»   » കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് , കാത്തിരിപ്പിനൊടുവില്‍ സ്ട്രീറ്റ്ലൈറ്റ്‌സ് ടീസറെത്തുന്നു!

കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് , കാത്തിരിപ്പിനൊടുവില്‍ സ്ട്രീറ്റ്ലൈറ്റ്‌സ് ടീസറെത്തുന്നു!

Posted By:
Subscribe to Filmibeat Malayalam

മാസ്റ്റര്‍പീസിന് ശേഷം മമ്മൂട്ടി നായകനായെത്തുന്ന ചിത്രമാണ് സ്ട്രീറ്റ്‌ലൈറ്റ്‌സ്. കസബയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ജനുവരി 26നാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. എന്നാല്‍ റിലീസിനെക്കുറിച്ചുള്ള ഔദ്യോഗികപ്രഖ്യാപനം ഇതുവരെയും വന്നിട്ടില്ല. ഇതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മെഗാസ്റ്റാര്‍ ആരാധകര്‍.

റേറ്റിങ്ങില്‍ തളരുന്നതല്ല ഡബ്ലുസിസി, മഞ്ജു വാര്യര്‍ എങ്ങും പോയിട്ടില്ല, എല്ലാം വ്യാജപ്രചാരണം!

സ്ട്രീറ്റ്‌ലൈറ്റ്‌സിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് ചിത്രത്തിന്റെ ടീസര്‍ ജനുവരി 5ന് പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. മലയാളത്തിലും തമിഴിലുമായൊരുക്കിയ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങളറിയാന്‍ വായിക്കൂ.

മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തില്‍

കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിലെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ഫവാസ് മുഹമ്മദിന്റെ തിരക്കഥയില്‍ ഒരുക്കിയ സിനിമ ക്രൈം ത്രില്ലറാണ്.

മലയാളത്തിലും തമിഴിലുമായി ഒരുക്കുന്നു

മലയാളത്തിലും തമിഴിലുമായാണ് സിനിമ ഒരുക്കുന്നത്. തെലുങ്കിലേക്കും ചിത്രം മൊഴി മാറ്റുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. മൂന്ന് ഭാഷകളിലുമായി ഒരേ സമയത്ത് ചിത്രം തിയേറ്ററുകളിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

മലയാളത്തിലെ താരങ്ങള്‍

ജോയ് മാത്യു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, നീന കുറുപ്പ്, ലിജോമോള്‍ ജോസ്, സോഹന്‍ സീനുലാല്‍, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, സുധി കോപ്പ തുടങ്ങിയവരാണ് മലയാള പതിപ്പില്‍ അഭിനയിച്ചിട്ടുള്ളത്.

തമിഴ് പതിപ്പിലെ താരങ്ങള്‍

പാണ്ഡ്യരാജന്‍, അദ്ദേഹത്തിന്റെ മകനായ പൃഥ്വിരാജന്‍, മനോബാല, സ്റ്റണ്ട് സില്‍വ, മൊട്ട രാജേന്ദ്രന്‍, തുടങ്ങിയ താരങ്ങളാണ് തമിഴ് പതിപ്പിലെ പ്രധാന താരങ്ങള്‍.

ടീസര്‍ പുറത്തിറങ്ങുന്നത്

മാസ്റ്റര്‍പീസിന് ശേഷമുള്ള അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് സ്ട്രീറ്റ്‌ലൈറ്റ്‌സിന്‍രെ ടീസര്‍ പുറത്തിറങ്ങുന്നുവെന്ന വാര്‍ത്ത വന്നത്. ഇതോടെ ആരാധകര്‍ക്ക് ഏറെ സന്തോഷമായി. ജനുവരി അഞ്ചിന് ടീസര്‍ പുറത്തിറങ്ങുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്.

ചിത്രം നിര്‍മ്മിക്കുന്നത്

പ്ലേ ഹൗസിന്റെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരി 26 ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അണിറപ്രവര്‍ത്തകരുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

English summary
Mammootty’s Streetlights is gearing up to hit screens this month. The movie marks the directorial debut of noted cinematographer Shamdat Sainudeen. The makers have announced that the much awaited teaser will be released tomorrow through their official Facebook page. Fans are already excited to see Mammootty’s stylish cop avatar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X