»   » സിദ്ധിഖിനോട് മമ്മൂട്ടി പറഞ്ഞു, നീ അതിന് ദുല്‍ഖറിനെ പുകഴ്ത്താനൊന്നും പോകണ്ട

സിദ്ധിഖിനോട് മമ്മൂട്ടി പറഞ്ഞു, നീ അതിന് ദുല്‍ഖറിനെ പുകഴ്ത്താനൊന്നും പോകണ്ട

By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ മികച്ച അച്ഛന്‍ കഥാപാത്രമായി മാറിക്കൊണ്ടിരിയ്ക്കുകയാണ് ഇപ്പോള്‍ സിദ്ധിഖ്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ആന്‍മരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങളിലെ ശ്രദ്ധേയമായ അച്ഛന്‍ വേഷത്തിന് ശേഷം ഇപ്പോഴിതാ കോമ്രേഡ് ഇന്‍ അമേരിക്ക (സിഐഎ) എന്ന ചിത്രത്തിലെ അച്ഛന്‍ വേഷവും മക്കളുടെ പ്രിയം പിടിച്ചുപറ്റുന്നു.

ദുല്‍ഖറിന്റെ നായികയുടെ കിടിലന്‍ ഫോട്ടോഷൂട്ട് വീഡിയോ കാണൂ, വേറെ ലെവലാണ്


ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന് ശേഷം വലിയൊരു ഇടവേള കഴിഞ്ഞാണ് ദുല്‍ഖര്‍ സല്‍മാനും സിദ്ധിഖും സിഐഎ യില്‍ അച്ഛനും മകനുമായി എത്തുന്നത്. ആരും കൊതിച്ചു പോകുന്ന അച്ഛന്റെ വേഷമാണ് ചിത്രത്തില്‍ സിദ്ധിഖ് ചെയ്തത്. ദുല്‍ഖറിനൊപ്പമുള്ള അഭിനയാനുഭവത്തെ കുറിച്ച് സിദ്ധിഖ് പറയുന്നു.


കണ്‍മുന്നില്‍ വളര്‍ന്ന കുട്ടി

എന്റെ കണ്‍ മുന്നില്‍ വളര്‍ന്ന കുട്ടിയാണ് ദുല്‍ഖര്‍ സല്‍മാന്‍. കാര്‍ണിവല്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ആദ്യമായി അവനെ കണ്ടത്. പിന്നീട് പലതവണ കണ്ടു. കാണുമ്പോള്‍ ചിരിയ്ക്കും. ചോദിച്ചാല്‍ അതിന് മറുപടി പറയും. അധികം സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു.


അഭിനയിക്കാന്‍ വരുമ്പോള്‍

ദുല്‍ഖര്‍ അഭിനയിക്കാന്‍ സിനിമയിലേക്ക് വരുന്നു എന്നറിഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. എന്നാല്‍ ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ ഞാന്‍ അവന്റെ സിന്‍സിയാരിറ്റി തിരിച്ചറിഞ്ഞു.


പുകഴ്ത്തരുത് എന്ന് മമ്മൂട്ടി

ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ ഗ്ലിസറിനിടാതെ ദുല്‍ഖര്‍ കരഞ്ഞ് കൊണ്ട് അഭിനയിക്കുന്ന ഒരു രംഗം കണ്ടു. അക്കാര്യം മമ്മൂക്കയോട് വിളിച്ച് പറഞ്ഞപ്പോള്‍, 'നമുക്ക് വേണ്ടപ്പെട്ടവര്‍ എന്ത് ചെറിയ കാര്യം ചെയ്താലും നമുക്കത് വലിയ കാര്യമായി തോന്നും. അതുകൊണ്ടാണത്. നീ ഇത് അവനെ വിളിച്ച് പുകഴ്ത്താനൊന്നും പോകണ്ട' എന്ന്.


വലിയ വളര്‍ച്ചയാണിത്

അത്തരം പ്രയത്‌നങ്ങളിലൂടെയാണ് ദുല്‍ഖറിന് സംസ്ഥാന പുരസ്‌കാരം കിട്ടിയത്. കഴിവുറ്റ കലാകാരന്റെ വലിയ വളര്‍ച്ചയാണ് പിന്നീട് കണ്ടത്. അഭിനയത്തിനൊപ്പം അവന്‍ രസകരമായി ഡബ്ബ് ചെയ്യുകയും ചെയ്യും. ആ ശബ്ദം കേട്ടാല്‍ വികാരം മനസ്സിലാവും- സിദ്ധിഖ് പറഞ്ഞു.English summary
Mammootty says to Siddique that don't Dulquer
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam