»   » Mammootty: പരോള്‍ പൂമരമാവുകയാണോ? അല്ലെന്ന് തെളിയിക്കാന്‍ സഖാവ് അലക്‌സിന് ശരിക്കും പരോള്‍ കിട്ടി!

Mammootty: പരോള്‍ പൂമരമാവുകയാണോ? അല്ലെന്ന് തെളിയിക്കാന്‍ സഖാവ് അലക്‌സിന് ശരിക്കും പരോള്‍ കിട്ടി!

Written By:
Subscribe to Filmibeat Malayalam
പരോളിന്റെ റിലീസ് വീണ്ടും മാറ്റി | filmibeat Malayalam

കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് എത്തുന്ന മെഗാസറ്റാര്‍ മമ്മൂട്ടിയുടെ പരോള്‍ മാര്‍ച്ച് 31 ന് റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും റിലീസ് മാറ്റുകയായിരുന്നു. ഏപ്രില്‍ അഞ്ചിന് വീണ്ടും സിനിമ റിലീസിനെത്തുമെന്ന് പറഞ്ഞെങ്കിലും മണിക്കൂറുകള്‍ മാത്രം അവസാനിക്കുന്നതിനിടെ സിനിമയുടെ റിലീസ് പിന്നെയും മാറ്റിയിരിക്കുകയാണ്.

സിനിമയുടെ പോസ്റ്ററിലൂടെ മമ്മൂക്ക തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഒപ്പം പരോളിന്റെ തിരക്കഥാകൃത്തായ അജിത്ത് പൂജപ്പുരയും സിനിമയുടെ റിലീസ് മാറ്റിയതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. കാളിദാസ് ജയറാമിന്റെ പൂമരം പോലെ പരോളും റിലീസ് മാറ്റി വെക്കുന്നതിന്റെ ആശങ്ക ആരാധകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ റിലീസ് തൊട്ട് അടുത്ത ദിവസം തന്നെയാണെന്നുള്ളതാണ് സത്യം..

പരോള്‍ റിലീസ് മാറ്റി...

ആക്ഷന്‍ ഹീറോ വേഷങ്ങളില്‍ നിന്നും തനി നാട്ടിന്‍പുറത്തുകാരനായി മമ്മൂട്ടി അഭിനയിക്കുന്ന സിനിമയാണ് പരോള്‍. സഖാവ് അലക്‌സ് എന്ന കഥാപാത്രത്തിലൂടെ മമ്മൂക്ക ഇത്തവണത്തെ അവധിക്കാലം പരോളിലൂടെ സ്വന്തമാക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ മാര്‍ച്ച് അവസാനത്തോട് കൂടി പരോള്‍ തിയറ്ററുകളിലേക്ക് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പെട്ടെന്നായിരുന്നു റിലീസ് തീയ്യതി മാറ്റിയത്. ശേഷം ഏപ്രില്‍ അഞ്ചിന് സിനിമ വരുമെന്ന് പറഞ്ഞെങ്കിലും അതും മാറ്റിയിരിക്കുകയാണ്. ഏപ്രില്‍ 5 എന്നുള്ളത് ഒരു ദിവസം കൂടി വൈകി ഏപ്രില്‍ 6 വെള്ളിയാഴ്ചയാണ് സിനിമ റിലീസ് ചെയ്യുന്നത്.


അജിത്ത് പൂജപ്പുര പറയുന്നത്..

ഒരു തടവുകാരന് പരോള്‍ ലഭിക്കുന്നത് ചിലപ്പോള്‍ അവന്റെ കേസിന്റെ സ്വഭാവം കണക്കിലെടുത്തിട്ടായിരിക്കാം.. ശിക്ഷാകാലാവധിയില്‍ പരോളിന് അപേക്ഷിക്കുന്നതിനു നിശ്ചിത കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പരോളിന് അപേക്ഷിക്കാം... അങ്ങനെ അപേക്ഷിക്കുമ്പോള്‍ ചില മാനദണ്ഡം പാലിക്കേണ്ടതുണ്ട്... ഇവിടെ അലെക്‌സിനു കഴിഞ്ഞ 31നു പരോള്‍ കിട്ടേണ്ടതായിരുന്നു.. പക്ഷെ അലെക്‌സിന്റെ പരോള്‍ റിജെക്ട് ചെയ്ത് അറിയിപ്പ് വന്നു.... അധികാരികള്‍ പരോള്‍ റദ്ദ് ചെയ്ത് അലക്‌സിനെ പുറത്തിറക്കിയില്ല... പക്ഷെ നല്ലവരായ ചില ജയില്‍ ഉദ്യോഗസ്ഥര്‍ അലെക്‌സിനു വേണ്ടി ശുപാര്‍ശ ചെയ്തു.. അതെ.. നല്ലവരില്‍ നല്ലവനായ അലെക്‌സിനെ പരോളില്‍ വിട്ടയക്കാന്‍ ഓര്‍ഡര്‍ വന്നു... അലെക്‌സിനെ ഒന്നു കാണാന്‍ കാത്തിരിക്കുന്ന പ്രിയപ്പെട്ടവര്‍ക്ക് മുന്നില്‍ നിറഞ്ഞ പുഞ്ചിരിയോടെ ഏപ്രില്‍ 6 വെള്ളിയാഴ്ച രാവിലെ വരുന്നു.... അലെക്‌സിനെ ഞങ്ങള്‍ നിങ്ങള്‍ക്കു നല്‍കുന്നു.. ഇനി അലക്‌സ് നിങ്ങള്‍ക്കുള്ളതാണ്.... എന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പരോളിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ അജിത്ത് പൂജപ്പുര പറയുന്നത്.


ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

ടെക്‌നിക്കല്‍ പ്രോബ്ലം വന്നതിനെ തുടര്‍ന്നായിരുന്നു സിനിമ മാറ്റി വെച്ചത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ ഫോര്‍മാലിറ്റികളെല്ലാം കഴിഞ്ഞ് പരോളിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് കിട്ടിയതോടെയാണ് റിലീസ് വീണ്ടും തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ പ്രമേയത്തിലും അവതരണത്തിലും വളരെയധികം പ്രത്യേകതകളാണുള്ളത്. സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലറുകളും ടീസറുകളും ഒപ്പം ഓരോ സ്റ്റില്‍സ് വരെയും സിനിമയുടെ വിജയം എത്രയാണെന്നുള്ളത് സൂചിപ്പിച്ചിരുന്നു. സിനിമയ്ക്ക് വന്‍ വരവേല്‍പ്പ് നല്‍കാനുള്ള തയ്യാറെടുപ്പുകളെല്ലാം ആരാധകരുടെ ഭാഗത്ത് നിന്നും നടത്തിയിരിക്കുകയാണ്.


പരോള്‍

അടുത്തിടെ മമ്മൂക്കയുടെ ആക്ഷന്‍ സ്‌റ്റൈലിഷ് സിനിമകളില്‍ ഏറെ മാറി ഫാമിലി എന്റര്‍ടെയിനറായിട്ടാണ് പരോള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ മാസ്, ക്ലാസും, അടിയും പിടിയുമെല്ലാം ചേര്‍ന്ന് പ്രേക്ഷകരെ ത്രസിപ്പിക്കാനുള്ള സിനിമ തന്നെയായിരിക്കും പരോള്‍. പരസ്യചിത്രങ്ങളിലൂടെയും മറ്റും ശ്രദ്ധേയനായ ശരത് സന്ധിത് സംവിധാനം ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, ഇനിയ, മിയ ജോര്‍ജ്, സുധീര്‍ കരമന, ലാലു അലക്‌സ് തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്. ആന്റണി ഡിക്രൂസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ആന്റണി ഡിക്രൂസ് തന്നെയാണ് നിര്‍മ്മിക്കുന്നത്.യഥാര്‍ത്ഥ കഥ

ജയില്‍ ഉദ്യോഗസ്ഥനായിരുന്ന തിരക്കഥാകൃത്ത് തന്റെ കണ്‍മുന്നില്‍ കണ്ട അലക്‌സ് എന്ന വ്യക്തിയെ കുറിച്ചുള്ള യഥാര്‍ത്ഥ കഥയാണ് പരോള്‍. അടുത്തറിയും തോറും ഇഷ്ടം തോന്നുന്ന അലക്‌സിന്റെ യഥാര്‍ത്ഥ ജീവിതകഥയുടെ ചരിത്രാവിഷ്‌കാരമായിട്ടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നാട്ടിന്‍ പുറത്തുകാരനായ ഒരു കര്‍ഷകനായിരുന്നു അലക്‌സ്. തന്റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ജീവിതത്തിലെ നല്ലൊരു കാലം ജയിലിലെ ഇരുട്ടറയില്‍ ഒതുങ്ങി കഴിയേണ്ടി വന്ന വ്യക്തിയാണ് അദ്ദേഹം. അടുത്തറിയും തോറും ഇഷ്ടം തോന്നുന്ന അലക്‌സിന്റെ യഥാര്‍ത്ഥ ജീവിതകഥയുടെ ചരിത്രാവിഷ്‌കാരമായിട്ടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമ കണ്ടിറങ്ങുന്നവര്‍ക്ക് മമ്മൂട്ടിയിലൂടെ അലക്‌സ് ഒരു വിങ്ങലായി തീരുമെന്നാണ് പറയുന്നത്.

ദിലീപിന്റെ ഓരോ വാക്കിനും കൈയടി, കമ്മാരസംഭവം ഓഡിയോ ലോഞ്ച് വീഡിയോയില്‍ സംഗീത സംവിധായകനില്ല!


മമ്മൂക്ക വീണ്ടും വില്ലനായി? അങ്കിള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രോള്‍ പൂരം! പറയുന്നത് സത്യമാണോ?

English summary
Mammootty starrer Parole gets a Clean 'U' certificate!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X