»   » മമ്മൂട്ടിയും ശ്യാം ദറും ഒന്നിക്കുന്നു, ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും!

മമ്മൂട്ടിയും ശ്യാം ദറും ഒന്നിക്കുന്നു, ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും!

Posted By: Sanviya
Subscribe to Filmibeat Malayalam


മമ്മൂട്ടിയും സംവിധായകന്‍ ശ്യാം ദറും ഒന്നിക്കുന്നു. പൃഥ്വിരാജിനെ നായകനാക്കി സെവന്‍ത്ത് ഡേ സംവിധാനം ചെയ്ത ശ്യാം ദറിന്റെ രണ്ടാമത്തെ ചിത്രമാണിത്. ഫേസ്ബുക്ക് പേജിലൂടെയാണ് ശ്യാംദര്‍ തന്റെ രണ്ടാമത്തെ ചിത്രം ഒരുക്കുന്നതിന്റെ സന്തോഷ വാര്‍ത്ത പുറത്ത് വിട്ടത്.

ജനുവരിയില്‍ ഷൂട്ടിങ് ആരംഭിക്കും. ആദ്യ ചിത്രമായ സെവന്‍ത്ത് ഡേയില്‍ നിന്നും വളരെ വ്യത്യസ്തമായ പശ്ചാത്തലത്തിലാണ് അടുത്ത ചിത്രമെന്നും ശ്യാം ദര്‍ പറയുന്നു. ചിരിയും ചിന്തയും ഉണര്‍ത്തുന്ന നര്‍മത്തില്‍ പൊതിഞ്ഞ ഒരു കംപ്ലീറ്റ് ഫാമിലി എന്റര്‍ടെയ്‌നറാകും ചിത്രം.

mammoottysyamdharmovie

രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നിവിന്‍ പോളി ചിത്രമായ സഖാവിന്റെ നിര്‍മാതാവ് ബി രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്. ശ്യാം ദറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണൂ..

അതേ സമയം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പുത്തന്‍ പണത്തിന്റെ തിരക്കിലാണ് മമ്മൂട്ടി. പുത്തന്‍ പണത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായതിന് ശേഷമാണ് മമ്മൂട്ടി ശ്യാം ദര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

English summary
Mammootty-Syam Dhar Movie To Go On Floors In January!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam