»   » മമ്മൂട്ടി വീണ്ടും തോക്കെടുത്തു, കൂളിങ്ഗ്ലാസും സ്‌റ്റൈലിഷ് ലുക്കും,സ്ട്രീറ്റ്‌ലൈറ്റ്‌സ് ടീസര്‍ കിടു!

മമ്മൂട്ടി വീണ്ടും തോക്കെടുത്തു, കൂളിങ്ഗ്ലാസും സ്‌റ്റൈലിഷ് ലുക്കും,സ്ട്രീറ്റ്‌ലൈറ്റ്‌സ് ടീസര്‍ കിടു!

Posted By:
Subscribe to Filmibeat Malayalam

മെഗാസ്റ്റാര്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സ്ട്രീറ്റ്‌ലൈറ്റ്‌സ് ടീസര്‍ പുറത്തിറങ്ങി. ഫേസ്ബുക്കിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ പുറത്തുവിട്ടത്. മാസ്റ്റര്‍പീസിന് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഷാംദത്തിന്റെ കന്നിച്ചിത്രത്തെക്കുറിച്ച് പ്രതീക്ഷകള്‍ ഏറുകയാണ്. കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിലെത്തുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.

മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ടീസറാണ് പുറത്തുവന്നിട്ടുള്ളത്. തോക്കും കൂളിങ് ഗ്ലാസുമൊക്കെ വെച്ച് സ്‌റ്റൈലിഷായാണ് മെഗാസ്റ്റാര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പേര് ചോദിക്കുമ്പോള്‍ ജെയിംസ് എന്ന് പറയുകയും ജെയിംസ് ബോണ്ടാണോ എന്ന് ചോദിക്കുമ്പോള്‍ ചിരിക്കുകയും ചെയ്യുന്ന താരത്തിനെയാണ് ടീസറില്‍ കാണുന്നത്.

സ്ട്രീറ്റ്‌ലൈറ്റ്‌സ് ടീസറെത്തി

മാസ്റ്റര്‍പീസിന് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന മമ്മൂട്ടി ചിത്രമായ സ്ട്രീറ്റ്‌ലൈറ്റ്‌സിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്.

പ്രതീക്ഷ വര്‍ധിപ്പിക്കുന്നു

2018 ല്‍ പുറത്തിറങ്ങുന്ന ആദ്യ മമ്മൂട്ടി ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാമഅ ലഭിക്കുന്നത്. ടീസര്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതീക്ഷകള്‍ പങ്കുവെച്ച് ആരാധകര്‍ എത്തിയത്. ഫാന്‍സ് ഗ്രൂപ്പുകളില്‍ സജീവമായ ചര്‍ച്ചകളാണ് നടക്കുന്നത്. അടുത്ത സൂപ്പര്‍ഹിറ്റ് സിനിമയായി ഇത് മാറുമെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.

കസബയ്ക്ക് ശേഷം വീണ്ടും പോലീസ്

കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിലെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ഫവാസ് മുഹമ്മദിന്റെ തിരക്കഥയില്‍ ഒരുക്കിയ സിനിമ ക്രൈം ത്രില്ലറാണ്.

തമിഴിലും മലയാളത്തിലുമായി ഒരുക്കുന്നു

മലയാളത്തിലും തമിഴിലുമായാണ് സിനിമ ഒരുക്കുന്നത്. തെലുങ്കിലേക്കും ചിത്രം മൊഴി മാറ്റുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. മൂന്ന് ഭാഷകളിലുമായി ഒരേ സമയത്ത് ചിത്രം തിയേറ്ററുകളിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

മലയാളത്തിലെ താരങ്ങള്‍

ജോയ് മാത്യു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, നീന കുറുപ്പ്, ലിജോമോള്‍ ജോസ്, സോഹന്‍ സീനുലാല്‍, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, സുധി കോപ്പ തുടങ്ങിയവരാണ് മലയാള പതിപ്പില്‍ അഭിനയിച്ചിട്ടുള്ളത്.

ടീസര്‍ വൈറലാവുന്നു

ജനുവരി അഞ്ചിന് ഫേസ്ബുക്ക് പേജിലൂടെയാണ് സ്ട്രീറ്റ്ലൈറ്റ്സ് ടീസര്‍ പുറത്തുവിട്ടത്. നിമിഷ നേരം കൊണ്ടാണ് സോഷ്യല്ർ മീഡിയയിലൂടെ ടീസര്‍ വൈറലായത്.

മമ്മൂട്ടിയുടെ നിര്‍മ്മാണം

പ്ലേ ഹൗസിന്റെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരി 26 ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അണിറപ്രവര്‍ത്തകരുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

English summary
The 24 seconds long teaser of Street Lights gives a brief introduction of the character played by Mammootty in the film. It has been revealed that Mammootty will be seen essaying a character named James in Street Lights.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X