഹത്യയ്ക്ക് ശ്രമിച്ചു, രക്ഷിച്ചത് മമ്മൂട്ടി!!

By: Rohini
Subscribe to Filmibeat Malayalam

പദ്മരാജന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ഐവി ശശി സംവിധാനം ചെയ്യുന്ന കാണാമറയത്ത് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു സംഭവം. ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിയ്ക്കുന്ന ഒരു രാത്രിയില്‍ നടി ഉണ്ണി മേരിയുടെ അച്ഛന്‍ ഹോട്ടലില്‍ വന്നു.

പക്ഷെ ചിത്രത്തിന്റെ യൂണിറ്റ് അംഗങ്ങള്‍ അദ്ദേഹത്തെ ഉണ്ണി മേരിയെ കാണാനോ സംസാരിക്കാനോ അനുവദിച്ചില്ല. വെളുപ്പിന് മൂന്ന് മണിയോളം കാത്തു നിന്നട്ടും മകളെ കാണാന്‍ കഴിയാതെ വിഷമത്തോടെ അദ്ദേഹം മടങ്ങി. ഇതറിഞ്ഞ വിഷമത്തിലായിരുന്നുവത്രെ ആത്മഹത്യാ ശ്രമം.

കടപ്പാട്: മെട്രോമാറ്റിനി

അച്ഛനെ കാണാന്‍ അനുവദിച്ചില്ല, ഉണ്ണി മേരി ആത്മഹത്യയ്ക്ക് ശ്രമിച്ചു, രക്ഷിച്ചത് മമ്മൂട്ടി!!

അച്ഛന്‍ വന്നിട്ട് തന്നെ കാണാന്‍ അനുവദിച്ചില്ല എന്ന വിവരം ഉണ്ണി മേരി അറിഞ്ഞു. വെളുപ്പിന് പള്ളിയില്‍ പോയി വന്ന ഉണ്ണി മേരി തന്റെ മുറിയില്‍ കയറി കുറ്റിയിട്ടു കിടന്നു.

അച്ഛനെ കാണാന്‍ അനുവദിച്ചില്ല, ഉണ്ണി മേരി ആത്മഹത്യയ്ക്ക് ശ്രമിച്ചു, രക്ഷിച്ചത് മമ്മൂട്ടി!!

നല്ല മഴയായതു കാരണം അന്ന് ഷൂട്ടിങ് അല്പം വൈകിയാണ് ആരംഭിച്ചത്. ലൊക്കേഷനിലേക്ക് പോകാന്‍ നേരം ഉണ്ണി മേരി മാത്രം വന്നില്ല. അവര്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നില്ല എന്ന് കരുതി സഹപ്രവര്‍ത്തകര്‍ കതകിന് മുട്ടി. വാതില്‍ തുറന്നില്ല.

അച്ഛനെ കാണാന്‍ അനുവദിച്ചില്ല, ഉണ്ണി മേരി ആത്മഹത്യയ്ക്ക് ശ്രമിച്ചു, രക്ഷിച്ചത് മമ്മൂട്ടി!!

അപ്പോഴേക്കും മുറിക്ക് ചുറ്റും ആളുകള്‍ കൂടിയിരുന്നു. പക്ഷെ ആരും അകത്ത് എന്താണ് സംഭവിച്ചത് എന്ന് നോക്കാന്‍ തയ്യാറായില്ല. മമ്മൂട്ടി വന്ന് കതക് വചിട്ട് പൊളിച്ചാണ് ഉണ്ണി മേരിയെ രക്ഷിച്ചത്.

അച്ഛനെ കാണാന്‍ അനുവദിച്ചില്ല, ഉണ്ണി മേരി ആത്മഹത്യയ്ക്ക് ശ്രമിച്ചു, രക്ഷിച്ചത് മമ്മൂട്ടി!!

ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായിരുന്നു ഉണ്ണി മേരി. സംഭവത്തെ തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ദിവസം കഴിഞ്ഞാണ് അപകടനില തരണം ചെയ്തത്. മൂന്നാം ദിവസം ആശുപത്രി വിട്ടു.

English summary
Mammootty saved Unni Mary from suicide
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam