»   »  ദുല്‍ഖറിന്റെ നായികയെ കണ്ടെത്തിയത് മമ്മൂട്ടി

ദുല്‍ഖറിന്റെ നായികയെ കണ്ടെത്തിയത് മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam

പുതിയ ചിത്രത്തിലേയ്ക്ക് മകന്‍ ദുല്‍ഖറിന് വേണ്ടി നായികയെ സെല്ക്ട് ചെയ്തത് മമ്മൂട്ടി. ക്യാമറാമാന്‍ അഴകപ്പന്‍ സംവിധാനം ചെയ്യുന്ന പട്ടംപോലെ എന്ന ചിത്രത്തിലേയ്ക്ക് വേണ്ടിയാണ് ദുല്‍ഖറിന് മമ്മൂട്ടി നായികയെ നിര്‍ദ്ദേശിച്ചത്.

മാളവിക മോഹന്‍ എന്ന പുതുമുഖതാരമാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. പ്രശസ്ത ഛായാഗ്രാഹകന്‍ മോഹന്റെ മകളാണ് മാളവിക. മോഹന്‍ സംവിധാനം ചെയ്ത ഇന്ദുലേഖയുടെ പരസ്യത്തിന്റെ സെറ്റില്‍ വച്ചാണ് മമ്മൂട്ടി ആദ്യമായി മാളവികയെ കാണുന്നത്. പിന്നീട് ദുല്‍ഖറിന്റെ നായികയായി നിര്‍ദ്ദേശിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് മാളവിക പറയുന്നതിങ്ങനെ അച്ഛന്‍ സംവിധാനം ചെയ്ത ഇന്ദുലേഖയുടെ പരസ്യത്തില്‍ മമ്മൂട്ടി സാറായിരുന്നു അഭിനയിച്ചിരുന്നത്. പരസ്യചിത്രീകരണത്തിനിടെ ഞാനും അമ്മയും സെറ്റിലുണ്ടായിരുന്നു. മമ്മൂട്ടി സാര്‍ എന്നെ ഇടക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തതുകൊണ്ടാണോ അദ്ദേഹം ശ്രദ്ധിക്കുന്നതെന്ന് സംശയം തോന്നി. എന്റെ സംഭ്രമം കണ്ട അദ്ദേഹം ചിരിച്ചുകൊണ്ട് ചോദിച്ചത് അഭിനയിക്കാന്‍ ഇഷ്ടമാണോയെന്നായിരുന്നു.

ഇതുവരെ ക്യാമറയെ അഭിമുഖീകരിച്ച് പരിചയമില്ലാത്തതിനാല്‍ ഞാന്‍ ഇഷ്ടമല്ലെന്ന് മറുപടിയും നല്‍കി. പിന്നീട് അദ്ദേഹം പറഞ്ഞത് എന്റെ നായികയായിട്ടല്ല മകന്റെ നായികയായി അഭിനയിക്കാന്‍ വേണ്ടിയാണ് ചോദിക്കുന്നതെന്നായിരുന്നു. പിന്നീട് അദ്ദേഹം അച്ഛനോട് ഇതിനെക്കുറിച്ച് സംസാരിക്കുകയും പിന്നീട് ഞാന്‍ അഭിനയിക്കാമെന്ന് തീരുമാനിയ്ക്കുകയുമായിരുന്നു.

മലയാളത്തില്‍ ഇപ്പോള്‍ തനിയ്‌ക്കേറെ ഇഷ്ടമുള്ള താരം ഫഹദ് ഫാസിലാണെന്നും അദ്ദേഹം കഴിഞ്ഞേ മറ്റ് ഇഷ്ടങ്ങളുള്ളുവെന്നും മാളവിക പറയുന്നു. ദുല്‍ഖറുമൊത്തുള്ള അനുഭവം മികച്ചതാണെന്നും സെറ്റില്‍ ദുല്‍ഖര്‍ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും പുതുമുഖതാരം പറയുന്നു.

English summary
Mammootty suggested Malavika Mohan, daughter of Cinematographer Mohan, as Dulquar Salaman's heroine in Pattam Pole
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam