For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇരുപത് വര്‍ഷം മുന്‍പത്തെ ആളല്ല ഞാന്‍!! പ്രേക്ഷകര്‍ക്ക് മുന്നില്‍ മനസ്സ് തുറന്ന് മമ്മൂക്ക

  |
  യാത്രയ്ക്കായി കാത്തിരിക്കുകയാണെന്നും മമ്മൂട്ടി

  തെന്നിന്ത്യൻ സിനിമ ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മമ്മൂക്ക ചിത്രം പേരൻപിനെ കുറിച്ചാണ്. നീണ്ട നാളുകളായിട്ടുള്ള കാത്തിരുപ്പിനൊടുവിലാണ് ചിത്രം ഫെബ്രുവരി 1 ന് റിലീസിനെത്തിയത്. എന്നാൽ കാത്തിരുന്നത് വെറുതെയായില്ല. ഒരു മികച്ച മമ്മൂക്ക ചിത്രമാണ് പേരൻപിലെൂടെ പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്നത്. ഒരിക്കൽ കൂടി ഇന്ത്യൻ സിനിമയുടെ അഭിമാനമാണെന്ന് തെളിയിച്ചിരിക്കുകയാണ് താരം

  രജനികാന്തിനെ തലൈവർ എന്ന് വിളിക്കുന്നവരെ കൊല്ലണം, വിവാദ പരാമർശവുമായി സംവിധായകൻ

  പേരൻപ് എന്ന ഒറ്റ ചിത്രത്തോടെ തമിഴ് സിനിമ ലോകത്ത് വൻ ചലനമാണ് മമ്മൂക്ക സൃഷ്ടിച്ചിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം തമിഴ് സിനിമ ലോകത്ത് എത്തുന്നത്. അത് കനഗംഭീരമായിട്ടുളള വരവായിരുന്നു. പേരൻപിന്റെ വിജയ കുതിപ്പ് തുടരവെ മാറ്റൊരു ചരിത്ര മമ്മൂട്ടി ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.പേരൻപിന് ശേഷം പഴയ മമ്മൂക്കയെ തിരികെ കിട്ടിയെന്നാണ് പ്രേക്ഷകരുടെ ഭാഷ്യം. ഇപ്പോഴിത ഇതിന് മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

  അബി ഇക്ക ഉണ്ടായിരുന്നെങ്കിൽ അഭിമാനിച്ചേനെ!! ഷെയ്ന്റെ പ്രകടനത്തിൽ അബിയെ കുറിച്ചോർത്ത്..

   ഇരുപത് വർഷം മുൻപത്തെ ആളല്ല

  ഇരുപത് വർഷം മുൻപത്തെ ആളല്ല

  ഞാൻ ഇപ്പോൾ നിങ്ങൾ ഇരുപത് വർഷം മുൻപ് കണ്ട ആളല്ല. പ്രേക്ഷകർക്ക് അത് മനസ്സിലാക്കാൻ കഴിയുമെന്ന് വിചാരിക്കുന്നുണ്ടെന്നും മമ്മൂക്ക പറഞ്ഞു‌. എങ്ങനെയാണ് കാര്യങ്ങൾ പോകുന്നതെന്ന് നോക്കാമെന്നും താൻ ഇപ്പോൾ യാത്രയ്ക്കായി കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു. പേരൻപിനു ശേഷം പ്രേക്ഷകർ കാത്തിരിക്കുന്നത് മമ്മൂക്കയുടെ അടുത്ത ചിത്രം വൈഎസ് ആറിന്റെ ജീവിത കഥപറയുന്ന യാത്രയ്ക്ക് വേണ്ടിയാണ്. അങ്ങേയറ്റം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

   അടുത്തത് തെലുങ്ക്

  അടുത്തത് തെലുങ്ക്

  2019ൽ മമ്മൂക്കയുടെ തുടക്കം തന്നെ അന്യഭാഷ ചിത്രങ്ങളിലൂടെയാണ്. ഈ കൊല്ലം തുടക്കത്തിൽ ആദ്യം പുറത്തു വന്നത് മമ്മൂക്കയുടെ തമിഴ് ചിത്രം പേരൻപാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. പേരൻപിന്റെ വിജകുതിപ്പ് തുടരുമ്പോൾ ഇനി തെന്നിന്ത്യൻ പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രം യാത്രയാണ്. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന യാത്രയിലൂടെയാണ് മമ്മൂക്ക തെലുങ്ക് സിനിമ ലോകത്തേയ്ക്ക് മടങ്ങി എത്തുന്നത്. 1992 ൽ പുറത്തിറങ്ങിയ സ്വാദി കിരണം എന്ന ചിത്രത്തിലാണ് തെലുങ്കിൽ മമ്മൂക്ക ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

   തെലുങ്കിൽ തുടരാഞ്ഞതിന്റെ കാരണം

  തെലുങ്കിൽ തുടരാഞ്ഞതിന്റെ കാരണം

  1992 ന് ശേഷം തെലുങ്ക് സിനിമയിൽ തുടരാത്തതിന്റെ കാരണവും മമ്മൂക്ക തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. തന്നെ പ്രചോദിപ്പിക്കുന്ന കഥയെന്നും ലഭിച്ചില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം. അത്തരത്തിലുള്ള ഒരു തിരക്കഥയ്ക്കായി 27 കൊല്ലം കാത്തിരിക്കേണ്ടി വന്നുവെന്നും മമ്മൂക്ക പറഞ്ഞു. വൈഎസ് ആറിന്റെ പദയാത്രയെ ആധാരമാക്കിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. മഹ വി രാഘവാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഷൂട്ടിങ്ങിനാവശ്യമായി നടത്തിയ യാത്രകളും അനുഭവങ്ങളും തന്നെ വേദനിപ്പിച്ചെന്നും മമ്മൂക്ക പറഞ്ഞു.

   ഭാരിദ്രത്തിന്റെ നിറം

  ഭാരിദ്രത്തിന്റെ നിറം

  കേരളത്തിലായാലും തമിഴ്നാട്ടിലായാലും ആന്ധ്രയിലായാലു വികാരങ്ങളെല്ലാം ഒന്നാണ്. ദാരിദ്രത്തിന് എല്ലായിടത്തും ഓരേ നിറമാണ്. ചിത്രത്തിലെ ചില രംഗങ്ങൾ തന്നെ ഒരുപാട് വേദനിപ്പിച്ചെന്നും മമ്മൂക്ക പറയുന്നുണ്ട്. ചില സമയങ്ങളിൽ വികാരങ്ങൾ നിയന്ത്രിക്കാൻ പറ്റാത്ത സാഹചര്യത്തിൽവരെ എത്തിയിരുന്നു. താൻ അഭിനയിക്കുകയണെന്ന് എന്നോട് തന്നെ പറയേണ്ടി വന്ന നിമിഷം ഉണ്ടായി. സാധരണഗതിയിൽ താൻ ചെയ്യുന്ന കഥാപാത്രങ്ങളുമായി വൈകാരിക അടുപ്പം കാണിക്കാറില്ല. സംവിധായകൻ കട്ട് പറയുന്നതോടെ കഥാപാത്രത്തിൽ നിന്ന് പുറത്തു കടക്കുകയാണ് ചെയ്യുന്നതെന്നും താരം കൂട്ടിച്ചേർത്തു.

  English summary
  mammootty says about yathra movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X