Just In
- 33 min ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 58 min ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
- 1 hr ago
കുഞ്ഞുങ്ങൾക്കൊപ്പം പാട്ടും പാടി പേളി മാണി, വീഡിയോ പങ്കുവെച്ച ശ്രീനീഷ്
- 2 hrs ago
ചലച്ചിത്ര നടന് ഉണ്ണികൃഷ്ണന് നമ്പൂതിരി അന്തരിച്ചു
Don't Miss!
- News
നഷ്ടമായത് എന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം നിന്ന കലാകാരനെ: എ വിജയരാഘവൻ
- Sports
IPL 2021: ഒഴിവാക്കിയത് അഞ്ചു പേരെ മാത്രം, സര്‍പ്രൈസുകളില്ല- ഹൈദരാബാദ് ടീം നോക്കാം
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ക്രിസ്മസ് പോരാട്ടത്തിന് മമ്മൂട്ടിയില്ല
ക്രിസ്മസിന് സൂപ്പര്താരപോരാട്ടം കാണാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. മോഹന്‍ലാലിന്റെ ദൃശ്യം, മമ്മൂട്ടിയുടെ സയലന്‍സ്, ദിലീപിന്റെ ഏഴു സുന്ദരരാത്രികള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒന്നിച്ചെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രേക്ഷകരെ നിരാശരാക്കിക്കൊണ്ട് മമ്മൂട്ടി മത്സരത്തില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. വികെ പ്രകാശ് ഒരുക്കിയിരിക്കുന്ന സയലന്‍സിന്റെ റിലീസ് തീയതി മാറ്റിയിരിക്കുകയാണ്.
എന്നു പറഞ്ഞാല്‍ ക്രിസ്മസിന് മമ്മൂട്ടിയുടെ സാന്നിധ്യമുണ്ടാകില്ലെന്നല്ല, മറ്റു ചിത്രങ്ങളുടെ റിലീസിന് മുന്നേതന്നെ തീയേറ്ററുകളിലെത്തി മത്സരത്തിന്റെ കാഠിന്യം കുറയ്ക്കുകയാണ് മമ്മൂട്ടിച്ചിത്രം ചെയ്യാന്‍ പോകുന്നത്. ഡിസംബര്‍ ഏഴിനാണ് സയലന്‍സ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ക്രിസ്മസ് മത്സരത്തില്‍ മമ്മൂട്ടിയുണ്ടാകില്ല. പോരാട്ടം മോഹന്‍ലാലും ദിലീപുമെല്ലാം തമ്മിലായിരിക്കും.
മമ്മൂട്ടി വക്കീല്‍വേഷത്തില്‍ വരുന്നുവെന്നതിന്റെ പേരില്‍ ചിത്രം ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒപ്പം ഉദ്വേഗഭരിതമായ ഒട്ടേറെ ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ട്. സൈലന്‍സില്‍ ബാംഗ്ലൂരിലെ നിയുക്ത ജഡ്ജിയായാണ് മമ്മൂട്ടി വേഷമിടുന്നത്. ഈ സസ്പെന്‍സ് ത്രില്ലറിന്റെ തിരക്കഥ വൈ വി രാജേഷിന്റേതാണ്.
ചിത്രം നേരത്തേ റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല. ക്രിസ്മസ് കാലത്തെ കൂട്ടയിടിയില്‍ നിന്ന് മാറി നേരത്തേ റിലീസ് ചെയ്യുന്നത് സൈലന്‍സിന് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് പലരും കരുതുന്നത്. അങ്ങനെ നോക്കിയാല്‍ വളരെ ബുദ്ധിപൂര്‍വമായ തീരുമാനമാണ് മമ്മൂട്ടിയും വി കെ പ്രകാശും കൈക്കൊണ്ടിട്ടുള്ളത്.