»   » ദിലീപ് മാത്രമല്ല പൃഥ്വിയും സഹോദര തുല്യന്‍, അമ്മ ഇടഞ്ഞപ്പോള്‍ പൃഥ്വിയെ രക്ഷിച്ചത് മമ്മൂട്ടി?

ദിലീപ് മാത്രമല്ല പൃഥ്വിയും സഹോദര തുല്യന്‍, അമ്മ ഇടഞ്ഞപ്പോള്‍ പൃഥ്വിയെ രക്ഷിച്ചത് മമ്മൂട്ടി?

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമാണ് പൃഥ്വിരാജ്. സുകുമാരനും മല്ലികയ്ക്കും പിന്നാലെയാണ് ഈ താരപുത്രന്‍ വെള്ളിത്തിരയിലേക്ക് കടന്നുവന്നത്. പിന്നാലെ ജേഷ്ഠന്‍ ഇന്ദ്രജിത്തും സിനിമയിലേക്കെത്തി. മലയാള സിനിമയുടെ പ്രധാനപ്പെട്ട രണ്ട് താരങ്ങളായി ഇരുവരും മാറുകയും ചെയ്തു. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ഇരുവരും സിനിമയില്‍ തുടരുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ തുണയായി നിന്നവരെക്കുറിച്ച് കഴിഞ്ഞ ദിവസം മല്ലിക സുകുമാരന്‍ സംസാരിച്ചിരുന്നു.

പൃഥ്വിയെക്കൊണ്ട് മാപ്പ് പറയിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു.. ഖേദം പോര മാപ്പ് തന്നെ വേണമെന്ന്! എന്നിട്ടോ

പ്രണവ് തന്നെയാണ് ആ നിര്‍ദേശം മുന്നോട്ട് വെച്ചത്.. അച്ഛനെ കടത്തിവെട്ടും ഇക്കാര്യത്തില്‍!

മമ്മൂട്ടിക്ക് 8 മാസത്തെ സമയം നല്‍കി പ്രിയദര്‍ശന്‍! കുഞ്ഞാലി മരക്കാരെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷം!

മമ്മൂട്ടിയും സുകുമാരനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മല്ലിക സുകുമാരന്‍ വ്യക്തമാക്കിയിരുന്നു. താരസംഘടനായ അമ്മയുടെ രൂപീകരണത്തിന് ശേഷം പൃഥ്വിക്ക് ചില പ്രശ്‌നങ്ങളുണ്ടായപ്പോള്‍ മമ്മൂട്ടി ഇടപെട്ടാണ് അത് തീര്‍ത്തതെന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നു. പ്രശസ്ത മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരപത്‌നി ഇക്കാര്യം വെളിപ്പെടുത്തിയത്.. മമ്മൂട്ടിയും പൃഥ്വിയും തമ്മില്‍ നല്ല ബന്ധമാണ് സൂക്ഷിക്കുന്നത്. പൃഥ്വിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് ദിലീപിനെ അമ്മയില്‍ നിന്നും മമ്മൂട്ടി പുറത്താക്കിയതെന്ന് നേരത്തെ ഗണേഷ് കുമാര്‍ ആരോപിച്ചിരുന്നു.

മമ്മൂട്ടിയുടെ പിന്തുണ

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ പൃഥ്വിരാജും മമ്മൂട്ടിയും മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. പഠന ശേഷം സിനിമയിലേക്കെത്തിയ താരത്തിന് തുടക്കത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. താരസംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ നിന്നും താരത്തെ രക്ഷിച്ചത് മമ്മൂട്ടിയായിരുന്നു.

പൃഥ്വിക്ക് വേണ്ടി ചെയ്തതാണെന്ന ആരോപണം

പൃഥ്വിരാജിനെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു മമ്മൂട്ടി താരസംഘടനയില്‍ നിന്നും ദിലീപിനെ പുറത്താക്കിയതെന്ന ആരോപണവുമായി കെ ബി ഗണേഷ് കുമാര്‍ രംഗത്തുവന്നിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതിന് ശേഷമായിരുന്നു താരത്തെ സംഘടനയില്‍ നിന്നും പുറത്താക്കിയത്.

പ്രതികരിക്കാതെ താരങ്ങള്‍

ശക്തമായ ആരോപണവുമായി ഗണേഷ് കുമാര്‍ രംഗത്ത് വന്നപ്പോള്‍ പ്രതികരിക്കാതെ മാറി നില്‍ക്കുകയായിരുന്നു ഇരുവരും. അനാവശ്യമായ ആരോപണങ്ങള്‍ക്ക് നേരെ മുഖം തിരിക്കുന്ന രീതിയാണ് ഇരുവരും പിന്തുടരുന്നത്.

മമ്മൂട്ടി ഒഴിവാക്കിയ സിനിമകള്‍ തേടിയെത്തി

മമ്മൂട്ടി ഒഴിവാക്കിയ ചിത്രങ്ങളുടെ ഭാഗമാവാനുള്ള ഭാഗ്യവും പൃഥ്വിരാജിനെ തേടിയെത്തിയിട്ടുണ്ട്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അനന്തഭദ്രത്തില്‍ നായകനാവേണ്ടിയിരുന്നത് മമ്മൂട്ടിയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ തിരക്ക് കാരണം നായകവേഷത്തിലേക്ക് മറ്റൊരു താരമെത്തുകയായിരുന്നു. പൃഥ്വിരാജും കാവ്യാ മാധവനും പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്‌സോഫീസില്‍ വന്‍വിജയമാണ് സമ്മാനിച്ചത്.

മെമ്മറീസിലെ നായകവേഷം

ജിത്തു ജോസഫ് സംഴിധാനം ചെയ്ത മെമ്മറീസില്‍ നായകനായി ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെയായിരുന്നുവെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് ആ സിനിമയിലേക്ക് പൃഥ്വി എത്തുകയായിരുന്നു. മമ്മൂട്ടിയില്‍ നിന്നും കൈമാറിയെത്തിയ ഇരുചിത്രങ്ങളുടെ ഭാഗമായപ്പോഴും മികച്ച വിജയമാണ് പൃഥ്വിക്ക് ലഭിച്ചത്.

ഒരുമിച്ചെത്തിയപ്പോള്‍

മമ്മൂട്ടിയുടെ കടുത്ത ആരാധകനായും പൃഥ്വി വേഷമിട്ടിരുന്നു. വണ്‍വേ ടിക്കറ്റ് എന്ന ചിത്രത്തില്‍. 2008ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. 2010 ല്‍ പുറത്തിറങ്ങിയ പോക്കിരിരാജയില്‍ സഹോദരങ്ങളായാണ് ഇരുവരും എത്തിയത്. ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു ഇരുവരും പുറത്തെടുത്തത്.

English summary
Mammootty supports Prithviraj in crucial situation.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam