»   » വീണ്ടും മമ്മൂട്ടിയുടെ സിബിഐ വരുന്നു! ഇത്തവണ ഞെട്ടിക്കുന്നത് എങ്ങനെയാണാവോ? സംവിധായകന്‍ പറയുന്നതിങ്ങനെ

വീണ്ടും മമ്മൂട്ടിയുടെ സിബിഐ വരുന്നു! ഇത്തവണ ഞെട്ടിക്കുന്നത് എങ്ങനെയാണാവോ? സംവിധായകന്‍ പറയുന്നതിങ്ങനെ

Posted By:
Subscribe to Filmibeat Malayalam
മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗം കാണാന്‍ തയ്യാറായിക്കോ | filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി മലയാളത്തില്‍ നിര്‍മ്മിച്ച കുറ്റാന്വേഷണ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. നാല് ഭാഗങ്ങളിലായി നിര്‍മ്മിച്ച സിനിമയ്ക്ക് അഞ്ചാമത് ഒന്ന് കൂടി വരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സിബിഐ സീരിയസിലേക്ക് ഒരു സിനിമ കൂടി അടുത്ത് തന്നെ വരാന്‍ പോവുകയാണെന്നാണ്.

വരുണ്‍ ധവാനോട് ആരാധന മൂത്ത് പെണ്‍കുട്ടിയുടെ ആത്മഹത്യ ഭീഷണി, ഒടുവില്‍ താരത്തിന് ചെയ്യേണ്ടി വന്നത്!!

മമ്മൂട്ടി മറ്റ് സിനിമകളുടെ തിരക്കുകളിലാണെങ്കിലും സിബിൈ സിനിമയുടെ ചിത്രീകരണം അടുത്ത് തന്നെയുണ്ടാവുമെന്നാണ് അണിയറയില്‍ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മമ്മൂട്ടിയെ അതിന് വേണ്ടി സമീപിച്ചിരുന്നതായും സംവിധായകന്‍ കെ മധു പറയുന്നു. എന്നാല്‍ കെ മധു സംവിധാനം ചെയ്യാന്‍ പോവുന്ന ബിഗ് ബജറ്റ് സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ ഈ ദിവസങ്ങളിലാണ് പുറത്ത് വന്നത്.

സിബിഐ

മമ്മൂട്ടിയുടെ ഹിറ്റ് സിനിമകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച സിനിമയായിരുന്നു സിബിഐ സീരിയസില്‍ നിര്‍മ്മിച്ച സിനിമകള്‍. മലയാളത്തിലെ മികച്ച കുറ്റാന്വേഷണ സിനിമകളായിരുന്നു അവയെല്ലാം. നാല് ഭാഗങ്ങളായി നിര്‍മ്മിച്ചിരുന്നെങ്കിലും അഞ്ചാമത് ഒരു സിനിമ കൂടി വരാന്‍ പോവുകയാണ്.

ഒരു സിബിഐ ഡയറിക്കുറിപ്പ്

കെ മധുവിന്റെ സംവിധാനത്തില്‍ 1988 ലായിരുന്നു ആദ്യമായി 'ഒരു സിബിഐ ഡയറിക്കുറിപ്പ്' എന്ന നിര്‍മ്മിച്ചിരുന്നത്. സിനിമ വിജയിച്ചതോട് കൂടി മൂന്ന് ഭാഗങ്ങള്‍ കൂടി വരികയായിരുന്നു.

അഞ്ചാം ഭാഗം

അഞ്ചാമതും ഒരു സിനിമ നിര്‍മ്മിക്കാന്‍ പോവുന്ന കാര്യം 2014 ല്‍ തന്നെ പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ എസ് എന്‍ സ്വാമി തന്നെ എഴുതിയ തിരക്കഥ പൂര്‍ത്തിയായിരിക്കുകയാണെന്നും നിര്‍മാതാക്കളും ഒരുക്കമാണെന്നും സംവിധായകന്‍ പറയുന്നു. എന്നാല്‍ മമ്മൂട്ടിയുടെ തിരക്കുകള്‍ കഴിയുന്നതിന് വേണ്ടി കാത്തിരിക്കുകയാണെന്നും മധു വ്യക്തമാക്കുന്നു.

റിമേക്കിനോട് താല്‍പര്യമില്ല

ആരെങ്കിലും ഒരു സിനിമ നിര്‍മ്മിച്ചാല്‍ അതിന്റെ റീമേക്ക് ചെയ്യുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്നും മധു പറയുന്നു. അത്തരത്തില്‍ തന്റെ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമ സാഗര്‍ ഏലീയാസ് ജാക്കി എന്ന സിനിമയായി നിര്‍മ്മിച്ചതിനോട് യോജിക്കുന്നില്ലെന്നും മധു പറയുന്നു.

മാര്‍ത്തണ്ഡ വര്‍മ്മ വരുന്നു

തിരുവിതാംകൂറിലെ രാജാക്കന്മാരുടെ കഥയുമായി കെ മധു പുതിയ സിനിമ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. ഔദ്യോഗികമായി സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ സംവിധായകൻ പുറത്ത് വിട്ടിരുന്നു.

രണ്ട് ഭാഗങ്ങളായി

ഇന്ത്യന്‍ സിനിമയിലെ രണ്ട് സൂപ്പര്‍ താരങ്ങളെ നായകനാക്കി രണ്ട് ഭാഗങ്ങളായിട്ടാണ് മാര്‍ത്താണ്ഡ വര്‍മ്മ നിര്‍മ്മിക്കാൻ പോവുന്നത്. പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ച സിനിമയുടെ ചിത്രീകരണം ഓഗസ്റ്റിലായിരിക്കും തുടങ്ങുന്നത്.

അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ

രാജശില്‍പിയായ അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒന്നാം ഭാഗം നിര്‍മ്മിക്കുന്നത്. 'അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ കിങ് ഓഫ് ട്രാവന്‍കൂര്‍' എന്നതാണ് ഒന്നാം ഭാഗം.

രണ്ടാം ഭാഗം

രണ്ടാം ഭാഗമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ പിന്‍ഗാമിയായ കാര്‍ത്തിക തിരുന്നാള്‍ മഹാരാജാവിന്റെ കഥയാണ് പറയുന്നത്. കേരളത്തില്‍ നടന്ന ടിപ്പുവിന്റെയും ധര്‍മ്മരാജയുടെയും യുദ്ധമാണ് സിനിമയുടെ ഹൈലൈറ്റ്.

English summary
Director K Madhu's fifth movie on the sleuth CBI Sethuramaiyer was first announced almost four years ago. While every year, there are rumours that the team will start shooting soon, the filmmaker now tells us that Mammootty has to make the final call.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam