ദുല്‍ഖറിന് പുരസ്‌കാരം കിട്ടിയപ്പോഴുള്ള മമ്മൂട്ടിയുടെ പ്രതികരണം
ദുല്‍ഖര്‍ സല്‍മാന് മികച്ച നടനുള്ള പുരസ്‌കാരം കിട്ടിയപ്പോള്‍ പ്രേക്ഷകര്‍ തിരഞ്ഞത് മമ്മൂട്ടിയെയാണ്. മകന് പുരസ്‌കാരം ലഭിച്ചതിനെ കുറിച്ച് മെഗാസ്റ്റാറിനെന്താ പറയാനുണ്ടാവുക? ടിവിയില്‍ നോക്കി, അഭിമുഖങ്ങളൊന്നും നല്‍കിയില്ല... പിന്നെ ഫേസ്ബുക്ക് ഇടയ്ക്കിടെ റീഫ്രഷ് ചെയ്തു... മമ്മൂട്ടി പ്രതികരിക്കുന്നത് കണ്ടില്ല.

ഒടുവില്‍ വന്നു... ദുല്‍ഖര്‍ സല്‍മാന് പുരസ്‌കാരം ലഭിച്ച സന്തോഷം ഫേസ്ബുക്കിലൂടെ മമ്മൂട്ടി പങ്കുവച്ചു. 'ഒരു സംസ്ഥാന അവാര്‍ഡ് കൂടെ വീട്ടില്‍ എത്തുന്നതിലെ സന്തോഷം പങ്കുവയ്ക്കുന്നു. ദുല്‍ഖറിനും മറ്റ് അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍' എന്ന് പറഞ്ഞുകൊണ്ടാണ് മമ്മൂട്ടിയുടെ ഫേസ്ബുക്ക് സ്റ്റാറ്റസ്.
ഒരു സംസ്ഥാന അവാർഡ് കൂടെ വീട്ടിൽ എത്തുന്നതിലെ സന്തോഷം പങ്കുവെക്കുന്നു :) ദുൽഖറിനും മറ്റു അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങൾ.
Posted by Mammootty on Tuesday, March 1, 2016
മമ്മൂട്ടി ഉള്‍പ്പടെ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവരോട് മത്സരിച്ചാണ് ദുല്‍ഖര്‍ സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയത്. പത്തേമാരി എന്ന ചിത്രത്തിലെ അഭിനയവുമായി അവസാന നിമിഷം വരെ മമ്മൂട്ടിയുടെ പേര് ലിസ്റ്റില്‍ ഉണ്ടായിരുന്നു. ചാര്‍ലി എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ചാണ് ദുല്‍ഖറിന് മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയത്


Click it and Unblock the Notifications











